ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച 79കാരിയായ തിരുവനന്തപുരം സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18നു കോവിഡ് സ്ഥിരീകരിച്ച സാമ്പിളില്‍ നടത്തിയ ജനിതകപരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്.

ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ട്. വിദേശത്തുനിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നല്ല പങ്കും ജെ.എന്‍1 വകഭേദമെന്നാണ് കണക്ക്. അതേസമയം, പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ആകെയുള്ള കോവിഡ് ആക്ടിവ് കേസുകള്‍ 1701 ആണ്. ഇതില്‍ 1523 കേസുകളും കേരളത്തില്‍നിന്നാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധന കൂടുതലായതുകൊണ്ടാണ് ഉയര്‍ന്ന കണക്കെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

നവംബര്‍ മുതല്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന കൂട്ടാന്‍ ആരോഗ്യവകുപ്പ് നിർദേശിച്ചത്. എങ്കിലും വ്യാപനശേഷി കൂടുതലായ ജെ.എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധന ഇനിയും കൂട്ടണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം. ദീർഘസമയം ഇന്റർനെറ്റിൽ ചിലവഴിക്കുന്ന കൗമാരക്കാർക്ക് ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കില്ല. ഹോംവർക്ക് ചെയ്യുക, ബന്ധുക്കളുമായി സമയം ചെലവഴിക്കുക പോലുള്ള കാര്യങ്ങളിൽ ഇവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ലെന്നാണ് പഠനം പറയുന്നത്. ഇന്റർനെറ്റ്

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ലും പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ.1 ക​ണ്ടെ​ത്തി​യ​തി​ലും ആ​ശ​ങ്ക​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ, മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളി​ൽ ഒ​രു വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര ആ​രോ​​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത

കിടപ്പുരോഗികൾക്ക്​ കൈത്താങ്ങായി മാധ്യമം ഹെൽത്ത്​ കെയർ

കിടപ്പുരോഗികൾക്ക്​ കൈത്താങ്ങായി മാധ്യമം ഹെൽത്ത്​ കെയർ

പ​ത്ത​നാ​പു​രം: നി​രാ​ലം​ബ​രാ​യ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക്​ ആ​ശ്വാ​സ​ത്തി​ന്‍റെ കൈ​ത്താ​ങ്ങു​മാ​യി മാ​ധ്യ​മം. കി​ട​പ്പു​രോ​ഗി​ക​ള്‍ക്കാ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​വി​ധ പാ​ലി​യേ​റ്റി​വ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കൈ​മാ​റു​ന്ന​താ​ണ്​ പ​ദ്ധ​തി. മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ ട്ര​സ്റ്റി​ന്റെ വി ​കെ​യ​ർ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്​​ഘാ​ട​നം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍