ന്യൂഡൽഹി: ഇന്ത്യയിൽ കാൻസർ കൂടുതലും ബാധിക്കുന്നത് യുവാക്കളെയാണെന്ന് പഠനം. രാജ്യത്തെ കാൻസർ കേസുകളിൽ 20 ശതമാനവും 40 വയസ്സിന് താഴെയുള്ളവരിലാണത്രെ. ഇതിൽ 60 ശതമാനവും പുരുഷൻമാരാണ്.

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കാൻസർ മുക്ത് ഭാരത് കാമ്പയിനാണ് പഠന വിവരങ്ങൾ പുറത്തുവിട്ടത്. തലയിലും കഴുത്തിലും ബാധിക്കുന്ന കാൻസറാണ് കൂടുതൽ കണ്ടെത്തിയത്, 26 ശതമാനം. വൻകുടൽ, ആമാശയം, കരൾ, ദഹനനാളത്തിലെ കാൻസർ എന്നിവ ബാധിച്ചവർ 16 ശതമാനമാണ്. സ്തനാർബുദ രോഗികൾ 15 ശതമാനവുമാണ്.

മാർച്ച് 1നും മേയ് 15നും ഇടയിൽ രാജ്യത്തുടനീളമുള്ള 1,368 കാൻസർ രോഗികളിലാണ് പഠനം നടത്തിയത്. കേസുകളിൽ 27 ശതമാനവും കാൻസറിന്‍റെ 1, 2 ഘട്ടങ്ങളിലാണ് കണ്ടെത്തിയത്. 63 ശതമാനം കാൻസറും കണ്ടെത്തിയത് 3 അല്ലെങ്കിൽ 4 ഘട്ടങ്ങളിലാണെന്നും പഠനം വ്യക്തമാക്കുന്നു.

അനാരോഗ്യകരമായ ജീവിത ശൈലിയാണ് യുവാക്കളിൽ കാൻസർ ബാധ വർധിക്കാൻ പ്രധാന കാരണമാകുന്നതെന്ന് കാൻസർ മുക്ത് ഭാരത് കാമ്പയിനിന്‍റെ തലവൻ ആശിഷ് ഗുപ്ത പറയുന്നു. പൊണ്ണത്തടി, ഭക്ഷണ ശീലങ്ങളിലെ മാറ്റം, കൂടുതൽ പ്രോസസ് ചെയ്ത ഭക്ഷണത്തിന്‍റെ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി എന്നിവയും ഉയർന്ന കാൻസർ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ 2026ഓടെ വിപണിയിൽ ലഭ്യമാക്കും -ഐ.ഐ.എൽ

ന്യൂഡൽഹി: ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്സിൻ 2026ഓടെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡാണ് (ഐ.ഐ.എൽ) വാക്സിൻ നിർമാതാക്കൾ. ദേശീയ ക്ഷീരവികസന ബോർഡിന് കീഴിലുള്ള സബ്സിഡിയറി സ്ഥാപനമാണ് ഐ.ഐ.എൽ. ലബോറട്ടറി പരീക്ഷണത്തിന്‍റെ ഒന്നാംഘട്ടം പൂർത്തിയാക്കിയതായി ഐ.ഐ.എൽ മാനേജിങ് ഡയറക്ടർ ഡോ. കെ.

ചെറുതല്ല ചെള്ളുപനി

കേ​ള​കം: ആ​ല​പ്പു​ഴ​ക്കു​ശേ​ഷം കണ്ണൂർ ജി​ല്ല​യി​ലെ മാ​ലൂ​ർ-​പു​ര​ളി മ​ല​യി​ൽ ചെ​ള്ള് പ​നി ബാ​ധി​ച്ച് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ കൂ​ടു​ത​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. മ​ല​യോ​ര മേ​ഖ​ല​യി​ലെ മാ​ലൂ​രി​ൽ ചെ​ള്ളുപ​നി (സ്‌​ക്ര​ബ് ടൈ​ഫ​സ്) റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധ പു​ല​ര്‍ത്ത​ണ​മെ​ന്ന്

ദേഹാസ്വാസ്ഥ്യം; ത​ല​ശ്ശേ​രിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം; ത​ല​ശ്ശേ​രിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ

ത​ല​ശ്ശേ​രി: അ​ല​ർ​ജി​ക്ക് സ​മാ​ന​മാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 20 ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ത​ല​ശ്ശേ​രി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് കൂ​ട്ട​ത്തോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ധ്യാ​പ​ക​രാ​ണ് കു​ട്ടി​ക​ളെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. രാ​വി​ലെ ക്ലാ​സ് തു​ട​ങ്ങി​യ ശേ​ഷ​മാ​ണ്