കോഴിക്കോട്: ​മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നാലു കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല. നാലുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്നിയൂർ സ്വദേശി അഞ്ചുവയസുകാരിയുടെ ബന്ധുക്കളാണിവർ.

അഞ്ചുവയസുകാരി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. മൂന്നിയൂരിലെ പുഴയിൽ കുടുംബത്തോടൊപ്പം കുളിച്ചിരുന്ന കുട്ടിക്ക് പനി ബാധിച്ചിരുന്നു. ഭേദമാകാത്തതിനെ തുടർന്നാണ് മേയ് 10ന് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

മസ്തിഷ്‍കത്തെ കാർന്നു തിന്നുന്ന ഒരു തരം അമീബ ശരീരത്തിലെത്തിയാൽ ഉണ്ടാകുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്‍ക ജ്വരം. നെഗ്‌ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണുവാണ് രോഗത്തിന് കാരണം. ഇത് മസ്തിഷ്‍കത്തെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൂടിയാണ് അമീബ മൂക്കി​ലൂടെ ഒരാളുടെ ശരീരത്തിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡെങ്കിപ്പനി പ്രതിരോധം ഊർജിതമാക്കി ആരോഗ്യ വകുപ്പ്

ഡെങ്കിപ്പനി പ്രതിരോധം ഊർജിതമാക്കി ആരോഗ്യ വകുപ്പ്

കൊ​ച്ചി: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​നി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ. ഡി​വി​ഷ​ൻ ന​മ്പ​ർ 31, 32 ക​ലൂ​ർ, മ​ട്ടാ​ഞ്ചേ​രി, ഇ​ട​പ്പ​ള്ളി, വ​ടു​ത​ല, കൂ​ത്ത​പ്പാ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ക​ള​മ​ശ്ശേ​രി, തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ

ഉ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​ന് മു​മ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ….

ഉ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​ന് മു​മ്പ്  ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ….

രാ​വി​ലെ നേ​ര​ത്തേ എ​ഴു​ന്നേ​റ്റാ​ൽ മൊ​ത്ത​ത്തി​ൽ ഒ​രു ‘​പോ​സി​റ്റീ​വ് വൈ​ബ്’ ആ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, നേ​ര​ത്തേ എ​ഴു​ന്നേ​ൽ​ക്കാ​ൻ നേ​ര​ത്തേ ചി​ല പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണം. വൈ​കു​ന്നേ​രം മു​ത​ൽ പ്ലാ​നി​ങ് വേ​ണ​മെ​ന്ന് ചു​രു​ക്കം. ഉ​റ​ക്ക​ത്തി​ന്റെ സ​മ​യം കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്താ​ൽ എ​ഴു​ന്നേ​ൽ​ക്കാ​നും ഉ​ഷാ​റു​ണ്ടാ​കും. അ​ധി​കം

വേനല്‍ക്കാലത്ത് കുട്ടികളിൽ ഉണ്ടാകുന്ന രോഗങ്ങളും പരിഹാരവും

വേനല്‍ക്കാലത്ത്  കുട്ടികളിൽ  ഉണ്ടാകുന്ന രോഗങ്ങളും പരിഹാരവും

ഡോ. സന്ധ്യ അശോക് നായർ സ്പെഷലിസ്റ്റ് പീഡിയാട്രീഷ്യൻ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹൂറ വേനൽക്കാലത്ത് കുട്ടികളിൽ ചൂടുകുരു (heat rash), ബോയിൽസ് പോലുള്ള ചർമ്മ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. വേനല്‍ക്കാലത്ത് ചർമത്തിൽ ഉണ്ടാവുന്ന ഇൻഫക്ഷൻസ്, വൈറൽ ഇൻഫക്ഷൻസ് തുടങ്ങിയവ