കൊച്ചി: എറണാകുളം ജില്ലയിലെ ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് നൽകുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.

പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാന്റെ കീഴിൽ നിക്ഷയ് മിത്ര പദവി ലഭിച്ച കൊച്ചി കപ്പൽ ശാലയുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ ചികിത്സയിൽ കഴിയുന്ന ജില്ലയിലെ 500 രോഗികൾക്ക് ആറു മാസത്തേക്ക് പോഷകാഹാരം നൽകുക, ജില്ലയിൽ ക്ഷയരോഗ നിവാരണത്തിനായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളത്.

നാഷണൽ ഹെൽത്ത് മിഷൻ ആരോഗ്യകേരളം മുഖേനെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത്രയും വലിയ തുക സി.എസ്.ആർ പദ്ധതി വഴി ക്ഷയരോഗ നിവാരണ പരിപാടിക്ക് വേണ്ടി ജില്ലയിൽ ലഭിക്കുന്നത് ആദ്യമായാണ്.

കലക്ടറുടെ ചേമ്പറിൽ കലക്ടർ എൻ.എസ്.കെ ഉമേഷിൻ്റെയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീനയുടേയും സാന്നിധ്യത്തിൽ കൊച്ചിൻ ഷിപ്യാർഡ് സി.എസ്.ആർ വിഭാഗം മേധാവി പി.എൻ സമ്പത്ത് കുമാർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. രോഹിണിക്ക് ധാരണാപത്രം കൈമാറി. ജില്ലാ ടി.ബി ഓഫീസർ ഡോ. അനന്ത് മോഹൻ, കൊച്ചിൻ ഷിപ്യാർഡ് സി.എസ്.ആർ വിഭാഗം മാനേജർ എ.കെ യൂസഫ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആ​ഗോ​ള ന​ഴ്സി​ങ് മി​ക​വി​ന് ആ​ദ​രം; ആസ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ്

ആ​ഗോ​ള ന​ഴ്സി​ങ് മി​ക​വി​ന് ആ​ദ​രം; ആസ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് 
ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ്

ജി.​സി.​സി​യി​ലും ഇ​ന്ത്യ​യി​ലും പ്ര​വ​ർ​ത്ത​ന ശ്രം​ഖ​ല വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ആ​തു​ര പ​രി​ര​ക്ഷ സേ​വ​ന ദാ​താ​ക്ക​ളി​ലൊ​ന്നാ​യ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്കെ​യ​ർ 2021 മേ​യി​ൽ അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തി​ലാ​ണ് ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​രോ​ഗ്യ പ​രി​ച​ര​ണ രം​ഗ​ത്തെ വാ​ഴ്ത്ത​പ്പെ​ടാ​ത്ത ഹീ​റോ​ക​ളാ​യ

അത്താഴത്തിന് ശേഷമുള്ള ഈ മൂന്ന് തെറ്റുകൾ നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കും: മനസിലാക്കാം

അത്താഴത്തിന് ശേഷമുള്ള ഈ മൂന്ന് തെറ്റുകൾ നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കും: മനസിലാക്കാം

അത്താഴത്തിന് ശേഷം നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ മൂന്ന് സാധാരണ തെറ്റുകൾ അറിയാതെ ശരീരഭാരം വർദ്ധിപ്പിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്താൻ അവ ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണെന്ന് മനസിലാക്കാം. അത്താഴം കഴിഞ്ഞ് ഉടൻ ഉറങ്ങുക: അത്താഴത്തിന് ശേഷം ആളുകൾ ചെയ്യുന്ന

നി​പ ഭീ​തി; ത​മി​ഴ്നാ​ട് കേ​ര​ള ചെ​ക്​പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന

നി​പ ഭീ​തി;  ത​മി​ഴ്നാ​ട് കേ​ര​ള ചെ​ക്​പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന

ഗൂ​ഡ​ല്ലൂ​ർ: കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും രോ​ഗ​ബാ​ധ ഏ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് കേ​ര​ള അ​തി​ർ​ത്തി ചെ​ക് പോ​സ്റ്റു​ക​ളി​ൽ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ക​ന​ത്ത പ​രി​ശോ​ധ​ന. താ​പ​നി​ല പ​രി​ശോ​ധ​ന​ക്ക്ശേ​ഷ​മാ​ണ് ടൂ​റി​സ്റ്റു​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ