ന്യൂഡൽഹി: കോവിഷീൽഡ് വാക്സി​ൻ ഗുരുതര പാർശ്വഫലത്തിന് കാരണമായേക്കാമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക തന്നെ സമ്മതിച്ചതോടെ ആരംഭിച്ച ചർച്ചകൾക്കിടെ പ്രതികരണവുമായി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. സുരക്ഷക്കും കാര്യക്ഷമതക്കും പ്രാധാന്യം നൽകിയാണ് തങ്ങൾ കോവാക്സിൻ വികസിപ്പിച്ചതെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. കോവാക്സിന്‍റെ സുരക്ഷ ഇന്ത്യൻ ആരോഗ്യമന്ത്രാലയം വിലയിരുത്തിയതാണെന്നും ഭാരത് ബയോടെക് പറഞ്ഞു.

ഇന്ത്യൻ സർക്കാറിന്‍റെ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ ഇന്ത്യയിൽ ഫലപ്രാപ്തി പരീക്ഷണങ്ങൾ നടത്തിയ ഏക കോവിഡ്-19 വാക്സിൻ കോവാക്സിൻ ആണെന്നും കമ്പനി പറയുന്നു. ക്ലിനിക്കൽ ട്രയൽ മോഡിൽ നിയന്ത്രിത ഉപയോഗത്തിലൂടെയാണ് ഇത് ലൈസൻസ് ചെയ്തിരിക്കുന്നത്. വിശദമായ സുരക്ഷാ റിപ്പോർട്ടിങ്ങാണ് ഇതിനായി നടത്തിയത്.

കോവിഷീൽഡ് വാക്സി​ന്റെ നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക ബ്രിട്ടനിലെ കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവന്നതോടെയാണ് കോവിഡ് വാക്സിന്‍റെ പാർശ്വഫലങ്ങൾ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് കാരണമായേക്കാമെന്നാണ് ആസ്ട്രസെനെക കോടതിയിൽ വ്യക്തമാക്കിയത്.

വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേർ ബ്രിട്ടനിൽ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങൾക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി നൽകിയ 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് അസ്ട്രസെനക രംഗത്തെത്തിയിട്ടുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇടുപ്പെല്ല് പൊട്ടിയെത്തി; 100 വയസ്സുകാരൻ മടങ്ങുന്നത് സ്വന്തം കാലിൽ

ഇടുപ്പെല്ല് പൊട്ടിയെത്തി; 100 വയസ്സുകാരൻ മടങ്ങുന്നത് സ്വന്തം കാലിൽ

കൊ​ച്ചി: ഇ​ടു​പ്പെ​ല്ല് പൊ​ട്ടി​യ 100 വ​യ​സ്സു​കാ​ര​ൻ ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം സാ​ധാ​ര​ണ പോ​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ന​ട​ന്നു​നീ​ങ്ങി​യ​പ്പോ​ൾ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് സം​തൃ​പ്തി​യു​ടെ നി​മി​ഷം. ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ​വി​ഭാ​ഗ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. കു​മ്പ​ള​ങ്ങി സ്വ​ദേ​ശി​യാ​യ ​ജോ​സ​ഫി​നെ ന​വം​ബ​ർ ഒ​ന്നി​ന് വീ​ട്ടി​ൽ​വെ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ടു​പ്പെ​ല്ല് പൊ​ട്ടി

ആന്‍റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ ആരോഗ്യരംഗത്തിന് വെല്ലുവിളിയെന്ന് വിദഗ്ധര്‍

ആന്‍റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ ആരോഗ്യരംഗത്തിന് വെല്ലുവിളിയെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ ലോകത്തെ ആരോഗ്യരംഗം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യവിദഗ്ധര്‍. ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗകാരികള്‍ മൂലമുണ്ടാകുന്ന അസുഖങ്ങളിലൂടെ ലോകത്ത് ഓരോ ഒമ്പത് മിനിറ്റിലും ഒരു ശിശുമരണം സംഭവിക്കുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. ഈ സാഹചര്യം മൂലം ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ

കൂ​ടെ​യു​ള്ള​വ​ര്‍ ടോ​ക്‌​സി​ക്കാ​യാ​ല്‍ ന​മ്മ​ള്‍ എ​ന്ത് ചെ​യ്യും?

ജീ​വി​ത​ത്തി​ല്‍ പ​ല​പ്പോ​ഴും പ​ല​രും പ​രാ​തി പ​റ​യു​ന്ന​ത് കേ​ള്‍ക്കാ​റു​ണ്ട്, എ​ന്‍റെ വീ​ട്ടു​കാ​ര്‍ പോ​ലും എ​ന്നെ സ​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നി​ല്ല, സ​പ്പോ​ട്ട് ചെ​യ്യി​ല്ല​യെ​ന്ന് മാ​ത്ര​മ​ല്ല, അ​വ​രെ​ന്നെ ത​ള​ര്‍ത്തു​ന്നു​വെ​ന്നും. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ വി​മ​ര്‍ശി​ക്കു​ന്നു, ഒ​ന്നും ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കു​ന്നി​ല്ല എ​ന്നൊ​ക്കെ. ഇ​ങ്ങ​നെ പ​റ​യു​ന്ന ഒ​രു​പാ​ട്