മ​സ്​​ക​ത്ത്​: പ്ര​വാ​സി​ക​ളു​ടെ വി​സ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ​സ​മ​ഗ്ര​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ സ​ര്‍വി​സ് (എം.​എ​ഫ്.​എ​സ്) സം​വി​ധാ​ന​വു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഒ​മാ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ആ​ൻ​ഡ്​ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന കോ​മെ​ക്‌​സ് ഗ്ലോ​ബ​ല്‍ ടെ​ക്‌​നോ​ള​ജി പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഹി​ലാ​ല്‍ ബി​ന്‍ അ​ലി അ​ല്‍ സാ​ബ്തി​യാ​ണ് പു​തി​യ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക്ക്​ പ്ര​വാ​സി​ക​ൾ​ക്ക്​ നേ​രി​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്യാം പ​റ്റു​മെ​ന്ന​താ​ണ്​ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ സ​ര്‍വി​സി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്ന്. സ​ന​ദ് ഓ​ഫി​സു​ക​ള്‍ വ​ഴി​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്യാ​ൻ സാ​ധി​ക്കും. വ​ഫി​ദ് പ്ലാ​റ്റ്‌​ഫോം വ​ഴി രേ​ഖ​ക​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യാം.

പു​തി​യ സം​വി​ധാ​നം മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം സ​മ​യം ല​ഭി​ക്കാ​നും ജോ​ലി​ഭാ​രം കു​റ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കും. വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ത​ട​യു​ന്ന​തി​നും സേ​വ​നം ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. വ​ഫി​ദ് പ്ലാ​റ്റ്‌​ഫോം വ​ഴി രേ​ഖ​ക​ള്‍ കൃ​ത്യ​മാ​ണോ​യെ​ന്നും പ​രി​ശോ​ധി​ക്കാം. റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സി​ന്‍റെ വെ​ബ്‌​സൈ​റ്റ് വ​ഴി വി​സ ന​ട​പ​ടി​ക​ളും പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​യും.

നേ​ര​ത്തേ മെ​ഡി​ക്ക​ല്‍ എ​ടു​ക്കു​ന്ന​യാ​ളു​ടെ ഫോ​ട്ടോ, ഫിം​ഗ​ര്‍ പ്രി​ന്റ് എ​ന്നി​വ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത വി​സ മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​ന്ത​മാ​യു​ള്ള സോ​ഫ്റ്റ്‌​വെ​യ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​പ്​​ലോ​ഡ്​ ചെ​യ്​​തി​രു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ സം​വി​ധാ​നം വ​ഴി ഇ​നി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ല്‍ നേ​രി​ട്ടു ത​ന്നെ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ന്‍ പ​റ്റും.

പു​തി​യ രീ​തി അ​നു​സ​രി​ച്ച് വി​സ മെ​ഡി​ക്ക​ലി​ന് ഇ​നി എ​ക്‌​സ്‌​റേ എ​ടു​ക്കേ​ണ്ട​തി​ല്ല. ഇ​തി​നു​ പ​ക​രം ര​ക്ത​പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ല്‍പെ​ടു​ന്ന ഇ​ക്‌​റ എ​ന്ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തേ​ണ്ട​ത്. മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ സം​വി​ധാ​നം വി​സ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​ത​യും സ​മ​ഗ്ര​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ റൂ​വി ഹാ​നി ക്ലി​നി​ക്ക് വി​സ മെ​ഡി​ക്ക​ലി​ലെ ഡോ. ​മാ​യ​ബ്ബു ബി​യ​റി പ​റ​ഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ്ഡ് എഗ് മയോണൈസോ മാത്രം ഉപയോഗിക്കാം; പച്ച മുട്ട ഉപയോഗിച്ച് പാടില്ല

വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ്ഡ് എഗ് മയോണൈസോ മാത്രം ഉപയോഗിക്കാം; പച്ച മുട്ട ഉപയോഗിച്ച് പാടില്ല

സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാക്കാൻ തീരുമാനം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം. കൂടുതൽ നേരം

ആ​വ​ശ്യ​മോ ഇ​ത്ര പ്രോ​ട്ടീ​ൻ!; കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം ?

ആ​വ​ശ്യ​മോ ഇ​ത്ര പ്രോ​ട്ടീ​ൻ!;  കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം ?

ന​മ്മു​ടെ ഡ​യ​റ്റി​ൽ പ്രോ​ട്ടീ​ന്റെ പ്രാ​ധാ​ന്യം ഏ​റെ വ​ലു​താ​ണെ​ന്ന് പ​ഠി​പ്പി​ച്ച​തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കും അ​തി​ലെ ഫി​റ്റ്ന​സ് ഇ​ൻ​ഫ്ലു​വ​ൻ​​സ​ർ​മാ​ർ​ക്കും ​ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ പലരും മു​ന്നോ​ട്ടു​വെ​ക്കു​ന്ന അ​ത്ര പ്രോ​ട്ടീ​ൻ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ൻ ക​ഴി​ക്കേ​ണ്ട​തു​ണ്ടോ? വ​ള​ർ​ച്ച​ക്കും മ​സി​ലു​ക​ൾ നി​ല​നി​ർ​ത്താ​നും കേ​ടു​പാ​ട് തീ​ർ​ക്കാ​നും

ഹീ​മോ​ഫീ​ലി​യ ജാ​ഗ്ര​ത​ വേ​ണം

ചെ​റി​യ വീ​ഴ്ച, ആ​ഘാ​തം എ​ന്നി​വ ശ​രീ​രം മു​റി​യു​ന്ന​തി​നും അ​സാ​ധാ​ര​ണ​മാ​യ ര​ക്ത​സ്രാ​വ​ത്തി​നും വ​ഴി​വെ​ക്കു​മെ​ന്ന​തി​നാ​ല്‍ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ ന​ല്‍കേ​ണ്ട​തു​ണ്ട്. ശ​രീ​ര​ത്തി​ല്‍ ക്ഷ​ത​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഏ​തൊ​രു കാ​ര്യ​വും ശ്ര​ദ്ധ​യോ​ടെ മാ​ത്രം ചെ​യ്യു​ക. കു​ട്ടി​ക​ള്‍ ക​ളി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍ക​ണം. ശ​രീ​ര​ത്തെ ആ​രോ​ഗ്യ​ക​ര​മാ​ക്കാ​നും