കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് 81,072 പേ​ര്‍ക്ക് ഡി ​അ​ഡി​ക്‌​ഷ​ൻ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സാ സ​ഹാ​യം ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി അ​റി​യി​ച്ചു. എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും പേ​ര്‍ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പാ​ര്‍ല​മെ​ന്റ് അം​ഗം ഡോ. ​മു​ഹ​മ്മ​ദ് അ​ൽ മ​ഹ​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യ​വേ​യാ​ണ് മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​നു​സ​രി​ച്ചാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡി ​അ​ഡി​ക്‌​ഷ​ൻ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്നും അ​ൽ അ​വാ​ദി പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​ക​ളാ​ണ് വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സു​പ്രീം നാ​ഷ​ന​ൽ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2015 ന് ​ശേ​ഷം മ​യ​ക്കു​മ​രു​ന്ന് മൂ​ലം രാ​ജ്യ​ത്ത് 268 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. 2023 ജ​നു​വ​രി മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 894 പു​തി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ടു​ന്ന​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ചി​കി​ത്സ​ക​ളും ക്യാ​മ്പു​ക​ളും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം ചെ​യ്യു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും യോ​ജി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​നം ആ​വ​ശ്യ​മാ​ണ്. മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും അ​ൽ അ​വാ​ദി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ​തി​വാ​യി ഉ​ച്ച​വ​രെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ന്തു സം​ഭ​വി​ക്കും അറിയാം

പ​തി​വാ​യി ഉ​ച്ച​വ​രെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ന്തു സം​ഭ​വി​ക്കും അറിയാം

ഉ​ച്ച​വ​രെ കി​ട​ന്നു​റ​ങ്ങു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ൽ ഇ​ങ്ങ​നെ പ​തി​വാ​യി വൈ​കി എ​ഴു​ന്നേ​ൽ​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് എ​ന്തു​മാ​ത്രം കേ​ടു​പാ​ടു​ക​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത് എ​ന്നും അ​റി​ഞ്ഞി​രി​ക്ക​ണം. രാ​ത്രി പു​ല​രും വ​രെ മൊ​ബൈ​ൽ സ്ക്രോ​ൾ ചെ​യ്ത് വൈ​കി ഉ​റ​ങ്ങു​ന്ന​വ​രും രാ​ത്രി​സ​മ​യ​ങ്ങ​ളി​ലെ ജോ​ലി ചെ​യ്യു​ന്ന​വ​രും മി​ക്ക​പ്പോ​ഴും ഉ​റ​ക്ക​മു​ണ​രു​ന്ന​ത് ഉ​ച്ച​യാ​കു​മ്പോ​ഴാ​യി​രി​ക്കും. ഈ​യൊ​രു

കു​ട്ടി​ക്ക​ളി​യ​ല്ല, കു​ട്ടി​ക​ളി​ലെ പ്ര​മേ​ഹം

പ്രാ​യ​മാ​യ​വ​രി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഒ​രു അ​സു​ഖ​മാ​ണ് പ്ര​മേ​ഹം എ​ന്നാ​ണ് ധാ​ര​ണ​യെ​ങ്കി​ൽ തെ​റ്റി. കു​ട്ടി​ക​ൾ​ക്കു​ൾ​പ്പെ​ടെ ഏ​തു പ്രാ​യ​ക്കാ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​രാ​വു​ന്ന രോ​ഗ​മാ​ണി​ത്. കു​ട്ടി​ക​ളി​ലെ പ്ര​മേ​ഹം അ​പൂ​ർ​വ​മാ​ണെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ ഏ​റെ ശ്ര​ദ്ധ​യും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചി​കി​ത്സ​യും വേ​ണ്ടി​വ​രും. ടൈ​പ്പ്-1, ടൈ​പ്പ്-2 എ​ന്നി​ങ്ങ​നെ ര​ണ്ടു

ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും

ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും

റെഡ്ക്ലിഫ് ലാബ്സ് അടുത്തിടെ നടത്തിയ പഠനത്തിൽ നമ്മുടെ ശീലങ്ങളാണ് ഇത്തരം ജീവിതശൈലി രോ​ഗങ്ങൾക്ക് കാരണമാകുന്നതെന്ന് കണ്ടെത്തിയിരുന്നു. 2.8 ദശലക്ഷം പേരിൽ നടത്തിയ പഠനത്തിൽ 2 ഇന്ത്യക്കാരിൽ ഒരാൾക്കെങ്കിലും ജീവിത ശൈലി രോ​ഗങ്ങൾ ഉള്ളതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രോ​ഗബാധിതരിൽ ഭൂരിഭാ​ഗവും സ്ത്രീകളാണെന്നും റിപ്പോർട്ടിലുണ്ട്.