രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ ഇ​ത്ത​രി​നേ​രം ന​ട​ക്കു​ക പ​ല​രു​ടെ​യും ശീ​ല​മാ​ണ്. ത​ല​മു​റ​യാ​യി ഈ ​ന​ട​ത്തം ന​മ്മു​ടെ കൂ​ടെ​യു​ണ്ട്. ആ​യു​ർ​വേ​ദ ത​ത്ത്വ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ഈ ​പാ​ര​മ്പ​ര്യ ന​ട​ത്ത​ത്തി​ന്റെ ആ​രോ​ഗ്യ ഗു​ണ​ങ്ങ​ൾ ആ​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തും. ഡി​ന്ന​റി​നു​ശേ​ഷം 30 മി​നി​റ്റ് ഈ ​ഉ​ലാ​ത്ത​ൽ ചു​മ്മ അ​ല്ല എ​ന്നാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ യ​ശോ​ദ ആ​ശു​പ​ത്രി​യി​ൽ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് ഫി​സി​ഷ്യ​നും ഡ​​യ​ബ​റ്റോ​ള​ജി​സ്റ്റു​മാ​യ ഡോ. ​​കെ. സോം​നാ​ഥ് ഗു​പ്ത പ​റ​യു​ന്ന​ത്.

രാ​ത്രി ഭ​ക്ഷ​ണ ശേ​ഷം ന​ട​ക്കു​ന്ന​ത് ദ​ഹ​ന​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യും സു​ഗ​മ​മാ​യ ഭ​ക്ഷ​ണ ച​ല​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും. ​ഒ​പ്പം വ​യ​റു​വേ​ദ​ന​യും ദ​ഹ​ന​ക്കേ​ടും ത​ട​യും. പ്ര​ത്യേ​കി​ച്ച് വ​യ​റു​നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​നും ന​ല്ല ഉ​റ​ക്കം കി​ട്ടാ​നും സ​ഹാ​യി​ക്കും.

ഒ​രു വ്യാ​യാ​മം കൂ​ടി​യാ​യ​തി​നാ​ൽ ടെ​ൻ​ഷ​ൻ കു​റ​ക്കു​ക​യും അ​നാ​വ​ശ്യ​മാ​യി വ​ണ്ണം വെ​ക്കു​ന്ന​ത് ത​ട​യു​ക​യും ചെ​യ്യും. പ​ല​പ്പോ​ഴും കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​പ്പ​മു​ള്ള സ​മ​യ​ത്താ​ണ് ഈ ​ന​ട​ത്ത​മെ​ന്ന​തി​നാ​ൽ ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തു​ക​യും മാ​ന​സി​കാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഗു​പ്ത പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മുഴുവൻ ജില്ല-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ്; ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും

മുഴുവൻ ജില്ല-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ്; ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതോടെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ധനന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്‍റെ കീഴിലെ 105

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

⊿ചി​രി​ക്കാ​ൻ തോ​ന്നു​ന്നി​ല്ലെ​ങ്കി​ലും, മോ​ണാ​ലി​സ​യു​​ടേ​തു പോ​ലെ ഒ​രു ചെ​റു​പു​ഞ്ചി​രി​യെ​ങ്കി​ലും മു​ഖ​ത്ത​ണി​​യു​ക. യ​ഥാ​ർ​ഥ ചി​രി​യും വ്യാ​ജ ചി​രി​യും തി​രി​ച്ച​റി​യാ​ൻ സ്വ​ന്തം ത​ല​ച്ചോ​റി​നു പോ​ലും എ​ളു​പ്പ​മ​ല്ല. അ​തി​നാ​ൽ സ്വ​യം ആ​ഹ്ലാ​ദ​വാ​നെ​ന്ന് തോ​ന്നി​ച്ചാ​ൽ അ​ൽ​പം ആ​ഹ്ലാ​ദ​മൊ​ക്കെ​യു​ണ്ടാ​കും. ⊿ഏ​തു രൂ​പ​ത്തി​ലു​ള്ള വീ​ടാ​ക​ട്ടെ, അ​പ്പാ​ർ​ട്ട്മെ​ന്റാ​ക​ട്ടെ ദി​വ​സം ഒ​രു നേ​ര​മെ​ങ്കി​ലും ജ​ന​ലെ​ല്ലാം

തൈറോയ്ഡ് പ്രശ്നങ്ങളും സ്ത്രീകളും

കഴുത്തിന്റെ മുന്നിൽ ചിത്രശലഭത്തിന് സമാനമായ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് തൈറോയ്ഡ്. വലിപ്പത്തിൽ ചെറുതാണെങ്കിലും നമ്മുടെ ശരീരത്തിലെ പല പ്രധാനകാര്യങ്ങളും നിയന്ത്രിക്കുന്നതും അതിനാവശ്യമായ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നതും ഈ ഗ്രന്ഥിയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന ഊർജം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ