കൊ​ച്ചി: വേ​ന​ൽ ക​ന​ക്കു​ന്ന​തി​നൊ​പ്പം ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത കേ​സു​ക​ളും വ​ർ​ധി​ക്കു​ന്നു. വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ളും ഹെ​പ​റ്റൈ​റ്റി​സ്-​എ​യു​മാ​ണ് ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​ട്ടു​ള്ള​ത്. വ​യ​റി​ള​ക്കം ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ 2940 കേ​സു​ക​ളും മാ​ർ​ച്ചി​ൽ 1834 കേ​സു​ക​ളും റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​ട്ടു​ണ്ട്.

ഹെ​പ​റ്റൈ​റ്റി​സ് എ ​രോ​ഗ​ബാ​ധി​ത​രി​ൽ ഫെ​ബ്രു​വ​രി​യി​ൽ മൂ​ന്ന്​ സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും 41 സം​ശ​യാ​സ്പ​ദ കേ​സു​ക​ളും ഒ​രു​മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മാ​ർ​ച്ചി​ൽ 10 സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും 48 സം​ശ​യാ​സ്പ​ദ ഹെ​പ്പ​റ്റൈ​റ്റി​സ് എ ​കേ​സു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. മാ​ർ​ച്ചി​ൽ മ​ല​യാ​റ്റൂ​ർ, മ​ട്ടാ​ഞ്ചേ​രി, കി​ഴ​ക്ക​മ്പ​ലം, പാ​യി​പ്ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ. ഫെ​ബ്രു​വ​രി​യി​ൽ ടൈ​ഫോ​യ്ഡ് ബാ​ധി​ത​രി​ൽ ര​ണ്ട്​ സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും എ​ട്ട് സം​ശ​യാ​സ്പ​ദ കേ​സു​ക​ളും മാ​ർ​ച്ചി​ൽ ര​ണ്ട് സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും ഒ​മ്പ​ത് സം​ശ​യാ​സ്പ​ദ കേ​സു​ക​ളും റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി​യി​ൽ ഒ​രു ഷി​ഗ​ല്ലോ​സി​സും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ൾ അ​തി​ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.

മ​ഞ്ഞ​പ്പി​ത്ത​ബാ​ധ, (ഹെ​പ്പ​റ്റൈ​റ്റി​സ്-​എ) വ​യ​റി​ള​റി​ക്ക രോ​ഗ​ങ്ങ​ൾ എ​ന്നി​വ റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ൽ മ​ലി​ന​മാ​യ കു​ടി​വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം, പ​ച്ച​വെ​ള്ളം കു​ടി​ക്കു​ന്ന ശീ​ലം, പു​റ​മേ​നി​ന്നു​ള്ള ഭ​ക്ഷ​ണ​ത്തി​ന്റെ​യും ശീ​ത​ള​പാ​നീ​യ​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം, ശീ​ത​ള​പാ​നീ​യ​ങ്ങ​ളി​ലും മ​റ്റും വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഐ​സി​ന്റെ ഉ​പ​യോ​ഗം, ശു​ചി​ത്വ​ക്കു​റ​വ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ

  • തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​നു​പ​യോ​ഗി​ക്കു​ക
  • ആ​ഹാ​രം പാ​കം​ചെ​യ്യു​ന്ന​തി​നും വി​ള​മ്പു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും മു​മ്പും ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ച്ച​ശേ​ഷ​വും പു​റ​ത്തു​പോ​യി വ​ന്ന​ശേ​ഷ​വും കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക
  • കി​ണ​റി​ന് ചു​റ്റു​മു​ള്ള പ​രി​സ​ര​ങ്ങ​ളി​ൽ വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തെ​യും കി​ണ​റി​ലെ വെ​ള്ളം മ​ലി​ന​മാ​കാ​തെ​യും സൂ​ക്ഷി​ക്കു​ക. മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ സൂ​പ്പ​ർ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക.
  • വൃ​ത്തി​ഹീ​ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ച​കം​ചെ​യ്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും ശീ​ത​ള​പാ​നീ​യ​ങ്ങ​ളും പ​ഴ​കി​യ​തും മ​ലി​ന​മാ​യ​തു​മാ​യ ആ​ഹാ​ര​വും ക​ഴി​ക്കാ​തി​രി​ക്കു​ക
  • പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ല്ല​വ​ണ്ണം ക​ഴു​കി​യ​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക
  • ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും കു​ടി​വെ​ള്ള​വും എ​പ്പോ​ഴും അ​ട​ച്ചു​സൂ​ക്ഷി​ക്കു​ക
  • തു​റ​സ്സാ​യ സ്ഥ​ല​ത്ത് മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ചെ​യ്യാ​തി​രി​ക്കു​ക
  • കു​ഞ്ഞു​ങ്ങ​ളു​ടെ വി​സ​ർ​ജ്യ​ങ്ങ​ൾ ശൗ​ചാ​ല​യ​ത്തി​ലൂ​ടെ മാ​ത്രം നീ​ക്കം​ചെ​യ്യു​ക
  • വീ​ട്ടു​പ​രി​സ​ര​ത്ത് ച​പ്പു​ച​വ​റു​ക​ൾ കു​ന്നു​കൂ​ടാ​തെ ശ്ര​ദ്ധി​ക്കു​ക. ഈ​ച്ച​ശ​ല്യം ഒ​ഴി​വാ​ക്കു​ക.
  • രോ​ഗ​ബാ​ധ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും പ​ങ്കു​വെ​ച്ച്​ ക​ഴി​ക്കു​ന്ന​ത്‌ ഒ​ഴി​വാ​ക്കു​ക

Leave a Reply

Your email address will not be published. Required fields are marked *

Explore More

വേനല്‍ക്കാല രോഗങ്ങള്‍: ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ – എച്ച്.ഐ.വി.,

കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0

കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0

കൊ​ച്ചി: ജി​ല്ല​യി​ലു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് കു​ഷ്ഠ​രോ​ഗി​ക​ൾ ഇ​പ്പോ​ഴു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കു​ഷ്ഠ​രോ​ഗ നി​ര്‍മാ​ര്‍ജ​ന​മെ​ന്ന ല​ക്ഷ്യ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ശ്വ​മേ​ധം 6.0 എ​ന്ന പേ​രി​ൽ കാ​മ്പ​യി​ൻ സ​ജീ​വ​മാ​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. കാ​മ്പ​യി​ൻ ന​ട​ത്തി​പ്പി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള

എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന16കാരനുവേണ്ടി ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കും…

എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന16കാരനുവേണ്ടി ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കും…

എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്കായി ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കാൻ തീരുമാനമായി. ഇന്ന് രാവിലെ 8.30നാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16 കാരനായി ഹൃദയമെത്തിക്കുക. ആശുപത്രി അധികൃതരുടെ അഭ്യർഥനയെ തുടർന്ന് മുഖ്യമന്ത്രിയാണ് ഹെലികോപ്റ്റർ മാർഗം ഹൃദയം എത്തിക്കാൻ ക്രമീകരണമുണ്ടാക്കിയതെന്ന്