പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തോ​ടെ ന​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍. ഒ​രു വീ​ട്ടി​ല്‍ ത​ന്നെ ഒ​ന്നി​ല​ധി​കം പേ​ര്‍ക്ക് രോ​ഗം പി​ടി​പെ​ട്ട​തോ​ടെ പ​രി​ഭ്രാ​ന്തി നി​ല​നി​ല്‍ക്കു​ക​യാ​ണ്. 11, 12 വാ​ര്‍ഡു​ക​ളി​ലാ​ണ് രോ​ഗി​ക​ള്‍ അ​ധി​ക​മു​ള്ള​ത്. 96 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നാ​ല്‍പ​തോ​ളം പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ മൂ​ന്നു പേ​രു​ടെ ക​ര​ള്‍ മാ​റ്റി വെ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. സ്ഥി​തി ഗു​രു​ത​ര​മാ​യ​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​റ​ണാ​കു​ള​ത്തെ​യും ആ​ലു​വ​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന ഹൈ​പ്പ​റ്റൈ​റ്റി​സ് എ ​ആ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ര്‍ധ​ന​രാ​യ ഇ​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

രോ​ഗം വ്യാ​പ​ക​മാ​കാ​ന്‍ കാ​ര​ണം കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ലെ പാ​ളി​ച്ച​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ജ​ല വ​കു​പ്പി​ന്റെ ടാ​ങ്കി​ല്‍ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള​ളം വേ​ണ്ട​ത്ര ശു​ചീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വെ​ള്ളത്തി​ന്റെ ശു​ചി​ത്വം സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും രോ​ഗ വ്യാ​പ​നം തു​ട​ക്ക​ത്തി​ല്‍ ത​ട​യാ​ന്‍ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വി​ഭാ​ഗ​വും ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു. ലോ​ക്‌​സ​ഭ വോ​ട്ടെ​ടു​പ്പി​ന്​ മു​മ്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രോ​ഗം ക​ണ്ടെ​ത്തി​യ 35 പേ​ര്‍ക്ക് വോ​ട്ട് ചെ​യ്യാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യ സം​ഭ​വം പു​റം​ലോ​കം അ​റി​യാ​തി​രി​ക്കാ​ന്‍ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ള്‍ അ​ഡ്മി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വി​ഭാ​ഗ​വും ജ​ല വ​കു​പ്പും ഏ​കോ​പി​ച്ച് ജ​ലം ശു​ചീ​ക​ര​ണം ഉ​ള്‍പ്പ​ടെ​യു​ള​ള കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തി​വ​രുക​യാ​ണ്. ഡി.​എം.​ഒ​യു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ന്‍ക​രു​ത​ലു​ക​ള്‍ ന​ട​ന്നു​വ​രു​ന്നു. ഇ​തി​നി​ടെ വേ​ങ്ങൂ​ര്‍ തൂ​ങ്ങാ​ലി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. ഡോ​ക്ട​ര്‍മാ​രെ കൂ​ടു​ത​ല്‍ നി​യ​മി​ക്കു​ക​യും മ​രു​ന്നു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യും കി​ട​ത്തി ചി​കി​ത്സ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍സ​യി​ലു​ള്ള പ​ല​രും ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി സൗ​ക​ര്യ​പ്പെ​ടു​ത്തി​യാ​ല്‍ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ചി​കി​ല്‍സ​യി​ലു​ള​ള​വ​ര്‍ക്ക് അ​ടി​യ​ന്തര​മാ​യി മൂ​ന്നു​ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ മു​ഖ്യ​മ​ന്ത്രി​യോ​ടും ആ​രോ​ഗ്യ മ​ന്ത്രി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എംപോക്സ് അടുത്ത കോവിഡാകുമോ ? ആശങ്കകൾക്ക് ഉത്തരം നൽകി ലോകാരോഗ്യ സംഘടന

എംപോക്സ് അടുത്ത കോവിഡാകുമോ ? ആശങ്കകൾക്ക് ഉത്തരം നൽകി ലോകാരോഗ്യ സംഘടന

വാഷിങ്ടൺ: എംപോക്സ് കോവിഡ് പോലെ പടരുമോയെന്ന ആശങ്കകൾക്ക് മറുപടിയുമായി ലോകാരോഗ്യ സംഘടന. എംപോക്സിന്റെ ഏത് വകഭേദമാണെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഒരിക്കലും രോഗബാധ കോവിഡ് പോലെ പടരില്ലെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. നമുക്ക് എംപോക്സിനെ ഒരുമിച്ച് നേരിടാം. എല്ലാ സംവിധാനങ്ങഗളും ഒരുമിച്ച്

Foods that helps to increase sexual libido | ലൈംഗിക ലിബിഡോ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Foods that helps to increase sexual libido | ലൈംഗിക ലിബിഡോ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

One of the most common sexual problems that most people face is low libido or  low sexual drive. It affects both men and women. This problem can be solved to

ചെ​ങ്ക​ണ്ണ് നിസ്സാരമാക്കേണ്ട

നേ​ത്ര​പ​ട​ല​ത്തി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​യാ​ണ് ചെ​ങ്ക​ണ്ണ് (Conjunctivitis). കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും ഒ​രു​പോ​ലെ ചെ​ങ്ക​ണ്ണ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ബാ​ക്ടീ​രി​യ, വൈ​റ​സ് എ​ന്നി​വ മൂ​ല​മാ​ണ് ചെ​ങ്ക​ണ്ണ് ബാ​ധി​ക്കു​ക. വൈ​റ​സ് മൂ​ല​മു​ള്ള ചെ​ങ്ക​ണ്ണ് ബാ​ധ ഈ ​സ​മ​യ​ത്ത് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​തി​നാ​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണം. ബാ​ക്ടീ​രി​യ കാ​ര​ണ​മു​ള്ള