സ്തനാർബുദ നിർണയ പദ്ധതിയുമായി രാജഗിരി ആശുപത്രി

സ്തനാർബുദ നിർണയ പദ്ധതിയുമായി രാജഗിരി ആശുപത്രി

February 4, 2024 0 By KeralaHealthNews

ആ​ലു​വ: അ​ർ​ബു​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി ഒ​രു​ക്കു​ന്ന സ്ത​നാ​ർ​ബു​ദ നി​ർ​ണ​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. അ​ർ​ബു​ദ ചി​കി​ത്സ​യി​ലെ അ​സ​മ​ത്വം ഒ​ഴി​വാ​ക്കാം എ​ന്ന സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ടാ​ണ് ‘അ​മ്മ​യോ​ടൊ​പ്പം’ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി​യും കീ​ഴ്മാ​ട്, എ​ട​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കു​റ​ഞ്ഞ ചെ​ല​വി​ൽ ചി​കി​ത്സി​ക്കാ​നു​ള്ള അ​വ​സ​രം ഉ​റ​പ്പാ​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ ഫാ. ​ജോ​ൺ​സ​ൺ വാ​ഴ​പ്പി​ള്ളി പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ഞ്ജു സി​റി​യ​ക്, രാ​ജ​ഗി​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ​ണ്ണി. പി. ​ഓ​ര​ത്തേ​ൽ, സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് ഡോ. ​ടി.​എ​സ്. സു​ബി, റേ​ഡി​യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്റ് ഡോ. ​ടീ​ന സ്ലീ​ബ, എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്രീ​ജ കു​ഞ്ഞു​മോ​ൻ, കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​തി ലാ​ലു എ​ന്നി​വ​ർ സം​സാ​രി​ച്ചു.