പാ​ല​ക്കാ​ട്: മു​ണ്ടൂ​രി​ല 67കാ​ര​ൻ മ​രി​ച്ച​ത് വെ​സ്റ്റ്നൈ​ൽ പ​നി ബാ​ധി​ച്ച​ല്ലെ​ന്ന് വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​രി​ശോ​ധ​ന ഫ​ലം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്. നേ​ര​ത്തെ പെ​രി​ന്ത​ൽ മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച​ത് വെ​സ്റ്റ് നൈ​ൽ പ​നി മൂ​ല​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​​ലി​രി​ക്കേ​യാ​യി​രു​ന്നു മ​രി​ച്ച​ത്.

പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വെ​സ്റ്റ് നൈ​ൽ ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വൈ​റോ​ള​ജി ലാ​ബി​ൽ വെ​ച്ചു​​ത​ന്നെ മ​റ്റൊ​രു ടെ​സ്റ്റ് കി​റ്റ് ഉ​പ​യോ​ഗി​ച്ച് വീ​ണ്ടം പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നം. നി​ല​വി​ൽ വെ​സ്റ്റ്നൈ​ൽ സം​ശ​യാ​സ്പ​ദം എ​ന്ന വി​ല​യി​ൽ ത​ന്നെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വി​ല​യി​രു​ത്ത​ലു​ള്ള​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ 67 കാ​ര​ൻ ക്ഷീ​ണി​ത​നാ​യ​ത്. പെ​രി​ന്ത​ൽ മ​ണ്ണ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ വെ​ന്റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ല​രി​ക്കേ ചൊ​വ്വാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ

സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ

ത​ല​ശ്ശേ​രി: ഒ​മ്പ​ത് പേ​ർ​ക്ക് സി​ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യി​ൽ രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. വൈ​റ​സ് ഭീ​തി അ​ക​റ്റാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ൻ​ഡ​മോ​ള​ജി അ​സി.​ഡ​യറ​ക്ട​ർ എം.​എ​സ്. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ല​ശ്ശേ​രി​യി​ൽ ക്യാ​മ്പ് ചെ​യ്ത് പു​രോ​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ

അഞ്ച് വർഷം മുമ്പുള്ള ഡിസംബർ, ചൈനയിലെ വുഹാനിൽ ഒരാൾക്ക് അജ്ഞാതമായൊരു പനി വന്നു; പിന്നീട് ……

അഞ്ച് വർഷം മുമ്പുള്ള ഡിസംബർ, ചൈനയിലെ വുഹാനിൽ ഒരാൾക്ക് അജ്ഞാതമായൊരു പനി വന്നു; പിന്നീട് സംഭവിച്ചത്...

അഞ്ച് വർഷം മുമ്പായിരുന്നു അത്. ഇതുപോലെയൊരു ഡിസംബർ മാസം. ചൈനയിലെ വുഹാനിൽ ഒരാൾക്ക് അജ്ഞാതമായൊരു പനി ബാധിച്ചു. 2019 ഡിസംബർ ഒന്നിനായിരുന്നു ഇത്. എന്ത് പനിയാണെന്നോ, രോഗാണു ഏതെന്നോ തുടക്കത്തിൽ വ്യക്തമായില്ല. പനി കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്തതോടെ അധികൃതർ ശ്രദ്ധിച്ചുതുടങ്ങി.

ശൈ​ത്യ​കാ​ല രോ​ഗ​ങ്ങ​ളെ ക​രു​തി​യി​രി​ക്കു​ക

ശൈ​ത്യ​കാ​ല രോ​ഗ​ങ്ങ​ളെ 
ക​രു​തി​യി​രി​ക്കു​ക

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ദോ​ഹ: ശൈ​ത്യ​കാ​​ല​ത്തെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന അ​റി​യി​പ്പു​മാ​യി ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. മാ​റു​ന്ന കാ​ലാ​വ​സ്ഥ​യി​ൽ സീ​സ​ണ​ൽ പ​നി​ക​ൾ, റെ​സ്പി​റേ​റ്റ​റി സി​ൻ​സി​റ്റി​യ​ൽ വൈ​റ​സ് (ആ​ർ.​എ​സ്.​വി) ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​റ​ൽ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ എ​ന്നി​വ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ശൈ​ത്യം ക​ന​ക്കു​ക​യും