കോഴിക്കോട്: മാനസികരോഗങ്ങളെക്കുറിച്ചുള്ള പൊതുജന ബോധവത്കരണത്തിൽ വ്യത്യസ്തതയു​മായി ‘ചാക്യാർക്കൂത്ത്’. സ്കീസോഫ്രീനിയ ദിനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ‘ചേതന ഹോസ്പിറ്റൽ’ ഓഡിറ്റോയത്തിൽ ​നടന്ന ബോധവത്കരണ പരിപാടിയിൽ കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്താണ് അരങ്ങേറിയത്.

പുരാണകഥയിലെ സന്ദർഭം പറഞ്ഞ് മാനസിക രോഗങ്ങളെക്കുറിച്ചും അതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചും ചാക്യാർ അക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിച്ചത് സദസ്സിന് പുതുമയായി. തണൽ ആത്മഹത്യാ പ്രതിരോധകേന്ദ്രം, ഐ.എം.എ കോഴിക്കോട്, കോമ്പോസിറ്റ് റീജ്യണൽ സെന്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ്, ചേതന- സെന്റർ ഫോർ ന്യൂറോ​സൈക്യാട്രിക് റീഹാബിലിറ്റേഷൻ എന്നിവയുടെ ആഭിമുഖ്യത്തലായിരുന്നു സ്കീസോഫ്രീനിയ ദിനാചരണം.

ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ. രമ എം.എൽ.എ മുഖ്യാതിഥിയായി. സെമിനാറിൽ ‘മലയാളിയും മാസുന്ന മനസ്സും’ എന്ന വിഷയത്തിൽ ചേതന- സെന്റർ ഫോർ ന്യൂറോ​സൈക്യാട്രിക് റീഹാബിലിറ്റേഷൻ ഡയറക്ടർ ഡോ. പി.എൻ. സുരേഷ് കുമാറും ‘സ്കീസോഫ്രീനിയക്കുള്ള മനഃശാസ്ത്ര ചികിത്സാ രീതികളെ’ക്കുറിച്ച് ക്ലിനിക്കൽ​ ​സൈക്കോളജിസ്റ്റ് ബിനിതയും ക്ലാസെടുത്തു.

ഡോ. ശങ്കർ മഹാദേവൻ, ഡോ. എം.കെ. അബ്ദുൽ ഖാദർ, ഡോ. റോഷൻ ബിജിലി, ഡോ. ഷീബ ജോസഫ്, ഡോ. എം.ജി. വിജയകുമാർ, ബിനിത, നഗരസഭാംഗം ശോഭിത, അഡ്വ. പി.എ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ അ​ഞ്ചു വ​യ​സ്സു​കാ​ര​ന് ജ​പ്പാ​ൻ​ജ്വ​രം

പ​ര​പ്പ​ന​ങ്ങാ​ടി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ അ​ഞ്ചു വ​യ​സ്സു​കാ​ര​ന് ജ​പ്പാ​ൻ ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. നെ​ടു​വ പൂ​വ​ത്താ​ൻ​കു​ന്നി​ലെ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ​പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​ത്. 10 ദി​വ​സം മു​മ്പേ പ​നി ബാ​ധി​ച്ച് കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം; ഇന്നലെ 594 പേർ പോസിറ്റീവായി

വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം; ഇന്നലെ 594 പേർ പോസിറ്റീവായി

ന്യൂ ഡൽഹി: വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ കൊറോണ കേസുകൾ അധികരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. രാജ്യത്ത് ജെ.എൻ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേർക്കും വീട്ടിൽ തന്നെ

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

ച​ന്ദ്ര​നെ​വി​ടെ​യാ… അ​ത്താ​ഴം ക​ഴി​ഞ്ഞ് അ​ൽ​പ​നേ​രം ച​ന്ദ്ര​നെ നോ​ക്കി​യി​രു​ന്നാ​ൽ ചു​ണ്ടി​ൽ ഒ​രു ക​വി​ത​യോ ഗാ​ന​മോ വ​രു​മെ​ന്നു​റ​പ്പ്. ‘ച​​ന്ദ്ര​നൊ​രു വി​ദ്വേ​ഷ​വും മ​ന​സ്സി​ൽ വെ​ക്കു​ന്നി​ല്ലെ’​ന്ന് ടി.​എ​സ്. എ​ലി​യ​ട്ട് കു​റി​ച്ചി​ട്ട​പോ​ലെ ന​മ്മു​ടെ മ​ന​സ്സി​ലെ ഭാ​ര​ങ്ങ​ളും ഇ​റ​ങ്ങി​പ്പോ​കും. ന​ഗ​ര​ത്തി​ര​ക്കി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഏ​റ്റ​വു​മെ​ളു​പ്പം പ്ര​കൃ​തി​യെ തൊ​ടാ​നു​ള്ള ടി​പ് കൂ​ടി​യാ​ണി​ത്. ഒ​രു