മെ​ഡി​ക്ക​ൽകോ​ള​ജ്: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ലൈ​സോ​സോ​മ​ല്‍ സ്റ്റോ​റേ​ജ് രോ​ഗ​ങ്ങ​ള്‍ക്ക് മ​രു​ന്ന് ന​ല്‍കു​ന്ന പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്. മ​ന്ത്രി വീ​ണാ ജോ​ര്‍ജ് തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി. ആ​ശു​പ​ത്രി​യി​ലെ​ത്തി മ​രു​ന്ന് സ്വീ​ക​രി​ച്ച കു​ട്ടി​ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും ക​ണ്ടു. ആ​ശു​പ​ത്രി​യി​ലെ മ​റ്റ് രോ​ഗി​ക​ളു​മാ​യും കൂ​ട്ടി​രി​പ്പു​കാ​രു​മാ​യും മ​ന്ത്രി ആ​ശ​യ വി​നി​മ​യം ന​ട​ത്തി.

ശ​രീ​ര കോ​ശ​ങ്ങ​ളി​ലെ ലൈ​സോ​സോ​മു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള എ​ന്‍സൈ​മു​ക​ളു​ടെ അ​ഭാ​വം കാ​ര​ണം അ​വ​യ​വ​ങ്ങ​ള്‍ക്ക് നാ​ശം സം​ഭ​വി​ക്കു​ന്ന അ​പൂ​ര്‍വ രോ​ഗാ​വ​സ്ഥ​യാ​ണ് ലൈ​സോ​സോ​മ​ല്‍ സ്റ്റോ​റേ​ജ് ഡി​സോ​ഡ​ര്‍ . പോം​പെ, ഗോ​ഷെ എ​ന്നീ രോ​ഗ​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ മ​രു​ന്ന് ന​ല്‍കു​ന്ന പ​ദ്ധ​തി​യാ​ണ് തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി. ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച​ത്. കെ.​എം.​എ​സ്.​സി.​എ​ല്‍ മു​ഖേ​ന 53 ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​മാ​യി എ​ത്തി​ച്ച​ത്.

എ​സ്.​എ.​ടി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി​ന്ദു, അ​പൂ​ര്‍വ രോ​ഗ​ങ്ങ​ളു​ടെ സെ​ന്റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍സ് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ശ​ങ്ക​ര്‍, കെ.​എം.​എ​സ്.​സി.​എ​ല്‍. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡോ. ​ഷി​ബു​ലാ​ല്‍, സ​ര്‍ക്കാ​രി​ന്റെ അ​പൂ​ര്‍വ രോ​ഗ പ​ദ്ധ​തി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​രാ​ഹു​ല്‍, ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​അ​ജി​ത്ത്, പീ​ഡി​യാ​ട്രി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി.​എ​സ്. ബി​ന്ദു, ആ​ര്‍.​എം.​ഒ ഡോ. ​ഷെ​ര്‍മി​ന്‍, ന​ഴ്‌​സി​ങ് സൂ​പ്ര​ണ്ട് ബി. ​അ​മ്പി​ളി എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് 5.0: സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്

മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് 5.0:  സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്

കൊ​ല്ലം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് 5.0: സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ദേ​ശീ​യ പ്ര​തി​രോ​ധ​കു​ത്തി​വെ​പ്പ് പ​രി​പാ​ടി വ​ഴി വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ത്ത കു​ഞ്ഞു​ങ്ങ​ള്‍ക്കും ഗ​ര്‍ഭി​ണി​ക​ള്‍ക്കും സ​മ്പൂ​ര്‍ണ വാ​ക്‌​സി​നേ​ഷ​ന്‍ ഉ​റ​പ്പാ​ക്കി മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് മൂ​ന്നാം ഘ​ട്ടം ഒ​ക്ടോ​ബ​ര്‍ 14 വ​രെ​യാ​ണ് ജി​ല്ല​യി​ല്‍ ന​ട​ത്തു​ന്ന​ത്.

ക​ന​ത്ത ചൂ​ടും ഇ​ട​വി​ട്ട് മ​ഴ​യും; പ​ക​ർ​ച്ച​വ്യാ​ധി ഒ​ഴി​യാ​തെ പാലക്കാട് ജി​ല്ല

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഒ​ഴി​യു​ന്നി​ല്ല. വേ​ന​ൽ​ക്കാ​ല​ത്തി​ന് സ​മാ​ന​മാ​യ ചൂ​ടും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പെ​യ്യു​ന്ന മ​ഴ​യും രോ​ഗ​വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. ആ​ഗ​സ്റ്റ് 16 വ​രെ 13,676 പേ​ർ പ​നി ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. 304 പേ​ർ കി​ട​ത്തി ചി​കി​ത്സ ന​ട​ത്തി.

‘കാൻസർ രോഗിയല്ലേ, അവൻ കെട്ടാൻ തീരുമാനിച്ചത് അവളുടെ സ്വത്ത് കിട്ടാനാ…’ -ഹൃദയം മുറിക്കുന്ന വാക്കുകൾ അതിജീവിച്ച് റസിയ

‘കാൻസർ രോഗിയല്ലേ, അവൻ കെട്ടാൻ തീരുമാനിച്ചത് അവളുടെ സ്വത്ത് കിട്ടാനാ...’ -ഹൃദയം മുറിക്കുന്ന വാക്കുകൾ അതിജീവിച്ച് റസിയ

എ​.ഐ നിർമിത പ്രതീകാത്മക ചിത്രം കുറച്ച് ദിവസം മുൻപാണ്, ഏതാണ്ട് ഒരു നാല് മണിയോടടുത്ത് കാണണം, ഒ.പിയിൽ തിരക്ക് കുറഞ്ഞ് വരുന്ന സമയം. ഡോർ തുറന്ന് അകത്തേക്ക് വന്ന ആളെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. റസിയ (ശരിക്കുള്ള പേരല്ല) സുന്ദരമായ