ചെ​റു​തോ​ണി: ജി​ല്ല ആ​സ്ഥാ​ന മേ​ഖ​ല​യി​ൽ വൈ​റ​ൽ പ​നി പ​ട​രു​ന്നു. ദി​നം​പ്ര​തി നൂ​റു ക​ണ​ക്കി​ന് പേ​രാ​ണ് പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​ത്. മേ​ഖ​ല​യി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി​യും വ്യാ​പ​ക​മാ​യ​താ​യാ​ണ് സൂ​ച​ന. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ശ​ക്ത​മാ​യ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​മ്പോ​ഴും സ​ർ​ക്കാ​ർ മേ​ഖ​ല നി​ർ​ജീ​വ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നോ മു​ൻ ക​രു​ത​ലി​ന്​ പ്രാ​രം​ഭം കു​റി​ക്കാ​നോ പോ​ലും സ​ർ​ക്കാ​ർ മേ​ഖ​ല ത​യാ​റാ​വാ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.

വാ​ഴ​ത്തോ​പ്പ്, ത​ടി​യം​പാ​ട്, കു​തി​ര​ക്ക​ല്ല്, വി​മ​ല​ഗി​രി, മ​രി​യാ​പു​രം, മു​ള​ക് വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ. ചെ​റി​യ ക്ലി​നി​ക്കു​ക​ളി​ൽ പോ​ലും ദി​നം​പ്ര​തി 50ൽ ​അ​ധി​കം പേ​ർ പ​നി​യും ശ​രീ​ര വേ​ദ​ന​യും ബാ​ധി​ച്ച് എ​ത്തു​ന്നു​ണ്ട്. ക​ടു​ത്ത ശ​രീ​ര വേ​ദ​ന​യും ചെ​റി​യ പ​നി​യു​മാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. തൊ​ണ്ട​വേ​ദ​ന​യും ക​ഫ​ക്കെ​ട്ടും ഒ​പ്പ​മു​ണ്ടാ​കും. ഒ​രു രോ​ഗി​യി​ൽ നി​ന്ന് നി​ര​വ​ധി പേ​രി​ലേ​ക്ക്​ വൈ​റ​ൽ​പ്പ​നി പ​ട​രാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​തു​കൊ​ണ്ട് ത​ന്നെ ഉ​റ​വി​ടം സ്ഥി​രീ​ക​രി​ച്ച് മു​ൻ ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യ​ത്തി​ന് ഹാ​നി​ക​രം

ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യ​ത്തി​ന് ഹാ​നി​ക​രം

ശബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യാ​ഘാ​തം, പ്ര​മേ​ഹം, പ​ക്ഷാ​ഘാ​തം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ​ഠ​നം. ട്രാ​ഫി​ക് ശ​ബ്ദം 10 ഡ​സി​ബ​ൽ വ​ർ​ധി​ക്കു​മ്പോ​ൾ ഹൃ​ദ​യാ​ഘാ​തം, പ്ര​മേ​ഹം തു​ട​ങ്ങി​യ​വ​യു​ടെ സാ​ധ്യ​ത 3.2 ശ​ത​മാ​നം കൂ​ടു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പ്ര​ത്യേ​കി​ച്ച് രാ​ത്രി സ​മ​യ​ങ്ങ​ളി​ലെ ശ​ബ്ദം മൂ​ലം ഉ​റ​ക്കം ത​ട​സ്സ​പ്പെ​ടു​ന്ന​തും ഉ​റ​ക്കം

കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മ​ല​പ്പു​റം ജില്ലക്കാ​രി​ല്ല ; ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ മ​ല​പ്പു​റം ജില്ലക്കാ​രി​ല്ല ; ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​പ രോ​ഗം സം​ശ​യി​ക്കു​ന്ന വ്യ​ക്തി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​നം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​രോ​ധ​ത്തി​ന് വേ​ണ്ടി​യു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും

പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?

പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?

പ്രമേഹമുള്ളവരിൽ ഉണ്ടാകാനിടയുള്ള മാനസിക പ്രശ്‌നങ്ങളും അവ എങ്ങനെ കൈകാര്യം ചെയ്യാം എന്നതും വളരെ പ്രധാനമാണ്. പലർക്കും ആവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല, ജീവിതരീതിയെയും ബാധിക്കുന്നു. പ്രമേഹമുള്ളവരിൽ 30 മുതൽ 50