ദു​ബൈ: ഓ​രോ ദി​വ​സ​വും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന ഉ​പ്പി​ന്‍റെ അ​ള​വ്​ അ​ഞ്ച്​ ഗ്രാ​മി​ൽ കു​റ​വാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​ക്കാ​ര്യം ആ​വ​ശ്യ​​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ലാ​യി ഉ​പ്പ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ അ​പ​ക​ട​ങ്ങ​ൾ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി ഏ​ഴ്​ ദി​വ​സ​ത്തെ കാ​മ്പ​യി​നാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഉ​പ്പി​നു പ​ക​രം ആ​രോ​ഗ്യ​ക​ര​മാ​യ ബ​ദ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം മ​ന​സ്സി​ലാ​ക്കി ഭ​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തും കാ​മ്പ​യി​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. പ​ല ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ല​വ​ണാം​ശ​ത്തി​ന്‍റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും അ​മി​ത​മാ​യ ഉ​പ്പ് ക​ഴി​ക്കു​ന്ന​തി​ന്‍റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​യ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഹൃ​ദ്രോ​ഗം, ര​ക്ത​ചം​ക്ര​മ​ണ പ്ര​ശ്ന​ങ്ങ​ൾ, പ​ക്ഷാ​ഘാ​തം എ​ന്നി​വ സം​ബ​ന്ധി​ച്ചും കാ​മ്പ​യി​ൻ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ്പ് കു​റ​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ്​ കാ​മ്പ​യി​ൻ ല​ക്ഷ്യം. അ​മി​ത​മാ​യ സോ​ഡി​യം ഉ​പ​ഭോ​ഗം ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​ക​യും ഇ​ത്​ ഹൃ​ദ്രോ​ഗം, വ​യ​റ്റി​ലെ കാ​ൻ​സ​ർ, പൊ​ണ്ണ​ത്ത​ടി, ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, കി​ഡ്നി രോ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

യു.​എ.​ഇ​യി​ലെ ശ​രാ​ശ​രി ഉ​പ്പ് ഉ​പ​ഭോ​ഗം ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ശി​പാ​ർ​ശ ചെ​യ്യു​ന്ന പ​രി​ധി ക​വി​യു​ന്നു​വെ​ന്ന് പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ, പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ, പാ​ച​ക രീ​തി​ക​ൾ എ​ന്നി​വ​യാ​ണ്​ അ​മി​ത ഉ​പ​ഭോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

കു​റ​ഞ്ഞ ഉ​പ്പ്​ ഉ​പ​യോ​ഗി​ച്ച്​ ആ​രോ​ഗ്യ​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി വി​ഡി​യോ​ക​ൾ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, സ​മൂ​ഹ​ത്തി​ൽ ആ​രോ​ഗ്യ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് സോ​ഷ്യ​ൽ മീ​ഡി​യ ക്വി​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിച്ചാൽ ! അറിയാം ദോഷവും ,സംരക്ഷണവും

അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിച്ചാൽ ! അറിയാം   ദോഷവും ,സംരക്ഷണവും

നമ്മളിൽ പലരും സ്മാർട്ട് ഫോൺ അടിമകളാണ്. അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. മയോപിയ അഥവാ ഹ്രസ്വ ദൃഷ്ടി, കാഴ്ചക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന തിളക്കം, കണ്ണിന് ക്ഷീണം, കണ്ണ് വരണ്ടുപോകുക, തലവേദന, കാഴ്ച മങ്ങുക തുടങ്ങി പ്രശ്നങ്ങളാണ്

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം-വീണ ജോര്‍ജ്

കാന്‍സറിനെതിരെ കേരളം ഒറ്റക്കെട്ടായി അണിചേരണം-വീണ ജോര്‍ജ്

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും

വരുന്ന ഒരു വര്‍ഷം കൊണ്ട് കാന്‍സര്‍ രോഗസാധ്യതയുള്ള മുഴുവന്‍ പേരേയും കണ്ടെത്തി ചികിത്സ ഉറപ്പാക്കും- മുഖ്യമന്ത്രി

വരുന്ന ഒരു വര്‍ഷം കൊണ്ട് കാന്‍സര്‍ രോഗസാധ്യതയുള്ള മുഴുവന്‍ പേരേയും കണ്ടെത്തി ചികിത്സ ഉറപ്പാക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വര്‍ഷംകൊണ്ടുതന്നെ നമ്മുടെ സംസ്ഥാനത്തെ ജനങ്ങളിലെ കാന്‍സര്‍ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തില്‍ തന്നെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’