തൊ​ടു​പു​ഴ: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തി​നി​ടെ വേ​ന​ൽ​മ​ഴ​കൂ​ടി എ​ത്തി​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വീ​ണ്ടും പി​ടി​മു​റു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ബോ​ധ​വ​ത്​​ക​ര​ണ​മ​ട​ക്കം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​ൽ. മ​നോ​ജ്​ പ​റ​ഞ്ഞു.

​ജി​ല്ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​നാ​ൽ ​കൊ​തു​ക്​ നി​ർ​മാ​ർ​ജ​ന​ത്തി​ന്​ മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​സു​ക​ൾ കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫോ​ഗി​ങ്ങ​ളും കു​റ​ഞ്ഞ​ ഇ​ട​ങ്ങ​ളി​ൽ സ്​​പ്രേ​യി​ങ്ങു​മാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ ഡ്രൈ​ഡേ ആ​ച​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. വീ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​നി​ട​യു​ള്ള വ​സ്തു​ക്ക​ൾ നീ​ക്കം​ചെ​യ്യ​ണം. വെ​ള്ളം സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന വീ​പ്പ​ക​ൾ, ബ​ക്ക​റ്റു​ക​ൾ എ​ന്നി​വ മൂ​ടി​വെ​ക്കു​ക​യോ ഉ​പ​യോ​ഗി​ച്ച്​ തീ​ർ​ക്കു​ക​യോ ചെ​യ്യ​ണം. കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ കൊ​തു​കു​ക​ൾ പെ​റ്റു​പെ​രു​കി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ​ക​ർ​ച്ച​വ്യാ​ധി സാ​ധ്യ​ത കൂ​ടി​യ സ്ഥ​ല​ങ്ങ​ൾ, കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചാ​കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക. മു​ൻ​കാ​ല​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യം ആ​രോ​ഗ്യ വ​കു​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തി​യി​രു​ന്നു. ഇ​തി​നാ​ലാ​ണ്​ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ്​ തീ​രു​മാ​നി​ച്ച​ത്. രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ൾ ഹോ​ട്ട്​​സ്​​പോ​ട്ടു​ക​ളാ​ക്കി തി​രി​ച്ച്​ ന​ട​പ​ടി കെ​ക്കൊ​ള്ളു​ന്നു​ണ്ട്​. പ​ഞ്ചാ​യ​ത്തു​ക​ൾ, ആ​രോ​ഗ്യം, ത​ദ്ദേ​ശ വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​കും പ്ര​വ​ർ​ത്ത​നം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നി​യ​മ​ലം​ഘ​നത്തിന് അറസ്റ്റ്: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഴ്സു​മാ​രും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രും മോ​ചി​ത​രാ​യി

നി​യ​മ​ലം​ഘ​നത്തിന് അറസ്റ്റ്: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഴ്സു​മാ​രും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രും മോ​ചി​ത​രാ​യി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​റ്റി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ ജോ​ലി നോ​ക്കി​യി​രു​ന്ന 19 മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ മോ​ചി​ത​രാ​യി. ഏ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ക്കൊ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞ 21 ദി​വ​സ​മാ​യി പൊ​ലീ​സ് കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. സെ​പ്റ്റം​ബ​ര്‍ 13ന് ​കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര,

രാത്രി ഏറെ വൈകിയാണോ ഉറക്കം? എങ്കിൽ കിട്ടും എട്ടിന്റെ പണി

രാത്രി ഏറെ വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നതാണ് പുതിയ കാലത്തെ ട്രെൻഡ്. കോവിഡിനുശേഷം ഇത് സാർവത്രികമായ ശീലമായി മാറി. മൊബൈലിന്റെ ഉപയോഗം ഉറക്കമിളപ്പിന്റെ ഗ്രാഫ് കുത്തനെ ഉയർത്തി. എന്നാൽ, മൂങ്ങയുടെ സ്വഭാവം കാണിച്ച് പുലർച്ചെ ഒരു മണിക്ക് ശേഷം ഉറങ്ങാൻ പോവുന്നത്

ശാ​ശ്വ​ത​മാ​യ മാ​റ്റം എ​ങ്ങ​നെ കൊ​ണ്ടു​വ​രാം

പോ​സി​റ്റീ​വാ​യ മാ​റ്റ​ങ്ങ​ള്‍ ജീ​വി​ത​ത്തെ അ​ടു​ത്ത ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​വ​യാ​ണ്. എ​ന്നാ​ല്‍, മാ​റ്റം എ​പ്പോ​ഴും താ​ല്‍ക്കാ​ലി​ക​മാ​ണെ​ന്ന ധാ​ര​ണ​യാ​ണ് പൊ​തു​വെ​യു​ള്ള​ത്. പ​ക്ഷേ അ​ങ്ങ​നെ​യ​ല്ല. ശാ​ശ്വ​ത​വും നി​ര​ന്ത​ര​വു​മാ​യ മാ​റ്റം ന​മു​ക്ക് കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കും. അ​തി​ന് അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ​രി​ശീ​ല​ന​വും മ​തി​യാ​കും. ന​മ്മു​ടെ സ്റ്റാ​ന്‍ഡേ​ര്‍ഡ് (നി​ല​വാ​രം) ഉ​യ​ര്‍ത്തു​ക ഓ​രോ