തഞ്ചാവൂർ: 14 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് നാല് സെൻന്‍റീമീറ്റർ നീളമുള്ള സൂചി മൂന്നര മിനിറ്റിനുള്ളിൽ കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ.

വസ്ത്രം ധരിക്കുന്നതിനിടെ പെൺകുട്ടി അബദ്ധത്തിൽ സൂചി വിഴുങ്ങുകയായിരുന്നു. നൂതനമായ ബ്രോങ്കോസ്കോപ്പി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡോക്ടർമാർ സൂചി പുറത്തെടുത്തത്.

ആധുനിക ആരോഗ്യ സംരക്ഷണത്തിൽ ഉപയോഗിക്കുന്ന മെഡിക്കൽ സാങ്കേതിക വിദ്യകളുടെ കൃത്യത വ്യക്തമാക്കുന്നതിനായി നടപതിക്രമം വിഡിയോയായി ചിത്രീകരിച്ചു.

എന്താണ് ബ്രോങ്കോസ്കോപ്പി

രോഗനിർണയത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി ശ്വാസനാളത്തിന്‍റെ ഉൾഭാഗം ദൃശ്യവൽക്കരിക്കുന്ന എൻഡോസ്കോപ്പിക് സാങ്കേതികതയാണ് ബ്രോങ്കോസ്കോപ്പി. ഒരു ഉപകരണം (ബ്രോങ്കോസ്കോപ്പ്) സാധാരണയായി മൂക്കിലൂടെയോ വായിലൂടെയോ ശ്വാസനാളത്തിലേക്ക് ഇറക്കിയാണ് പരിശോധന. ചില ശ്വാസകോശ രോഗങ്ങളുടെ കണ്ടെത്തൽ, നിരീക്ഷണം, ചികിത്സ എന്നിവയിൽ ബ്രോങ്കോസ്കോപ്പി പ്രധാന പങ്ക് വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കൂടുതൽ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളിയാൽ കൊതുകു കടിയും കൂടും; ശരിയോ തെറ്റോ?

ഒരു കൂട്ടമാളുകൾ ഒന്നിച്ചിരിക്കുമ്പോൾ അതിലൊരാളെ മാത്രം കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് സാധാരണ കാണുന്നതാണ്. ചോരയ്ക്ക് നല്ല മധുരമുണ്ടായിട്ടായിരിക്കും അതെന്ന് കളിയാക്കാറും പതിവാണ്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ലെന്നാണ് ഡോ. ജിനേന്ദ്ര ജെയ്ൻ പറയുന്നത്. രക്തത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, മറിച്ച് അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ

ഹെയർ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെ തലയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, തലയോട്ടി പുറത്ത് കാണുന്ന അവസ്ഥ; വേദന തിന്ന് യുവാവ്

ഹെയർ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെ തലയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, തലയോട്ടി പുറത്ത് കാണുന്ന അവസ്ഥ; വേദന തിന്ന് യുവാവ്

കൊച്ചി: മുടി മാറ്റി നടുന്ന (ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ) ശസ്ത്രക്രിയക്ക് പിന്നാലെയുണ്ടായ ബാക്ടീരിയൽ ബാധ കാരണം വേദന തിന്നുകഴിയുകയാണ് എറണാകുളം സ്വദേശിയായ യുവാവ്. കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ ഹെയർ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെയാണ് തലയിൽ ബാക്ടീരിയ ബാധയുണ്ടായത്. തലയിലെ മാംസം തിന്നുന്ന ബാക്ടീരിയയാണ്

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. റേഡിയോളജി വിഭാഗത്തിന് കീഴില്‍ ഇന്റര്‍വെന്‍ഷണല്‍