ബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലും വടക്കൻ ചൈനയിലും ശ്വാസകോശ രോഗങ്ങൾ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ ശൈത്യകാലത്തിലേക്ക് ചൈന കടക്കുന്നതിനിടെയാണ് ആശങ്കയായി കുട്ടികളിലെ രോഗബാധ.

ചൈനയിൽ ശിശുരോഗ വിദഗ്ധരെ കാണുന്നതിന് മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നാണ് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നത്. പല ആശുപത്രികളിലും രോഗികളുടെ നീണ്ടനിരയാണ് ഉള്ളത്.ബീജിങ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രതിദിനം 7000 പേർ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. ടിയാൻജിയാന് സമീപമുള്ള ആശുപത്രിയിൽ 13,000 പേർ ചികിത്സ തേടിയെത്തുന്നുണ്ട്.

അടുത്ത രണ്ട് ദിവസത്തേക്ക് ശിശുരോഗ വിദഗ്ധനെ കാണാനുള്ള അപ്പോയിൻമെന്റ് നൽകാനാവില്ലെന്ന് ബീജിങ്ങിലെ ഫ്രണ്ട്ഷിപ്പ് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെയാണ് ആശുപത്രി അപ്പോയിൻമെന്റ് നൽകുന്നത് നിർത്തിവെച്ചത്.

അതേസമയം, ബീജിങ്ങിലേയും മറ്റ് വടക്കൻ ചൈനീസ് നഗരങ്ങളിലേയും ആരോഗ്യപ്രവർത്തകർ അറിയിക്കുന്നത് ഇത് കേവലം ശ്വാസകോശ രോഗം മാത്രമാണെന്നാണ്. എന്നാൽ കുട്ടികളിൽ ശ്വാസകോശം രോഗം വർധിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടിയതോടെ ആശങ്ക വർധിച്ചിരുന്നു.

ഇക്കാര്യത്തിൽ ഭയപ്പെടാനൊന്നുമില്ലെന്നും സാധാരണ കുട്ടികളെ ബാധിക്കുന്ന ബാക്ടീരിയ രോഗബാധ മാത്രമാണിതെന്നുമാണ് ചൈനയുടെ വിശദീകരണം. പക്ഷേ, ആശുപത്രികളിൽ ​ശിശുരോഗ വിദഗ്ധന്റെ അപ്പോയിന്റ് ലഭിക്കാത്തത് സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ വ്യാപക പരാതികളുമായി രക്ഷിതാക്കൾ രംഗത്തെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ടേക് എവേ കണ്ടെയ്നർ ഭക്ഷണം പതിവാണോ? ഹൃദയം റിസ്കിലാണ്

ടേക് എവേ കണ്ടെയ്നർ ഭക്ഷണം പതിവാണോ?  ഹൃദയം റിസ്കിലാണ്

പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​റു​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഹൃ​ദ​യ​സ്തം​ഭ​നം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് പ​ഠ​നം. ടേ​ക്ക് എ​വേ ക​ണ്ടെ​യ്ന​റു​ക​ളി​ൽ​നി​ന്ന് ക​ഴി​ക്കു​മ്പോ​ൾ കു​ട​ലി​ലെ മൈ​ക്രോ​ബ​യോ​മു​ക​ൾ​ക്ക് മാ​റ്റം സം​ഭ​വി​ച്ച് ഇ​ൻ​ഫ്ല​മേ​ഷ​നു​ണ്ടാ​വു​ക​യും അ​ത് ര​ക്ത​ചം​ക്ര​മ​ണ സം​വി​ധാ​ന​ത്തി​ന് ത​ക​രാ​റു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് കാ​ര​ണ​മെ​ന്നും ചൈ​നീ​സ് ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​നം മു​ന്ന​റി​യി​പ്പ്

കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം

കുട്ടികളിൽ വാക്കിങ് ന്യൂമോണിയ; ജാഗ്രത വേണം

തിരുവനന്തപുരം: ന്യൂമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ വാക്കിങ് ന്യൂമോണിയ കുട്ടികളിൽ വർധിക്കുന്നു. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്. ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഈ ന്യൂമോണിയക്ക് കാരണമാകുന്നത്. സ്കൂൾ

ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അ​ശ്വ​മേ​ധം 6.0

ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അ​ശ്വ​മേ​ധം 6.0

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ 26 കു​ഷ്ഠ രോ​ഗ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഏ​ഴ് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ്ജ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കു​ഷ്ഠ രോ​ഗ നി​ർ​ണ​യ ഭ​വ​ന