കാ​സ​ർ​കോ​ട്: സ​മ്പൂ​ർ​ണ എ​യ്ഡ്സ് മു​ക്ത​മാ​വാ​തെ കാ​സ​ർ​കോ​ട് ജി​ല്ല. ജി​ല്ല​യി​ൽ 42പേ​രി​ൽ ഇ​പ്പോ​ഴും രോ​ഗ​മു​ണ്ട്. ഏ​പ്രി​ൽ 2022 മു​ത​ൽ മാ​ർ​ച്ച് 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ 34697 പേ​ർ എ​ച്ച്.​ഐ.​വി. ടെ​സ്റ്റി​ന് വി​ധേ​യ​രാ​വു​ക​യും അ​തി​ൽ 42 പേ​ർ​ക്ക് എ​ച്ച്.​ഐ.​വി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. 2023 ഏ​പ്രി​ൽ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ 15029 പേ​ർ എ​ച്ച്.​ഐ.​വി ടെ​സ്റ്റി​ന് വി​ധേ​യ​രാ​വു​ക​യും അ​തി​ൽ 18 പേ​ർ​ക്ക് എ​ച്ച്.​ഐ.​വി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

എ​ച്ച്.​ഐ.​വി പോ​സി​റ്റി​വ് ആ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും കൃ​ത്യ​മാ​യ കൗ​ൺ​സലി​ങ്ങി​നു​ശേ​ഷം എ.​ആ​ർ.​ടി ചി​കി​ത്സ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
1988 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്ന് ലോ​ക എ​യ്ഡ്സ് ദി​ന​മാ​യി ആ​ച​രി​ച്ചു​വ​രു​ന്നു. എ​ച്ച്.​ഐ.​വി. അ​ണു​ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ​ത്തി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ലോ​ക എ​യ്‌​ഡ്‌​സ്‌ ദി​നാ​ച​ര​ണ​ത്തി​ന്റെ ജി​ല്ലത​ല ഉ​ദ്‌​ഘാ​ട​നം ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 9 .30 ന് ​ചെ​റു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കും. ‘സ​മൂ​ഹ​ങ്ങ​ൾ ന​യി​ക്ക​ട്ടെ’ എ​ന്നാ​ണ് ഈ ​വ​ർ​ഷ​ത്തെ എ​യ്‌​ഡ്‌​സ്‌ ദി​നാ​ച​ര​ണ സ​ന്ദേ​ശം.

ജി​ല്ല​യി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.
ജ​ന​റ​ൽ ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ സ്ഥി​തി ചെ​യ്യു​ന്ന എ​ച്ച്.​ഐ.​വി. ചി​കി​ത്സാ കേ​ന്ദ്ര​മാ​യ ‘ഉ​ഷ​സി’​ൽ നി​ല​വി​ൽ 464 സ്ത്രീ​ക​ളും 451 പു​രു​ഷ​ന്മാ​രും അ​ട​ക്കം 915 പേ​ർ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്നു​ണ്ട് . 2023ൽ 41 ​പു​തി​യ എ​ച്ച്.​ഐ.​വി. പോ​സി​റ്റി​വ് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
എ​ച്ച്.​ഐ.​വി. ടെ​സ്റ്റി​നും കൗ​ൺ​സി​ലി​ങ്ങി​നു​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​റ് ഐ.​സി.​ടി.​സി കേ​ന്ദ്ര​ങ്ങ​ളും 32 എ​ഫ്.​ഐ.​സി.​ടി.​സി. കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്.

എ​ച്ച്.​ഐ.​വി പ​രി​ശോ​ധ​ന​യും കൗ​ൺ​സി​ലി​ങ്ങും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യും.
ലൈം​ഗി​ക രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള ‘പു​ല​രി’ ചി​കി​ത്സാ​കേ​ന്ദ്രം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലു​ണ്ട്. 2022 ഏ​പ്രി​ൽ മു​ത​ൽ 2023 മാ​ർ​ച്ച്‌ വ​രെ 1603 പേ​ർ പു​ല​രി ക്ലി​നി​ക്കി​ൽ എ​ത്തു​ക​യും അ​തി​ൽ 270 ആ​ളു​ക​ളി​ൽ ലൈം​ഗി​ക രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും 21 പേ​ർ​ക്ക് സി​ഫി​ലി​സ് രോ​ഗ​ത്തി​ന് ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള ല​ക്ഷ്യ​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ഞ്ച് സു​ര​ക്ഷാ പ്രോ​ജ​ക്ടു​ക​ൾ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​ച്ച്.​ഐ.​വി അ​ണു​ബാ​ധി​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ തു​ട​ർ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ണു​ബാ​ധി​ത​രു​ടെ ത​ന്നെ കൂ​ട്ടാ​യ്മ​യാ​യ ‘വി​ഹാ​ൻ കെ​യ​ർ സ​പ്പോ​ർ​ട്ട്’ സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജി​ല്ല​യി​ലു​ണ്ട്.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ​ക്കാ​യി പോ​ഷ​കാ​ഹാ​ര വി​ത​ര​ണ പ​ദ്ധ​തി, സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പ്ര​തി​മാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി ,സൗ​ജ​ന്യ ചി​കി​ത്സ​യും പ​രി​ശോ​ധ​ന​ക​ളും, സൗ​ജ​ന്യ പാ​പ്സ്മി​യ​ർ (ഗ​ർ​ഭാ​ശ​യ കാൻ​സ​ർ) പ​രി​ശോ​ധ​ന, ‘സ്നേ​ഹ​പൂ​ർ​വ്വം’ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി എ​ന്നി​വ​യും ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കിവ​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വൈ​റ​ൽ​പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന; ജില്ലക്ക്​ പനിക്കുന്നു…

തൊ​ടു​പു​ഴ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന്​ ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. വൈ​റ​ൽ​പ​നി​യെ തു​ട​ർ​ന്ന്​ 3033 പേ​രാ​ണ്​ ഈ ​ആ​ഴ്ച ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ചു​ട്ടു​പൊ​ള്ളു​ന്ന പ​നി, ചു​മ, വി​റ​യ​ൽ, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റു​​വേ​ദ​ന, ഛർ​ദി,

കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ നിർദേശം

കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ നിർദേശം

ക​ണ്ണൂ​ർ: കോ​വി​ഡി​നു ശേ​ഷം 60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​ൻ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ് നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം. ​കോ​വി​ഡി​നു ശേ​ഷം ജി​ല്ല​യി​ൽ 60 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ര്‍ മ​രി​ക്കു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഹൃ​ദ​യ​സ്തം​ഭ​നം

ദേഹാസ്വാസ്ഥ്യം; ത​ല​ശ്ശേ​രിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം; ത​ല​ശ്ശേ​രിയിൽ 14 വിദ്യാർഥിനികൾ ആശുപത്രിയിൽ

ത​ല​ശ്ശേ​രി: അ​ല​ർ​ജി​ക്ക് സ​മാ​ന​മാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 20 ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ത​ല​ശ്ശേ​രി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് കൂ​ട്ട​ത്തോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ധ്യാ​പ​ക​രാ​ണ് കു​ട്ടി​ക​ളെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. രാ​വി​ലെ ക്ലാ​സ് തു​ട​ങ്ങി​യ ശേ​ഷ​മാ​ണ്