ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 4,093 ആയി, കേരളത്തിൽ 3128; ഡൽഹിയിൽ ജെ.എൻ 1 സ്ഥിരീകരിച്ചു

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 4,093 ആയി, കേരളത്തിൽ 3128; ഡൽഹിയിൽ ജെ.എൻ 1 സ്ഥിരീകരിച്ചു

December 28, 2023 0 By KeralaHealthNews

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെ.എൻ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,093 ആയി ഉയർന്നു. ഇതിൽ 412 പേരിൽ ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ 3128 പേർക്കും കർണാടകത്തിൽ 344 പേർക്കും മഹാരാഷ്ട്രയിൽ 50 പേർക്കും ഗോവയിൽ 37 പേർക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

109 പേരിൽ രാജ്യത്ത് ഒമിക്രോണിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 കണ്ടെത്തി. ബുധനാഴ്ച ഗുജറാത്തിൽ 36ഉം കർണാടകയിൽ 34ഉം ഗോവയിൽ 14ഉം മഹാരാഷ്ട്രയിൽ 9ഉം കേരളത്തിൽ 6ഉം രാജസ്ഥാനിൽ 4ഉം തമിഴ്നാട്ടിൽ 4ഉം തെലങ്കാനയിൽ 2ഉം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റ ദിവസം 34 കേസുകൾ സ്ഥിരീകരിച്ച ഗോവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് കോവിഡ് രോഗത്തിൽ നിന്ന് സുഖം പ്രാവിച്ചവരുടെ ആകെ എണ്ണം 44,472,756 ആയി. 533340 ആണ് രാജ്യത്തെ ആകെ മരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.