മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ​യി​രു​പ്പി​ൽ ജോ​ലി​​ ചെ​യ്യു​ന്നപോ​ലെ വി​ശ്ര​മ​മി​ല്ലാ​ത്ത നി​ൽ​പ്പും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും

ക​മ്പ്യൂ​ട്ട​റി​നു​മു​ന്നി​ൽ ഏ​റെ നേ​രം ഇ​രു​ന്ന് ജോ​ലി​ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​രാ​ണ് പ​ല​രും. മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ ഇ​രു​പ്പി​രു​ന്ന് ജോ​ലി​​ചെ​യ്യു​ന്ന​ത് പ​ല ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും. രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും അ​തി​നാ​ൽ അ​ൽ​പ​നേ​രം നി​ൽ​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ൽ, ഇ​തു​ര​ണ്ടും സ​ന്തു​ലി​ത​മാ​യ രീ​തി​യി​ൽ വേ​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ ഇ​രി​പ്പി​രി​ക്കു​ന്ന​ത് അ​മി​ത​വ​ണ്ണം, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, ടൈ​പ്പ് 2 പ്ര​മേ​ഹം, ചി​ല​ത​രം അ​ർ​ബു​ദം എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കും. എ​ന്നാ​ൽ, നി​ൽ​ക്കു​ന്ന​ത് ഇ​വ കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. പേ​ശി​ക​ൾ​ക്കും ര​ക്ത​ചം​ക്ര​മ​ണം മെ​ച്ച​പ്പെ​ടു​ത്താ​നും ക​ലോ​റി എ​രി​ച്ചു​ക​ള​യാ​നും നി​ൽ​പ് സ​ഹാ​യ​ക​മാ​ണ്.

എ​ന്നാ​ൽ ഒ​രാ​ളു​ടെ പ്രാ​യം, ഫി​റ്റ്ന​സ് ലെ​വ​ൽ, ജോ​ലി​യു​ടെ സ്വ​ഭാ​വം, ആ​രോ​ഗ്യം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ൽ​പ് സ​മ​യം തീ​രു​മാ​നി​ക്കേ​ണ്ട​ത്. വി​ശ്ര​മ​മി​ല്ലാ​തെ ഏ​റെ​നേ​രം നി​ൽ​ക്കു​ന്ന​തും പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ക്ഷീ​ണം, പേ​ശി​ക​ൾ​ക്കു​ള്ള ബു​ദ്ധി​മു​ട്ട്, സ​ന്ധി​വേ​ദ​ന എ​ന്നി​വ​ക്ക് അ​മി​ത​മാ​യ നി​ൽ​പ് കാ​ര​ണ​മാ​കും. അ​തി​നാ​ൽ ഇ​ട​വേ​ള​യി​ല്ലാ​തെ നി​ൽ​ക്കു​ന്ന​തും അ​പ​ക​ടം.

നി​ൽ​പി​നു​പു​റ​മെ ന​ട​ക്ക​ൽ, സ്ട്രെ​ച്ചി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​യാ​മ​ങ്ങ​ളും ശീ​ല​മാ​ക്ക​ണം. ശ​രീ​ര​ത്തി​ന് ശ​ക്തി​യും വ​ഴ​ക്ക​വു​മു​ണ്ടാ​കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. ഓ​രോ മ​ണി​ക്കൂ​റി​ലും 3-5 മി​നി​റ്റു​വ​രെ നി​ൽ​ക്കു​ന്ന​തും അ​ൽ​പ​നേ​രം ന​ട​ക്കു​ന്ന​തും ഗ്ലൂ​ക്കോ​സ് നി​യ​ന്ത്ര​ണ​ത്തി​ന് സ​ഹാ​യ​ക​മാ​ണ്;​ പ്ര​ത്യേ​കി​ച്ച് ടൈ​പ്പ് 2 പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക്. കൂ​ടാ​തെ സ​ന്തു​ലി​ത​മാ​യ ഭ​ക്ഷ​ണ​ക്ര​മ​വും പ്ര​ധാ​ന​മാ​ണ്. ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ന്ന​തും ഉ​റ​ക്ക​വും രോ​ഗ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്ത്രീകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലോ?

സ്ത്രീകളും പുരുഷന്മാരും പല തരത്തിൽ സമാനമാണ്. എന്നാൽ, സ്‌ട്രോക്പരമായ അപകടസാധ്യതയും ലക്ഷണങ്ങളും വരുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലായാണ് കാണുന്നത്. ഓരോ വർഷവും സ്തനാർബുദം വന്ന് മരണപ്പെടുന്നതിന്‍റെ ഇരട്ടി സ്ത്രീകൾ സ്ട്രോക്ക് വന്നുകൊണ്ട് മരണമടയുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, കാൻസർ, വിട്ടുമാറാത്ത

മു​ണ്ടി​നീ​രി​ൽ​ നി​ന്ന് ന​മ്മു​ടെ മ​ക്ക​ളെ സു​ര​ക്ഷി​ത​രാ​ക്കാം

കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് മു​റി​യി​ൽ യാ​ദൃ​ച്ഛി​ക​മാ​യി ക​യ​റി​ച്ചെ​ന്ന​താ​യി​രു​ന്നു ഇ​ന്ന​ലെ. അ​വി​ടെ ഭം​ഗി​യു​ള്ള ചെ​റി​യ ബാ​ഗും കൈ​യി​ലേ​ന്തി പി​ങ്കു​ടു​പ്പിട്ട ഒ​രു അ​ഞ്ചു​വ​യ​സ്സു​കാ​രി ഊ​ഴ​ത്തി​നാ​യി കാ​ത്തി​രി​പ്പാ​ണ്. മു​ഖ​ഭാ​വ​ത്തി​ൽ പോ​ലും ഒ​രു വ്യ​ത്യാ​സ​വു​മി​ല്ലാ​തെ കു​ത്തി​വെ​പ്പി​നെ നേ​രി​ട്ട​ശേ​ഷം അ​വ​ൾ പ​റ​ഞ്ഞു-​കു​റെ കു​ട്ടി​ക​ൾ​ക്ക് മു​ണ്ടി​നീ​ര് (Mumps) ആ​യ​തു​കൊ​ണ്ട് ഞ​ങ്ങ​ളു​ടെ

നിപ: പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊർജിതം

മ​ല​പ്പു​റം: നി​പ ബാ​ധി​ച്ച്​ 14കാ​ര​ൻ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ജാ​ഗ്ര​ത​യോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ൽ പു​റ​ത്തു​വ​ന്ന പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ നെ​ഗ​റ്റി​വ്​ ആ​യ​തോ​ടെ ആ​ശ​ങ്ക വേ​ണ്ടെ​ന്നും എ​ന്നാ​ൽ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നു​മാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫീ​ല്‍ഡ് ത​ല​ത്തി​ല്‍ ശ​ക്ത​മാ​യ