കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.

രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വി.ആർ.ഡി.എൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈൽ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് സ്രവങ്ങൾ പുനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്. അതിനാൽ രോഗബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരത്തിന്‍റെ ചികിത്സയാണ് ആദ്യം നൽകിയതെന്നാണ് വിവരം. വി.ആർ.ഡി.എൽ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.

ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗ വ്യാപനം ഉണ്ടാവുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതൽ അപകടകരമാവും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വെന്റിലേറ്ററുകൾ സ്ഥാപിക്കാൻ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന് സി.എ.ജി

വെന്റിലേറ്ററുകൾ സ്ഥാപിക്കാൻ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന് സി.എ.ജി

കോഴിക്കോട് :കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് കെ.എം.എസ് സി.എൽ ഐ.സി.യു വെന്റിലേറ്ററുകൾ വാങ്ങിയെങ്കിലും സ്ഥാപിക്കുന്നതിന് പല ആശുപത്രികളിലും അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന് സി.എ.ജി റിപ്പോർട്ട്. :കോവിഡ് കാലത്ത് സംസ്ഥാനത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ വിതരണം ചെയ്തു. ആശുപത്രികളിൽ പരിശോധന നടത്തിയപ്പോൾ നെടുമങ്ങാട്

ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍-വീണ ജോര്‍ജ്

ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍-വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി

യാ​ത്ര​ക്കാ​രു​ടെ ഉ​ത്ക​ണ്ഠ: കാ​ര​ണ​ങ്ങ​ൾ, പ​രി​ഹാ​ര​ങ്ങ​ൾ

യാ​ത്ര​ക്കാ​രു​ടെ ഉ​ത്ക​ണ്ഠ: കാ​ര​ണ​ങ്ങ​ൾ, പ​രി​ഹാ​ര​ങ്ങ​ൾ

ആ​ധു​നി​ക ജീ​വി​ത​ത്തി​ന്‍റെ വേ​ഗ​ത​യും സ​ങ്കീ​ർ​ണ്ണ​ത​യും കൂ​ടു​ത​ൽ ആ​ളു​ക​ളെ യാ​ത്ര ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. ജോ​ലി, വി​ദ്യാ​ഭ്യാ​സം, വി​നോ​ദം തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ൽ ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ സു​ഖ​വാ​സ​സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് അ​ക​ലെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നു. എ​ന്നാ​ൽ, ഈ ​യാ​ത്ര​ക​ൾ പ​ല​പ്പോ​ഴും ഉ​ത്ക​ണ്ഠ പോ​ലെ​യു​ള്ള മാ​ന​സി​ക​പ്ര​യാ​സ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. യാ​ത്ര​ക്കാ​രു​ടെ