പ​ത്ത​നം​തി​ട്ട: പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധം ഊ​ര്‍ജി​ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മേ​യ് ആ​റി​ന് ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​ക്കു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ റെ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ, സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍, യു​വ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രെ ഉ​ള്‍പ്പെ​ടു​ത്തി ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തും.

ജി​ല്ല​യി​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ല്‍ ജാ​ഗ്ര​ത​വേ​ണം. വീ​ടി​ന​ക​ത്തും പു​റ​ത്തും വെ​ള്ളം കെ​ട്ടി​നി​ല്‍ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. വെ​ള്ളം സം​ഭ​രി​ച്ച്​ വെ​ച്ചി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍, ചി​ര​ട്ട​ക​ള്‍, പൊ​ട്ടി​യ പാ​ത്ര​ങ്ങ​ള്‍, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ഫ്രി​ഡ്ജി​ന്റെ അ​ടി​ഭാ​ഗ​ത്തെ ട്രേ, ​ട​യ​റു​ക​ള്‍, വി​റ​കും മ​റ്റും ന​ന​യാ​തെ മൂ​ടി​യി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ള്‍, ടാ​ര്‍പോ​ളി​ന്‍ ഷീ​റ്റു​ക​ള്‍, റ​ബ​ര്‍ പാ​ല്‍ സം​ഭ​രി​ക്കു​ന്ന ചി​ര​ട്ട​ക​ള്‍, നി​ര്‍മാ​ണ സ്ഥ​ല​ങ്ങ​ളി​ലെ ടാ​ങ്കു​ക​ള്‍, വീ​ടി​ന്റെ ടെ​റ​സ്, സ​ണ്‍ഷേ​ഡ്, മ​ഴ​വെ​ള്ള​പ്പാ​ത്തി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍ക്കാ​ന്‍ ഇ​ട​ന​ല്‍ക​രു​ത്. ഞാ​യ​റാ​ഴ്ച വീ​ടു​ക​ളി​ലും വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ളു​ക​ളി​ലും ശ​നി​യാ​ഴ്ച സ​ഥാ​പ​ന​ങ്ങ​ളി​ലും ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്തി കൊ​തു​ക് മു​ട്ട​യി​ട്ട് വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം.

ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ള്‍

പ​നി​യോ​ടൊ​പ്പം ത​ല​വേ​ദ​ന, ക​ണ്ണി​നു പി​റ​കി​ല്‍ വേ​ദ​ന, പേ​ശി​വേ​ദ​ന, സ​ന്ധി​വേ​ദ​ന, ഛര്‍ദി എ​ന്നി​വ​യാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ചു​വ​ന്നു​ത​ടി​ച്ച പാ​ടും കാ​ണാം. ര​ക്ത​ത്തി​ലെ പ്ലേ​റ്റ്‌​ലെ​റ്റു​ക​ളു​ടെ അ​ള​വ് കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്കി ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ചി​കി​ത്സ​തേ​ട​ണം. രോ​ഗം മാ​റി​യാ​ലും മൂ​ന്നു​നാ​ല് ദി​വ​സം സ​മ്പൂ​ര്‍ണ വി​ശ്ര​മം വേ​ണം. വി​ശ്ര​മി​ക്കു​ന്ന​തും ഉ​റ​ങ്ങു​ന്ന​തും കൊ​തു​ക് വ​ല​ക്കു​ള്ളി​ലാ​യി​രി​ക്ക​ണം. ഒ​രു ത​വ​ണ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​വ​ര്‍ക്ക് വീ​ണ്ടും രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ല്‍ അ​പ​ക​ട​മാ​ണ്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ലെ ഡെ​ങ്കി ഹോ​ട്സ്പോ​ട്ടു​ക​ള്‍ (വാ​ര്‍ഡ്​ അ​ടി​സ്ഥാ​ന​ത്തി​ൽ)

– മ​ല​യാ​ല​പ്പു​ഴ – 3, 5, 6 വാ​ര്‍ഡു​ക​ള്‍

– കോ​ന്നി – 7, 12

– പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി -10 , 22

– പ​ള്ളി​ക്ക​ല്‍ – 12,15

– ച​ന്ദ​ന​പ്പ​ള്ളി -10, 13

– കു​ന്ന​ന്താ​നം -11, 12

– മ​ല്ല​പ്പ​ള്ളി -9, 10.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശ്ര​ദ്ധി​ക്ക​ണം ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി – രോ​ഗ​നി​ര്‍ണ​യ​വും ചി​കി​ത്സ​യും

ശ്ര​ദ്ധി​ക്ക​ണം ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി – രോ​ഗ​നി​ര്‍ണ​യ​വും ചി​കി​ത്സ​യും

പ്ര​മേ​ഹം ശ​രീ​ര​ത്തി​ലെ ഓ​രോ കോ​ശ​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ പ​ല അ​വ​യ​വ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​ത്തെ ക്ര​മേ​ണ ഇ​ല്ലാ​താ​ക്കാ​ന്‍ ഇ​തു കാ​ര​ണ​മാ​കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ പ്ര​മേ​ഹം ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ക​യും കാ​ഴ്ച​ശ​ക്തി കു​റ​യു​ന്ന​തു​മാ​യ അ​വ​സ്ഥ​യാ​ണ് ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി. diabetic-retinopathy ഏ​റെ നാ​ളാ​യു​ള്ള പ്ര​മേ​ഹം​മൂ​ലം ക​ണ്ണു​ക​ളി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ളി​ല്‍ ബ്ലോ​ക്ക് സം​ഭ​വി​ക്കു​ന്ന​താ​ണ്

പ്രോട്ടോ​കോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം

പ്രോട്ടോ​കോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം

തി​രു​വ​ന​ന്ത​പു​രം: നി​പ കേ​സു​ക​ളി​ലെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മ്പി​ൾ പ​രി​ശോ​ധ​ന​യും സ​ർ​ക്കാ​റി​ന്‍റെ പൂ​ർ​ണ നി​യ​​ന്ത്ര​ണ​ത്തി​ലാ​ക്കി ​​നി​പ പ്രോ​ട്ടോ​കോ​ൾ ഭേ​ദ​ഗ​തി ചെ​യ്തു. പു​തി​യ ​പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം നി​പ​യെ കു​റി​ച്ച് സം​സ്ഥാ​ന​ത്ത്​ ​ഏ​ത്​ ഏ​ജ​ൻ​സി പ​ഠ​നം ന​ട​ത്തു​ന്നു​വെ​ങ്കി​ലും സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ചേ പാ​ടു​ള്ളൂ. ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സാ​മ്പി​ൾ

ശി​ഫ അ​ല്‍ജ​സീ​റ ആ​ശു​പ​ത്രി​യി​ല്‍ അ​ത്യ​പൂ​ർ​വ ലാ​പ്രോ​സ്‌​കോ​പ്പി​ക് ശ​സ്ത്ര​ക്രി​യ

മ​നാ​മ: ശി​ഫ അ​ല്‍ജ​സീ​റ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ധു​നി​ക ലാ​പ്രോ​സ്‌​കോ​പ്പി​ക് കോ​ളി​സി​സ്‌​റ്റെ​ക്ട​മി (പി​ത്ത​സ​ഞ്ചി ശ​സ്ത്ര​ക്രി​യ) വി​ജ​യ​ക​ര​മാ​യി നി​ർ​വ​ഹി​ച്ചു. ശ​സ്ത്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി 28കാ​രി​യാ​യ വി​ദേ​ശ യു​വ​തി​യു​ടെ പി​ത്ത​സ​ഞ്ചി​യി​ല്‍നി​ന്ന് നീ​ക്കം​ചെ​യ്ത​ത് അ​മ്പ​തി​ലേ​റെ ക​ല്ലു​ക​ളാ​ണ്. അ​സ്സ​ഹ​നീ​യ​മാ​യ വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു കെ​നി​യ​ക്കാ​രി​യാ​യ യു​വ​തി. രോ​ഗ​ബാ​ധി​ത​മാ​യ പി​ത്ത​സ​ഞ്ചി നീ​ക്കം​ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന