കാസർഗോഡ് ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തിൽ സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റി നടത്തി. ഹൃദയാഘാതത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസുകാരനാണ് ആൻജിയോപ്ലാസ്റ്റിയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആൻജിയോഗ്രാം പരിശോധനയും ജില്ലാ ആശുപത്രിയിൽ തന്നെയാണ് ചെയ്തത്. ആൻജിയോഗ്രാം പരിശോധന തുടങ്ങി ഒരുമാസത്തിനകം തന്നെ ആൻജിയോപ്ലാസ്റ്റിയും നടത്തി.

കാസർഗോഡ് ജില്ലയുടെ പുരോഗതിയ്ക്കായി സർക്കാർ വലിയ പരിശ്രമമാണ് നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. എട്ട് കോടി രൂപ ചെലവഴിച്ചാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് സജ്ജമാക്കിയിട്ടുള്ളത്. സങ്കീർണമായ ഹൃദയ ചികിത്സകൾക്ക് ഇതര ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും ആശുപത്രികളെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. നിലവിൽ കാത്ത് ലാബ് സിസിയുവിൽ ഏഴ് കിടക്കകളാണുള്ളത്. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനം തുടങ്ങി ചെലവേറിയ ചികിത്സകൾ സാധാരണക്കാർക്കും ലഭിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

എൻഡോസൾഫാൻ ദുരിതബാധിതരുൾപ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് കാസർഗോഡ് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ന്യൂറോളജി ചികിത്സയ്ക്കുള്ള പരിശോധനയ്ക്കായി ഇഇജി സംവിധാനവും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കണ്ണിനെ കാക്കാം ശ്രദ്ധയോടെ

കണ്ണിലെ കൃഷ്ണമണിപോലെ കാക്കാമെന്നാണ് പൊതുവെ പറയുക. എന്നാൽ, കണ്ണിന് ആവശ്യമായ സാധാരണ പരിചരണങ്ങൾപോലും ആരും ചെയ്യാറില്ല. പ്രായം കൂടുന്തോറും ഇത് കണ്ണിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. കാഴ്ചവൈകല്യം പോലുള്ള അവസ്ഥക്കും വഴിവെക്കും. ലോകത്ത് 220 കോടി ജനങ്ങൾ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ

മഞ്ഞപ്പിത്തം വ്യാപകം; പ്രതിരോധം ഊർജിതമാക്കി

കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. കു​ന്ദ​മം​ഗ​ലം പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന വി​വി​ധ ഉ​ത്സ​വ​ങ്ങ​ൾ, ക​ല്യാ​ണം, മ​റ്റു പൊ​തു ച​ട​ങ്ങു​ക​ൾ

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‌ സം​സ്ഥാ​ന​ത്ത്‌ തു​ട​ക്ക​മാ​യി

പോളിയോ തുള്ളി മരുന്ന് വിതരണത്തിന്‌ തുടക്കം

തി​രു​വ​ന​ന്ത​പു​രം: പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‌ സം​സ്ഥാ​ന​ത്ത്‌ തു​ട​ക്ക​മാ​യി. ബ​സ്‌ സ്‌​റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, സ്‌​കൂ​ളു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ച 22,383 ബൂ​ത്തു​ക​ൾ വ​ഴി അ​ഞ്ചു വ​യ​സ്സി​ന് താ​ഴെ​യു​ള്ള