ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ കാത് ലാബ് മെഷീന്‍റെ തകരാർ പരിഹരിച്ചതിനാൽ ഇന്ന് മുതൽ ആൻജിയോഗ്രാം തുടങ്ങുമെന്ന് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ആർ. ബൈജു. ഒരാഴ്ചയായിലേറെയായി മെഷീൻ തകരാറിലായതിനെ തുടർന്ന് ആൻജിയോഗ്രാം നിർത്തിവച്ചിരിക്കുകയായിരുന്നു.

രണ്ട് കാത് ലാബ് യൂനിറ്റുകൾ ഉണ്ടായിരുന്നതിൽ ഒരെണ്ണത്തിന്‍റെ കാലാവധി കഴിഞ്ഞതിനാൽ പുതിയത് വാങ്ങുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. ഒരു ദിവസം 10 മുതൽ 12 വരെ രോഗികളെയാണ് ആൻജിയോഗ്രാമിന് വിധേയമാക്കുന്നത്. മെഷീൻ തകരാറായത് മൂലം നിരവധി രോഗികളുടെ ആൻജിയോഗ്രാം ചികിത്സ മുടങ്ങുകയും മറ്റൊരു ദിവസം രോഗികൾ ആശുപത്രിയിൽ എത്താനും നിർദേശിച്ച് മടക്കി അയക്കുകയുമായിരുന്നു.

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്ക് തടസം ഉണ്ടോയെന്ന് കണ്ടുപിടിക്കുന്ന ചികിത്സയാണ് ആൻജിയോഗ്രാം. കാത് ലാബ് മെഷീൻ ശരിയായതോടെ ചികിത്സ ലഭ്യമാകുമെന്ന ആശ്വാസത്തിലാണ് രോഗികളുടെ ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Explore More

നി​യ​മ​ലം​ഘ​നത്തിന് അറസ്റ്റ്: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഴ്സു​മാ​രും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രും മോ​ചി​ത​രാ​യി

നി​യ​മ​ലം​ഘ​നത്തിന് അറസ്റ്റ്: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഴ്സു​മാ​രും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രും മോ​ചി​ത​രാ​യി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​റ്റി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ ജോ​ലി നോ​ക്കി​യി​രു​ന്ന 19 മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ മോ​ചി​ത​രാ​യി. ഏ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ക്കൊ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞ 21 ദി​വ​സ​മാ​യി പൊ​ലീ​സ് കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. സെ​പ്റ്റം​ബ​ര്‍ 13ന് ​കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര,

ഇവ കഴിക്കാം ആരോഗ്യം നേടാം; ആരോഗ്യമുള്ള ശ്വാസകോശത്തിനായുള്ള ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ് ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണ ശീലങ്ങള്‍. രോഗങ്ങളെ അകറ്റിനിര്‍ത്തിക്കൊണ്ട് സുഖകരമായി ദീവിക്കാന്‍ ഇത് സഹായിക്കുന്നു. നെഞ്ചിന്റെ ദ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്വാസാച്ഛോസ അവയവമാണ് ശ്വാസകോശം. ശ്വസന പ്രക്രിയയിലും ബ്ലഡ് സര്‍ക്കുലേഷനിലും പ്രധാന പങ്കുവഹിക്കുന്നത് ശ്വാസകോശമാണ്. ലോകത്ത് വര്‍ധിച്ചുവരുന്ന രോഗങ്ങളുടെ പട്ടികയില്‍

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോഗ്യവകുപ്പ്

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെയാണെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ മാത്രം മാസം തോറും 7000 രൂപയാണ് ഓണറേറിയം നല്‍കുന്നത്. ഇതുകൂടാതെ, 60:40 എന്ന രീതിയില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 3000 രൂപ പ്രതിമാസ നിശ്ചിത ഇന്‍സെന്‍റിവും