ആസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ഇന്ത്യയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോർട്ട്.

ആസ്‌ട്രേലിയയിലെ എച്ച് 5 എൻ 1 ഏവിയൻ ഇൻഫ്ലുവൻസയുടെ ആദ്യത്തെ മനുഷ്യ കേസാണിത്. വിക്ടോറിയ നഗരത്തിലാണ് ഏവിയൻ ഇൻഫ്ലുവൻസ A (H5N1) അണുബാധ സ്ഥിരീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ഏവിയൻ ഇൻഫ്ലുവൻസയുടെ കൂടുതൽ കേസുകളൊന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും വിക്ടോറിയ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോ​ഗം പടരാനുള്ള സാധ്യത വളരെ കുറാവണെന്നും പറയുന്നു.

എന്താണ് എച്ച് 5 എൻ 1 വെെറസ്?

ഏവിയൻ ഇൻഫ്ലുവൻസ അല്ലെങ്കിൽ പക്ഷിപ്പനി എന്നും അറിയപ്പെടുന്ന H5N1 വൈറസ് പ്രാഥമികമായി പക്ഷികളെ ബാധിക്കുന്ന രോ​ഗമാണ്. 1997-ൽ മനുഷ്യരിൽ ആദ്യമായി തിരിച്ചറിഞ്ഞ രോഗം ബാധിച്ച പക്ഷികളുമായോ മലിനമായ ചുറ്റുപാടുകളുമായോ നേരിട്ടുള്ള സമ്പർക്കം വഴി മനുഷ്യരിലേക്ക് പകരാവുന്നതാണ്. മനുഷ്യരിലെ ഉയർന്ന മരണനിരക്കും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയും കാരണം H5N1 ആശങ്കാജനകമാണ്.

ലക്ഷണങ്ങൾ

ഉയർന്ന പനി, ചുമ, തൊണ്ടവേദന, പേശി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം പുരോഗമിക്കുമ്പോൾ ശ്വാസതടസ്സം, ന്യുമോണിയ തുടങ്ങിയ ഗുരുതരമായ ശ്വാസകോശ ലക്ഷണങ്ങൾ വികസിച്ചേക്കാം. വയറിളക്കം, വയറുവേദന, ഛർദ്ദി തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങളും സാധാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

തിരുവനന്തപുരം: സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ,

പിംസ് ഹോസ്പിറ്റൽ വാളയാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ബാഡ്ജ് വിതരണവും നടത്തി

പിംസ്  ഹോസ്പിറ്റൽ വാളയാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ബാഡ്ജ് വിതരണവും നടത്തി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് pims ഹോസ്പിറ്റൽ വാളയാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും ബാഡ്ജ് വിതരണവും ഗവൺമെന്റ് കോഴിപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. വടകര പതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസി ബ്രിട്ടോ അവർകൾ ഉദ്ഘാടനം

30കളിലും 40കളിലും ഉറക്കക്കുറവുണ്ടോ? ഉറങ്ങാൻ പ്രയാസവും അസമയത്ത് ഉണരാറുമുണ്ടോ? തലച്ചോറിന് വേഗം പ്രായമാകുമെന്ന് പഠനം

നിങ്ങൾ 30കളിലും 40കളിലും പ്രായമെത്തി നിൽക്കുന്നവരാണോ? സുഖകരവും തൃപ്തികരവുമായ ഉറക്കം ലഭിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ കുഴപ്പമുണ്ട്. 30കളിലും 40കളിലുമെത്തിനിൽക്കുന്നവർക്ക് മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ തലച്ചോറിന് വേഗത്തിൽ പ്രായമാകുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. മധ്യവയസ്സിന്‍റെ തുടക്കത്തിൽ മതിയായ ഉറക്കം ലഭിക്കാത്തവരുടെ തലച്ചോർ