കൊ​ച്ചി: കോ​വി​ഡ് വീ​ണ്ടും ത​ല​പൊ​ക്കു​ന്ന​താ​യി ഐ.​എം.​എ കൊ​ച്ചി. സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍,സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍മാ​ര്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ല്‍. ചി​ല വൈ​റ​ല്‍ രോ​ഗ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണി​തെ​ങ്കി​ലും കോ​വി​ഡി​നി​ട​യി​ലെ ഇ​ട​വേ​ള ഇ​ത്ര​യും ചു​രു​ങ്ങി​യ​ത് ആ​ദ്യ​മാ​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ഏ​പ്രി​ല്‍ ര​ണ്ടാം വാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഏ​ഴു​ശ​ത​മാ​നം ടെ​സ്റ്റു​ക​ള്‍ പോ​സി​റ്റി​വാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഗു​രു​ത​രാ​വ​സ്ഥ എ​വി​ടെ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. ബം​ഗ​ളൂ​രു​വി​ല്‍ ഈ ​മാ​സ​ത്തെ വേ​സ്റ്റ് വാ​ട്ട​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ വൈ​റ​സ് സ​ജീ​വ​മാ​ണെ​ന്ന് റി​പ്പോ​ര്‍ട്ടു​ണ്ട്. ഇ​തി​ന​ർ​ഥം രാ​ജ്യ​ത്ത് കോ​വി​ഡ് വീ​ണ്ടും കാ​ണ​പ്പെ​ട്ടു​തു​ട​ങ്ങി എ​ന്നാ​ണ്. കോ​വി​ഡാ​ന​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍ വ​രാ​തി​രി​ക്കാ​ൻ ആ​വ​ര്‍ത്തി​ച്ചു​ള്ള രോ​ഗം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന്​ യോ​ഗം മു​ന്ന​റി​യി​പ്പ്​ ന​ല്‍കി.

ഡെ​ങ്കി​പ്പ​നി വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്കെ​തി​രെ മു​ന്‍ക​രു​ത​ല്‍ വേ​ണ​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഐ.​എം.​എ കൊ​ച്ചി സ​യ​ന്റി​ഫി​ക് അ​ഡ്വൈ​സ​ര്‍ ഡോ. ​രാ​ജീ​വ് ജ​യ​ദേ​വ​ന്‍, ഐ.​എം.​എ കൊ​ച്ചി പ്ര​സി​ഡ​ന്റ് ഡോ. ​എം.​എം. ഹ​നീ​ഷ്, മു​ന്‍ പ്ര​സി​ഡ​ന്റു​മാ​രാ​യ ഡോ. ​സ​ണ്ണി പി. ​ഓ​ര​ത്തേ​ല്‍, ഡോ. ​മ​രി​യ വ​ര്‍ഗീ​സ്, ഡോ. ​എ. അ​ല്‍ത്താ​ഫ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

കാ​സ​ർ​കോ​ട്: സ​മ്പൂ​ർ​ണ എ​യ്ഡ്സ് മു​ക്ത​മാ​വാ​തെ കാ​സ​ർ​കോ​ട് ജി​ല്ല. ജി​ല്ല​യി​ൽ 42പേ​രി​ൽ ഇ​പ്പോ​ഴും രോ​ഗ​മു​ണ്ട്. ഏ​പ്രി​ൽ 2022 മു​ത​ൽ മാ​ർ​ച്ച് 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ 34697 പേ​ർ എ​ച്ച്.​ഐ.​വി. ടെ​സ്റ്റി​ന് വി​ധേ​യ​രാ​വു​ക​യും അ​തി​ൽ 42 പേ​ർ​ക്ക് എ​ച്ച്.​ഐ.​വി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. 2023

വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം; ഇന്നലെ 594 പേർ പോസിറ്റീവായി

വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം; ഇന്നലെ 594 പേർ പോസിറ്റീവായി

ന്യൂ ഡൽഹി: വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ കൊറോണ കേസുകൾ അധികരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. രാജ്യത്ത് ജെ.എൻ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേർക്കും വീട്ടിൽ തന്നെ

കോളറ വീണ്ടും ഭീതിയായെത്തുമ്പോൾ

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഒ​രു ഹോ​സ്റ്റ​ൽ അ​ന്തേ​വാ​സി കോ​ള​റ ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ക​യും നി​ര​വ​ധി പേ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം വീ​ണ്ടും ഭീ​തി​യി​ലാ​യി​രി​ക്കു​ന്നു. സാ​മൂ​ഹി​കാ​രോ​ഗ്യ​ത്തി​ന് ക​ടു​ത്ത ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന ഈ ​പ​ക​ർ​ച്ച​വ്യാ​ധി വി​ബ്രി​യോ കോ​ള​റ (Vibrio Cholerae), വി​ബ്രി​യോ എ​ൽ​ട്ടോ​ർ (Eltor) എ​ന്നീ