സിം​ഗ​പ്പൂ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ ഇന്ത്യയിലും; 324 കേ​സു​കൾ

സിം​ഗ​പ്പൂ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ ഇന്ത്യയിലും; 324 കേ​സു​കൾ

May 22, 2024 0 By KeralaHealthNews

ന്യൂ​ഡ​ൽ​ഹി: പുതിയ കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലും കണ്ടെത്തി. സിം​ഗ​പ്പൂ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് -19 വ​ക​ഭേ​ദ​ങ്ങ​ളാ​യ കെ​പി.2, കെ​പി.1 എ​ന്നി​വയാണിവിടെ ക​ണ്ടെ​ത്തി. കെ​പി.2 വ​ക​ഭേ​ദ​ത്തി​െ​ന്റ 290 കേ​സു​ക​ളും കെ​പി.1 വ​ക​ഭേ​ദ​ത്തി​​െ​ന്റ 34 കേ​സു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇതോടെ, പുതിയ കോവിഡ് വകഭേദത്തിലെ 324 കേസുകളാണിപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ഇ​വ​യെ​ല്ലാം ജെ.​എ​ൻ 1​ വൈ​റ​സി​െ​ന്റ ഉ​പ വ​ക​ഭേ​ദ​ങ്ങ​ളാ​ണെ​ന്നും ആ​ശു​പ​ത്രി വാ​സ​ത്തി​ലും ഗു​രു​ത​ര​മാ​യ കേ​സു​ക​ളി​ലും വ​ർ​ധ​ന​വി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വുമായി ബന്ധപ്പെട്ടവർ അറിയിച്ചു. അ​തി​നാ​ൽ, ആ​ശ​ങ്ക​​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് 34 കെ​പി.1 കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 23 എ​ണ്ണം പ​ശ്ചി​മ ബം​ഗാ​ളി​ലാ​ണ്. ഗോ​വ (ഒ​ന്ന്), ഗു​ജ​റാ​ത്ത് (ര​ണ്ട്), ഹ​രി​യാ​ന (ഒ​ന്ന്), മ​ഹാ​രാ​ഷ്ട്ര (നാ​ല്), രാ​ജ​സ്ഥാ​ൻ (ര​ണ്ട്), ഉ​ത്ത​രാ​ഖ​ണ്ഡ് (ഒ​ന്ന്) എ​ന്നി​വ​യാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ.

കെ.​പി.2 കേ​സു​ക​ൾ മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് -148. ഡ​ൽ​ഹി (ഒ​ന്ന്), ഗോ​വ (12), ഗു​ജ​റാ​ത്ത് (23), ഹ​രി​യാ​ന (മൂ​ന്ന്), ക​ർ​ണാ​ട​ക (നാ​ല്), മ​ധ്യ​പ്ര​ദേ​ശ് (ഒ​ന്ന്), ഒ​ഡി​ഷ (17), രാ​ജ​സ്ഥാ​ൻ (21), ഉ​ത്ത​ർ​പ്ര​ദേ​ശ് (8), ഉ​ത്ത​രാ​ഖ​ണ്ഡ് (16), പ​ശ്ചി​മ ബം​ഗാ​ൾ (36) എ​ന്നി​വ​യാ​ണ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ. മേ​യ് അ​ഞ്ച് മു​ത​ൽ 11 വ​രെ 25,900ല​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് സിം​ഗ​പ്പൂ​രി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ മൂ​ന്നി​ൽ ര​ണ്ട് കേ​സു​ക​ളും കെ.​പി.1, കെ.​പി.2 വ​ക​ഭേ​ദ​ങ്ങ​ളാ​ണ്.

സിംഗപ്പൂരിൽ വീണ്ടും കോവിഡ് വ്യാപിക്കുകയാണ്. കഴിഞ്ഞയാഴ്ച 26000​ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കയാണ്. ആരോഗ്യ മന്ത്രി ഓങ് യെ കുൻ പൊതുജനങ്ങളോട് മാസ്ക് ധരിക്കാൻ നിർദേശിച്ചു. ഓരോ ദിവസവും കേസുകൾ വർധിച്ചുവരുന്നുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ച 13,700 കേസുകളാണ് ഉണ്ടായിരുന്നത്. ജൂണിൽ ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തൽ.