അ​ബൂ​ദ​ബി: ലോ​ക​വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന അ​ഞ്ചാം​പ​നി​യി​ൽ നി​ന്ന്​ കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ബൂ​ദ​ബി​യി​ൽ പ്ര​തി​രോ​ധ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. എ​മി​റേ​റ്റി​ലെ ആ​രോ​ഗ്യ​സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മാ​യി കൈ​കോ​ർ​ത്ത് അ​ബൂ​ദ​ബി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ ആ​ണ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ അ​ഞ്ചാം പ​നി, മു​ണ്ടി​നീ​ര്, റു​ബ​ല്ല എ​ന്നീ അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സൗ​ജ​ന്യ​മാ​യി ന​ൽ​കും. മേ​യ്​ 28ന്​ ​ആ​രം​ഭി​ക്കു​ന്ന കാ​മ്പ​യി​ൻ മൂ​ന്നാ​ഴ്ച നീ​ണ്ടു നി​ൽ​ക്കും. അ​ബൂ​ദ​ബി, അ​ൽ ഐ​ൻ, അ​ൽ ദ​ഫ്ര എ​ന്നീ മേ​ഖ​ല​ക​ളി​ലെ 58 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​ൻ ല​ഭി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

2022നെ ​അ​പേ​ക്ഷി​ച്ച്​ 2023ൽ ​യൂ​റോ​പ്പ്, മ​ധ്യ ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ലെ 53 രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 30 മ​ട​ങ്ങ്​ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ ലോ​​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ എ​ന്ന​ത്​ അ​ബൂ​ദ​ബി​യു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ന​യ​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്ന്​ അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ്​ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ​ഖ​സ്​​റ​ജി പ​റ​ഞ്ഞു.

ആ​ഗോ​ള, പ്രാ​ദേ​ശി​ക മേ​ഖ​ല​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന ആ​രോ​ഗ്യ രം​ഗ​​ത്തെ വെ​ല്ലു​വി​ളി​ക​ൾ അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ്​ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ ഇ​ത്ത​രം രോ​ഗ​ങ്ങ​ളി​ൽ നിന്ന് കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദേ​ശീ​യ വാ​ക്സി​നേ​ഷ​ൻ പ്രോ​ഗ്രാം നി​ല​വി​ൽ അ​ഞ്ചാം പ​നി​ക്കെ​തി​രെ ര​ണ്ട്​ ഡോ​സ്​ വാ​ക്സി​നാ​ണ്​ ന​ൽ​കു​ന്ന​ത്.

ആ​ദ്യ ഡോ​സ്​ 12ാം മാ​സ​ത്തി​ലും ര​ണ്ടാ​മ​ത്തേ​ത്​ 18ാം മാ​സ​ത്തി​ലു​മാ​ണ്​ ന​ൽ​കി​വ​രു​ന്ന​ത്. വാ​യു​വി​ലൂ​ടെ​യാ​ണ്​ രോ​ഗാ​ണു പ​ട​രു​ക. രോ​ഗ​ബാ​ധി​ത​നാ​യ ആ​ൾ തു​മ്മു​മ്പോ​ഴും മൂ​ക്ക്​ ചീ​റ്റു​മ്പോ​ഴും അ​യാ​ളു​ടെ ക​ഫ​ത്തി​ൽ നി​ന്നും രോ​ഗം വാ​യു​വി​ലൂ​ടെ പ​ക​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. വാ​യു​വി​ൽ ര​ണ്ട്​ മ​ണി​ക്കൂ​ർ നേ​രം നി​ല​നി​ൽ​ക്കാ​ൻ വൈ​റ​സി​ന്​ ക​ഴി​യും. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ലോകത്തെ നാലിലൊന്ന് ക്ഷയരോഗ ബാധിതരും ഇന്ത്യയിൽ; കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ ‘കൊലയാളി’,

ലോകത്തെ ഏറ്റവും അപകടകരമായ പകര്‍ച്ചാവ്യാധികളിലൊന്നായ ക്ഷയരോഗം ബാധിക്കുന്നവരിൽ നാലിൽ ഒന്നും ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്. അഞ്ച് രാജ്യങ്ങളിലാണ് ലോകത്തെമ്പാടുമുള്ള 56 ശതമാനം ക്ഷയരോഗബാധിതരുമുള്ളത്. ഇന്ത്യ – 26 ശതമാനം, ഇന്തോനേഷ്യ – 10 ശതമാനം, ചൈന – 6.8 ശതമാനം,

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‌ സം​സ്ഥാ​ന​ത്ത്‌ തു​ട​ക്ക​മാ​യി

പോളിയോ തുള്ളി മരുന്ന് വിതരണത്തിന്‌ തുടക്കം

തി​രു​വ​ന​ന്ത​പു​രം: പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‌ സം​സ്ഥാ​ന​ത്ത്‌ തു​ട​ക്ക​മാ​യി. ബ​സ്‌ സ്‌​റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, സ്‌​കൂ​ളു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ച 22,383 ബൂ​ത്തു​ക​ൾ വ​ഴി അ​ഞ്ചു വ​യ​സ്സി​ന് താ​ഴെ​യു​ള്ള

ദിവസവും ഒരേ സമയം ബി.പി മരുന്ന് കഴിക്കണം, എന്തുകൊണ്ട്?

ദിവസവും ഒരേ സമയം ബി.പി മരുന്ന് കഴിക്കണം, എന്തുകൊണ്ട്?

ഇക്കാലത്ത് മുതിർന്നവരിൽ ഭൂരിഭാഗം പേരും ബി.പിക്ക് (രക്തസമ്മർദം) മരുന്ന് കഴിക്കുന്നവരാണ്. സ്ഥിരമായി മരുന്ന് കഴിച്ചിട്ടും ബി.പിയിൽ കാര്യമായ മാറ്റമില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കപ്പെടുന്നത് മരുന്ന് കഴിച്ചതുകൊണ്ട് മാത്രമല്ല, എല്ലാ ദിവസവും ഒരേ സമയം കഴിക്കുന്നത് പ്രധാനമാണെന്ന് മിക്കവർക്കും അറിയില്ലെന്ന്