തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമെന്ന്​ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നിർവഹിക്കാനും തീരുമാനിച്ചു. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന്​ യോഗം നിർദേശിച്ചു. രോഗം ഗുരുതരമല്ലാത്ത രോഗികളെ മെഡിക്കല്‍ കോളജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവെക്കണം.

നിലവിലെ ആക്ടിവ് കേസുകളില്‍ ഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാല്‍ വീടുകളിലാണുള്ളത്. മരിച്ചവരില്‍ ഒരാളൊഴികെ 65 വയസ്സിന് മുകളിലുള്ളവരാണ്. ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെ.എന്‍-1 വകഭേദം സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമായി.

ആശുപത്രികളിൽ ഐസൊലേഷന്‍ വാര്‍ഡുകള്‍, മുറികള്‍, ഓക്‌സിജന്‍ കിടക്ക, ഐ.സി.യു കിടക്ക, വെന്റിലേറ്റർ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇക്കാര്യം ഉറപ്പുവരുത്താൻ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കയും 2454 ഐ.സി.യു കിടക്കയും വെന്റിലേറ്റര്‍ സൗകര്യമുള്ള 937 ഐ.സി.യു കിടക്കയുമുണ്ട്. കോവിഡ് കേസിലെ വര്‍ധന നവംബര്‍ മാസത്തില്‍തന്നെ കണ്ടിരുന്നു. അതനുസരിച്ച് മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാനും യോഗം നിർദേശം നൽകി​.

ലക്ഷണമുള്ളവർക്ക്​ മാ​ത്രം പരിശോധന

കോവിഡ് ലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്താൻ യോഗത്തിൽ നിർദേശം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. പോസിറ്റിവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യം ആശങ്ക; 50 ശതമാനം ഇന്ത്യക്കാർക്കും കായികക്ഷമതയില്ല

ആരോഗ്യം ആശങ്ക; 50 ശതമാനം ഇന്ത്യക്കാർക്കും കായികക്ഷമതയില്ല

ഇന്ത്യയിൽ പകുതിയോളം പേരും കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തവരാണെന്നും കായികക്ഷമതയില്ലാത്തവരാണെന്നും പഠന റിപ്പോർട്ട്. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യക്കാരുടെ ശാരീരികക്ഷമതയുടെ ദയനീയാവസ്ഥ വിവരിക്കുന്നത്. മതിയായ ശാരീരികക്ഷമതക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ പ്രകാരമുള്ള വ്യായാമത്തിലോ

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം- വീണ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് മന്ത്രി വീണ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. 2021ലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് നിയമ പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്

2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു

2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു

അ​ൽ​ഖോ​ബാ​ർ: ദേ​ശീ​യാ​രോ​ഗ്യ സ​ർ​വേ പ്ര​കാ​രം 2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ പു​രു​ഷ​ന്മാ​രി​ൽ പൊ​ണ്ണ​ത്ത​ടി നി​ര​ക്ക് 23.9 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 23.5 ശ​ത​മാ​ന​വും ഇ​രു വി​ഭാ​ഗ​ത്തി​ലും​കൂ​ടി ശ​രാ​ശ​രി പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​വു​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​ർ​വേ അ​നു​സ​രി​ച്ച്