മലപ്പുറം: എടക്കരയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെമ്പൻകൊല്ലി സ്വദേശിയായ 32-കാരനാണ് മരിച്ചത്. ഇതോടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരു മാസത്തിനിടെ മരണപ്പെട്ടവർ മൂന്നായി. രോ​ഗബാധയുള്ള സ്ഥലത്ത് ജാ​ഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്ന് മലപ്പുറം ഡി.എം.ഒ. ആർ. രേണുക അറിയിച്ചു. രോ​ഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശാസ്ത്രീയമായ ചികിത്സക്ക് വൈകരുതെന്നാണ് ആരോ​ഗ്യവകുപ്പി​െൻറ നിർദേശം.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതലായും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നിയന്ത്രണം കടുപ്പിക്കുകയാണ്. പോത്തുകല്ലും എടക്കരയിലും കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കുടിവെള്ളത്തിൽ അതീവ ശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ശുദ്ധമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും ഡി.എം.ഒ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

‘കാൻസർ രോഗിയല്ലേ, അവൻ കെട്ടാൻ തീരുമാനിച്ചത് അവളുടെ സ്വത്ത് കിട്ടാനാ…’ -ഹൃദയം മുറിക്കുന്ന വാക്കുകൾ അതിജീവിച്ച് റസിയ

‘കാൻസർ രോഗിയല്ലേ, അവൻ കെട്ടാൻ തീരുമാനിച്ചത് അവളുടെ സ്വത്ത് കിട്ടാനാ...’ -ഹൃദയം മുറിക്കുന്ന വാക്കുകൾ അതിജീവിച്ച് റസിയ

എ​.ഐ നിർമിത പ്രതീകാത്മക ചിത്രം കുറച്ച് ദിവസം മുൻപാണ്, ഏതാണ്ട് ഒരു നാല് മണിയോടടുത്ത് കാണണം, ഒ.പിയിൽ തിരക്ക് കുറഞ്ഞ് വരുന്ന സമയം. ഡോർ തുറന്ന് അകത്തേക്ക് വന്ന ആളെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. റസിയ (ശരിക്കുള്ള പേരല്ല) സുന്ദരമായ

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

മുംബൈ: നവജാത ശിശുക്കളടക്കം കൂട്ടമരണമുണ്ടായ മഹാരാഷ്ട്രയിലെ നാന്ദഡിലുള്ള ഡോ. ശങ്കർറാവു ചവാൻ മെഡിക്കൽ കോളജിലെ ഡീനിനും ഡോക്ടർമാർക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് കേസ്. പ്രസവശേഷം മരിച്ച അമ്മയുടെയും കുഞ്ഞിന്റേയും ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ്. ഡീൻ ശ്യാംറാവു വകോഡെ, ശിശുരോഗ

പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?

പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?

പ്രമേഹമുള്ളവരിൽ ഉണ്ടാകാനിടയുള്ള മാനസിക പ്രശ്‌നങ്ങളും അവ എങ്ങനെ കൈകാര്യം ചെയ്യാം എന്നതും വളരെ പ്രധാനമാണ്. പലർക്കും ആവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല, ജീവിതരീതിയെയും ബാധിക്കുന്നു. പ്രമേഹമുള്ളവരിൽ 30 മുതൽ 50