തി​രു​വ​ന​ന്ത​പു​രം: ‘നി​പ’ ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കാ​ൻ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വ​വ്വാ​ലു​ക​ളി​ൽ സാ​മ്പ്​​ൾ പ​രി​ശോ​ധ​ന​ക്ക്​ തു​ട​ക്കം. കേ​ന്ദ്ര സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം വ​നം വ​കു​പ്പ്​ സ​ഹ​ക​ര​ണ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പാ​ണ്​ സാ​മ്പ്​​ൾ ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പാ​ലോ​ട്​ സ്​​റ്റേ​റ്റ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ അ​നി​മ​ൽ ഡി​സീ​സ​സി​ലെ ചീ​ഫ്​ ഡി​സീ​സ്​ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫി​സ​ർ ഡോ. ​ഷീ​ല സാ​ലി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം.

കേ​ര​ള​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി​യ നി​പ 2018ൽ ​കോ​ഴി​ക്കോ​ട്ടും പി​ന്നീ​ട്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലു​മാ​ണ്​ ​സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നു​ ത​വ​ണ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ ജി​ല്ല​യാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട്ട്​​ ആ​ണ്​ ആ​ദ്യ​ഘ​ട്ടം തു​ട​ങ്ങി​യ​ത്. മേ​യ്​ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ്​ ഇ​പ്പോ​ഴു​ള്ള ക്ര​മീ​ക​ര​ണം. മാ​സം ഏ​ഴു​ദി​വ​സം എ​ന്ന രീ​തി​യി​ലാ​ണ്​ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ലെ ജാ​ന​കി​ക്കാ​ട്​ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന വ​ട​ക​ര, കു​റ്റ്യാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ​ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

വെ​റ്റി​റി​ന​റി സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​യ്​ 24ന്​ ​തു​ട​ങ്ങി​യ ആ​ദ്യ​യാ​ഴ്ച പ​രി​ശോ​ധ​ന​ മേ​യ്​ 30വ​രെ തു​ട​രും. വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യം ആ​ദ്യം നി​രീ​ക്ഷി​ക്കും. പി​ന്നീ​ട്​ ജി​യോ​മാ​പ്പി​ങ് ന​ട​ത്തും. തു​ട​ർ​ന്ന്​ സ​ഞ്ചാ​ര​പ​ഥ​വും മ​ന​സ്സി​ലാ​ക്കി​യ ശേ​ഷ​മാ​കും സാ​മ്പ്​​ൾ ശേ​ഖ​ര​ണം. ച​ത്ത വ​വ്വാ​ലു​ക​ളെ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ൽ അ​വ​യു​ടെ​യും അ​വ​ശ​നി​ല​യി​ലോ മ​റ്റോ കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​യു​ടെ​യും സാ​മ്പി​ളും ശേ​ഖ​രി​ക്കും.

ഓ​രോ ഘ​ട്ട​ത്തി​ലും ശേ​ഖ​രി​ക്കു​ന്ന സാ​മ്പ്​​ൾ ഭോ​പാ​ലി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഹൈ​സെ​ക്യൂ​രി​റ്റി അ​നി​മ​ൽ ഡി​സീ​സ​സി​ൽ പ​രി​ശോ​ധി​ക്കും. ജൂ​ലൈ​യോ​ടെ ആ​ദ്യ​ഘ​ട്ടം ഫ​ലം വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. വ​വ്വാ​ലു​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന സി​റം സാ​മ്പി​ളു​ക​ളി​ൽ നി​പ വൈ​റ​സി​നെ​തി​രെ​യു​ള്ള ഇ​മ്യൂ​ണോ​ഗ്ലോ​ബ​ലി​നു​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ്​ നോ​ക്കു​ക. പ​ഴം​തീ​നി വ​വ്വാ​ലു​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ല്‍ നി​പ വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​റ്റു വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടി​യോ അ​ത​ല്ലെ​ങ്കി​ൽ സാ​മ്പ്​​ൾ ശേ​ഖ​രി​ച്ചോ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. എ​ങ്കി​ലേ കൂ​ടു​ത​ല്‍ ഇ​നം വ​വ്വാ​ലു​ക​ളി​ല്‍ വൈ​റ​സ് സാ​ന്നി​ധ്യ​മു​ണ്ടോ എ​ന്ന്​ സ്ഥി​രീ​ക​രി​ക്കാ​നാ​വൂ എ​ന്നാ​ണ്​ ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

Kerala Health News | Best Health News Portal in Kerala

Leave a Reply

Your email address will not be published. Required fields are marked *

Explore More

തിരുവനന്തപുരം മെഡി. കോളജ്​ ആശുപത്രിയില്‍ ആറ് അപൂര്‍വ ഹൃദയ ശസ്ത്രക്രിയ

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ത്തി​യ ആ​റ് അ​പൂ​ര്‍വ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ വി​ജ​യം. ജ​ന്മ​നാ ഹൃ​ദ​യ​ത്തി​ലു​ണ്ടാ​കു​ന്ന സു​ഷി​ര​ങ്ങ​ളാ​യ ഏ​ട്രി​യ​ല്‍ സെ​പ്റ്റ​ല്‍ ഡി​ഫ​ക്‌​ട്, മു​തി​ര്‍ന്ന​വ​രി​ലു​ള്ള വെ​ന്‍ട്രി​കു​ലാ​ര്‍ സെ​ഫ്റ്റ​ല്‍ ഡി​ഫ​ക്ട്, ഹൃ​ദ​യ​ത്തി​ന്റെ അ​റ​ക​ളി​ലു​ണ്ടാ​കു​ന്ന ഏ​ട്രി​യ​ല്‍ സെ​പ്റ്റ​ല്‍ അ​നൂ​റി​സം, മു​തി​ര്‍ന്ന​വ​രി​ൽ വാ​ല്‍വ്

കോവിഡ് ബാധിതരെ വാർധക്യം പിടികൂടുന്നു; സ്ത്രീകളെയാണ് കൂടുതൽ ബാധിക്കുന്നത്, രക്തക്കുഴലുകള്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രായം കൂടുന്നുവെന്ന് റിപ്പോർട്ട്

കോവിഡ് ബാധിതരെ വാർധക്യം പിടികൂടുന്നു; സ്ത്രീകളെയാണ് കൂടുതൽ ബാധിക്കുന്നത്, രക്തക്കുഴലുകള്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രായം കൂടുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോവിഡിന്റെ സംഹാര താണ്ഡവം അവസാനിച്ചെങ്കിലും അതിന്റെ അപായ അലയൊലികൾ അടങ്ങുന്നില്ല. ലോകമെമ്പാടും കോവിഡാനന്തര കാലത്തെക്കുറിച്ചുള്ള പലവിധ പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്. അതിനിടെ, യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കോവിഡ് ബാധിതരെ വാർധക്യം പെട്ടെന്ന് പിടികൂടുന്നതായി പറയുന്നു. സ്ത്രീകളെയാണത് കൂടുതലായി ബാധിക്കുന്നത്.

ഇവ കഴിക്കാം ആരോഗ്യം നേടാം; ആരോഗ്യമുള്ള ശ്വാസകോശത്തിനായുള്ള ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ് ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണ ശീലങ്ങള്‍. രോഗങ്ങളെ അകറ്റിനിര്‍ത്തിക്കൊണ്ട് സുഖകരമായി ദീവിക്കാന്‍ ഇത് സഹായിക്കുന്നു. നെഞ്ചിന്റെ ദ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്വാസാച്ഛോസ അവയവമാണ് ശ്വാസകോശം. ശ്വസന പ്രക്രിയയിലും ബ്ലഡ് സര്‍ക്കുലേഷനിലും പ്രധാന പങ്കുവഹിക്കുന്നത് ശ്വാസകോശമാണ്. ലോകത്ത് വര്‍ധിച്ചുവരുന്ന രോഗങ്ങളുടെ പട്ടികയില്‍