ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ലും പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ.1 ക​ണ്ടെ​ത്തി​യ​തി​ലും ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ൽ ഒ​രു വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന​ങ്ങ​ളോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​രോ​​ഗ്യ മേ​ഖ​ല രാ​ഷ്ട്രീ​യം ക​ളി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കാ​ൻ കേ​ന്ദ്രം ത​യാ​റാ​ണെ​ന്നും മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. മു​ഴു​വ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് മാ​ണ്ഡ​വ്യ പ​റ​ഞ്ഞു. എ​ല്ലാ ആ​ശു​പ​ത്രി​ക​ളോ​ടും മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ മോ​ക് ഡ്രി​ൽ ന​ട​ത്ത​ണം. ശൈ​ത്യ​കാ​ല​വും വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ​കാ​ല​വും ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ങ്ങ​ൾ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​​​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം ക​ത്ത​യ​ച്ചി​രു​ന്നു. കോ​വി​ഡ് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം, ജി​ല്ല​ത​ല​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടു​ന്ന​ത് നി​രീ​ക്ഷി​ക്ക​ണം, ആ​ർ.​ടി.​പി.​സി.​ആ​ര്‍, ആ​ന്റി​ജ​ൻ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ന​ട​ത്ത​ണം, പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്ക​ണം തു​ട​ങ്ങി​യ നി​ര്‍ദേ​ശ​ങ്ങ​ൾ കേ​ന്ദ്രം ന​ൽ​കു​ക​യു​ണ്ടാ​യി.

ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ (ഐ.​സി.​എം.​ആ​ർ) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​രാ​ജീ​വ് ബ​ഹ​ൽ, നി​തി ആ​യോ​ഗ് അം​ഗം (ആ​രോ​ഗ്യം) വി.​കെ പോ​ൾ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ൻ ചീ​ഫ് സ​യ​ന്റി​സ്റ്റ് ഡോ ​സൗ​മ്യ സ്വാ​മി​നാ​ഥ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തൈറോയ്ഡ് പ്രശ്നങ്ങളും സ്ത്രീകളും

കഴുത്തിന്റെ മുന്നിൽ ചിത്രശലഭത്തിന് സമാനമായ ആകൃതിയിലുള്ള ഒരു ചെറിയ അവയവമാണ് തൈറോയ്ഡ്. വലിപ്പത്തിൽ ചെറുതാണെങ്കിലും നമ്മുടെ ശരീരത്തിലെ പല പ്രധാനകാര്യങ്ങളും നിയന്ത്രിക്കുന്നതും അതിനാവശ്യമായ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നതും ഈ ഗ്രന്ഥിയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന ഊർജം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ

Know the early warning signs and symptoms of  breast cancer

Breast cancer is the most common disease in women. It is common in women of all ages. Hence the need for timely screening to manage breast cancer is very important

ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ 2026ഓടെ വിപണിയിൽ ലഭ്യമാക്കും -ഐ.ഐ.എൽ

ന്യൂഡൽഹി: ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്സിൻ 2026ഓടെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡാണ് (ഐ.ഐ.എൽ) വാക്സിൻ നിർമാതാക്കൾ. ദേശീയ ക്ഷീരവികസന ബോർഡിന് കീഴിലുള്ള സബ്സിഡിയറി സ്ഥാപനമാണ് ഐ.ഐ.എൽ. ലബോറട്ടറി പരീക്ഷണത്തിന്‍റെ ഒന്നാംഘട്ടം പൂർത്തിയാക്കിയതായി ഐ.ഐ.എൽ മാനേജിങ് ഡയറക്ടർ ഡോ. കെ.