ബംഗളൂരു: വയറിളക്കവും നിർജലീകരണവും കാരണം അവശരായ 47 മെഡിക്കൽ വിദ്യാർഥിനികളെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കോളജ് ഡീനും ഡയറക്ടറുമായ ഡോ. രമേശ് കൃഷ്ണ പറഞ്ഞു. കോളജ് ഹോസ്റ്റലിൽ താമസിക്കുന്നവരാണ് ഇവർ. മൂന്ന് വിദ്യാർഥിനികൾ ഐ.സി.യുവിലാണുള്ളത്.

വിസർജ്യം രാസപരിശോധനക്ക് അയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ രോഗം നിർണയിക്കാനാവൂ. എന്നാൽ കോളറ രോഗം സംശയിക്കുന്നുണ്ട്.

കർണാടകയിൽ ഈ വർഷം ആറ് കോളറ കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതിൽ അഞ്ചെണ്ണവും കഴിഞ്ഞ മാസമാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ, പ്രത്യേകിച്ച് ബംഗളൂരു നഗരം അനുഭവിക്കുന്ന കടുത്ത ജലക്ഷാമവും മലിന ജലം വരെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവും കോളറ ഭീതി ഉയർത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് വീണ ജോര്‍ജ്

നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി

കനിവ് 108: പുതിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ആംബുലൻസുകൾ വിന്യസിക്കും: ആരോഗ്യമന്ത്രി 

കനിവ് 108: പുതിയ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ആംബുലൻസുകൾ വിന്യസിക്കും: ആരോഗ്യമന്ത്രി 

സംസ്ഥാനത്തെ കനിവ് 108 ആംബുലൻസുകളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അപകടങ്ങൾ കൂടുതലായി നടക്കുന്ന പുതിയ ബ്ലാക്ക് സ്പോട്ടുകൾ മോട്ടോർ വാഹനവകുപ്പിന്റെ സഹായത്തോടെ കണ്ടെത്തി ആവശ്യമായ സ്ഥലങ്ങൾക്ക് സമീപം 108 ആംബുലൻസ് സേവനം പുന:ക്രമീകരിക്കും. മികച്ച സേവനം ലഭ്യമാക്കുന്നതിന് പുതിയ

കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല കെ.​ഒ.​സി​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു

കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല കെ.​ഒ.​സി​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം​ചെ​യ്യാ​നും പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി​യു​മാ​യി (കെ.​ഒ.​സി) കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് സെ​ന്റ​ർ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മെ​ഡി​ക്ക​ൽ, സേ​വ​ന, ഗ​വേ​ഷ​ണ​മൂ​ല്യ​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളെ യൂ​നി​വേ​ഴ്സി​റ്റി പി​ന്തു​ണ​ക്കു​ന്ന​താ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​തി​നു​ശേ​ഷം യൂ​നി​വേ​ഴ്സി​റ്റി ആ​ക്ടി​ങ്