ജനീവ: 2050 ആകുമ്പോഴേക്കും അർബുദ രോഗികളുടെ എണ്ണം 77 ശതമാനം വർധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കാൻസർ ഏജൻസിയായ ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ. പ്രതിവർഷം 3.5 കോടി കേസുകൾ ആകുമെന്നാണ് മുന്നറിയിപ്പ്. വായു മലിനീകരണവും തെറ്റായ ജീവിത ശൈലിയും പുകയില, മദ്യം തുടങ്ങിയവയുടെ ഉപയോഗവുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഭൂരിപക്ഷം രാജ്യങ്ങളും സാർവത്രിക ആരോഗ്യ പരിരക്ഷയുടെ ഭാഗമായി മുൻഗണനയുള്ള കാൻസറിനും പാലിയേറ്റീവ് കെയർ സേവനങ്ങൾക്കും വേണ്ടത്ര ധനസഹായം നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന 115 രാജ്യങ്ങളിൽ നടത്തിയ സർവേ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പറയുന്നു. അർബുദങ്ങളെ നേരത്തേ കണ്ടെത്തുന്നതിലും ചികിത്സയിലും പരിചരണത്തിലും പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വിവിധ രാജ്യങ്ങളിൽ ഇക്കാര്യത്തിലെ അന്തരം സംഘടന ചൂണ്ടിക്കാട്ടുന്നു.

ദരിദ്ര രാജ്യങ്ങളിൽ ചികിത്സക്കും പരിചരണത്തിനും വേണ്ടത്ര വിഭവങ്ങളില്ല. ഇത് പരിഹരിക്കാൻ അന്തർദേശീയ തലത്തിൽ ഏകോപനവും സഹകരണവും വേണമെന്ന നിർദേശവും ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ മുന്നോട്ടുവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എന്താണ് സ്​ട്രോക്ക്? എങ്ങനെ നേരിടാം?

ഒക്ടോബർ 29 സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാത ദിനമായി ആചരിക്കുന്നു. ആഗോളതലത്തിൽ ഇത് വ്യാപകമാവുന്നതിനാൽ സ്ട്രോക്കിനെക്കുറിച്ച് അവബോധം വളർത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരാൾക്ക് സ്ട്രോക്ക് ഉണ്ടാവുന്നു. ഇന്ത്യയിൽ ഇത് മരണത്തിന്‍റെ നാലാമത്തെ പ്രധാന കാരണമാണ്. 2002ൽ ഇന്ത്യയിൽ 22ലക്ഷം

സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) വ്യാപകമാകുന്ന സാഹചര്യത്തിൽ എം.എം.ആർ വാക്‌സിന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. മുണ്ടിനീര് വ്യാപകമാകുന്ന

കണ്ണൂരിൽ ഒരാൾക്കുകൂടി എം പോക്സ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളയാളുടെ നില തൃപ്തികരം

കണ്ണൂരിൽ ഒരാൾക്കുകൂടി എം പോക്സ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളയാളുടെ നില തൃപ്തികരം

കണ്ണൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്കുകൂടി എം പോക്സ് സ്ഥിരീകരിച്ചു.തലശ്ശേരിയിൽ നിന്നും ചികിത്സക്കെത്തിയ രോഗിയുടെ പരിശോധന ഫലമാണ് ബുധനാഴ്ച പുറത്തുവന്നത്.ഇതോടെ ജില്ലയിൽ രണ്ടു കേസുകൾ സ്ഥിരീകരിച്ചു.ദുബൈയിൽ നിന്നാണ് ഇയാൾ നാട്ടിലെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ്