തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറി. കഴിഞ്ഞ നവംബര്‍ 26ന് നടത്തിയ ശസ്ത്രക്രിയ പൂര്‍ണമായി വിജയിച്ചു. ചേര്‍ത്തല സ്വദേശിയായ അബിന് (28) സ്വന്തം മാതാവായ അമ്പിളിയാണ് വൃക്ക ദാനം ചെയ്തത്. വൃക്ക ദാനം നല്‍കിയ അമ്മ ഡിസ്ചാര്‍ജായി.

വൃക്ക സ്വീകരിച്ച യുവാവിനെ അടുത്തയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുന്നതാണ്. മന്ത്രി വീണ ജോര്‍ജ് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ടീം അംഗങ്ങളേയും രോഗിയെയും കണ്ടു. അവയവമാറ്റ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവരെ സംബന്ധിച്ച് ആശ്വാസകരമായ ഒരു കാര്യമാണ് ജനറല്‍ ആശുപത്രിയിലെ ഈ അവയവമാറ്റ ശസ്ത്രക്രിയാ വിജയം.

കാരണം കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നു എന്നുള്ളത് ആളുകളെ സംബന്ധിച്ച് രണ്ട് തരത്തിലാണ് സഹായമാകുന്നത്. അവയവമാറ്റ ശസ്ത്രക്രിയക്കായി ധാരാളം പേരാണ് കാത്തിരിക്കുന്നത്. മാത്രമല്ല അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് ഭാരിച്ച ചെലവുമാണുള്ളത്. കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവമാറ്റ ശാസ്ത്രക്രിയകള്‍ യാഥാർഥ്യമാകുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലാതെ വേഗത്തില്‍ അവയവമാറ്റം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിര്‍ഷായുടെ ഏകോപനത്തില്‍ യൂറോളജി വിഭാഗം ഡോ. അനൂപ് കൃഷ്ണന്‍, നെഫ്രോളജി വിഭാഗം ഡോ. സന്ദീപ് ഷേണായി, അനസ്‌തേഷ്യ വിഭാഗം ഡോ. മധു. വി, എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. കൂടാതെ ഡോ. അഞ്ജു രാജ്, ഡോ. രേണു, ഡോ. മിഥുന്‍ ബേബി, സീനിയര്‍ നഴ്‌സിംഗ് ഓഫീസറായ ശ്യാമളയുടെ നേതൃത്വത്തില്‍ നഴ്സിങ് ഓഫീസര്‍മാരായ ചിന്നൂരാജ്, പ്രീനുമോള്‍, മുഹമ്മദ് ഷഫീഖ്, ആശാ സി.എന്‍, അനസ്‌തേഷ്യ ടെക്‌നീഷ്യന്മാരായ അശ്വതി, റാഷിദ്, മേഘന, അലീന, വിഷ്ണു പി.പി, സുനിജ, അഖില്‍, ട്രാന്‍പ്ലാന്റേഷന്‍ കോ ഓര്‍ഡിനേറ്റര്‍ സൗമ്യ എന്നിവര്‍ അടങ്ങിയ ടീമും ഇതില്‍ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ടോ​ക്‌​സി​ക്കാ​യ ജോ​ലി​സ്ഥ​ലം എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യാം

ടോ​ക്‌​സി​ക്കാ​യ ജോ​ലി​സ്ഥ​ലം എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യാം

ഇ​മോ​ഷ​ണ​ൽ ഡി​റ്റാ​ച്ച്മെ​ന്‍റ്​ നി​ല​നി​ർ​ത്തു​ക നെ​ഗ​റ്റി​വി​റ്റി​യി​ൽ അ​ക​പ്പെ​ടാ​ൻ എ​ളു​പ്പ​മാ​ണ്, എ​ന്നാ​ൽ അ​ത് നി​ങ്ങ​ളെ ദ​ഹി​പ്പി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക. വ്യ​ക്ത​മാ​യ ശ്ര​ദ്ധ നി​ല​നി​ർ​ത്തു​ന്ന​തി​ലും നി​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ അ​രാ​ജ​ക​ത്വ​ത്തി​ൽ നി​ന്ന് വേ​ർ​പെ​ടു​ത്തു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. പ്ര​തി​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ആ​ലോ​ചി​ക്കു​ക: ചൂ​ടേ​റി​യ ത​ർ​ക്ക​ങ്ങ​ളി​ലോ ഗോ​സി​പ്പു​ക​ളി​ലോ ഇ​ട​പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യോ ആ​ലോ​ചി​ച്ച്

ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം; പുകവലി നിർത്താൻ പുതിയ മാർഗവുമായി കാനഡ

ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം; പുകവലി നിർത്താൻ പുതിയ മാർഗവുമായി കാനഡ

ഒട്ടാവ: പുകവലിക്കാരെ പിന്തിരിപ്പിക്കുന്നതിനായി പുതിയ മാർഗം പരീക്ഷിക്കാൻ കാനഡ. ഓരോ സിഗററ്റിലും പുകവലിയുടെ അപകട മുന്നറിയിപ്പ് നൽകാനാണ് തീരുമാനം. ‘പുകവലി അർബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും, വന്ധ്യതക്കും രക്താർബുദത്തിനും കാരണമാകും, ഓരോ പുകയും വിഷമാണ്’ തുടങ്ങിയ മുന്നറിയിപ്പുകൾ ഓരോ സിഗററ്റിലും

ഓർക്കുക, മറവി അരികെയുണ്ട്

മറവി എല്ലായ്പോഴും ഒരു രോഗലക്ഷണമാകണമെന്നില്ല. കുട്ടികൾക്കും മുതിർന്നവർക്കും പ്രായമേറിയവർക്കും ഒക്കെ എപ്പോഴെങ്കിലും മറവി അനുഭവപ്പെട്ടിട്ടുണ്ടാകാം. എന്നിരുന്നാലും വാർധക്യത്തിൽ മറവി കൂടുതലായി കാണപ്പെടുന്നു. ജനനം മുതൽ മരണം വരെ നമ്മൾ കണ്ടും കേട്ടും രുചിച്ചും മണത്തും സ്പർശിച്ചും അനുഭവിച്ചുമറിഞ്ഞ കാര്യങ്ങൾ തലച്ചോറിൽ ഹൃസ്വ-ദീർഘകാല