ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി ജീ​വ​ന​ക്കാ​രി​ൽ ക​ണ്ടെ​ത്തി​യ ശാ​രീ​രി​ക പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം സി​ക വൈ​റ​സ് രോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം. ര​ണ്ടു​ദി​വ​സം മു​ത​ൽ ഏ​ഴു ദി​വ​സം വ​രെ സി​ക​യു​ടെ രോ​ഗ​ല​ക്ഷ​ണം നീ​ണ്ടു​നി​ൽ​ക്കും.

രോ​ഗം ബാ​ധി​ച്ച ഈ​ഡി​സ് കൊ​തു​കി​ന്റെ ക​ടി​യേ​റ്റ് പ​ക​രു​ന്ന വൈ​റ​ൽ രോ​ഗ​മാ​ണ് സി​ക. ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ അ​ല​ർ​ജി​യ​ട​ക്ക​മു​ള്ള രോ​ഗ​ബാ​ധി​ത​രു​ടെ ര​ക്ത​വും സ്ര​വ​വും പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ​യാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. 23 പേ​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ര​ക്ത​വും സ്ര​വ​വു​മാ​ണ് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്.

ത​ല​ശ്ശേ​രി കോ​ട​തി​യി​ലെ നൂ​റി​ലേ​റെ പേ​ർ​ക്കാ​ണ് അ​ല​ർ​ജി​യ​ട​ക്ക​മു​ള്ള രോ​ഗം ബാ​ധി​ച്ച​ത്. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ 55 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 23 പേ​രു​ടെ ര​ക്ത​വും സ്ര​വ​വു​മാ​ണ് ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സം​സ്ഥാ​ന പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ് പേ​ർ​ക്കും ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ൾ​ക്കും സി​ക രോ​ഗ​മു​ള്ള​താ​യി ക​ണ്ടെ​ത്തി. ഡെ​ങ്കി​പ്പ​നി, ചി​ക്കു​ൻ​ഗു​നി​യ, മ​ഞ്ഞ​പ്പ​നി തു​ട​ങ്ങി​യ രോ​ഗ​ബാ​ധ​ക​ൾ പ​ക​രാ​ൻ കാ​ര​ണ​മാ​കു​ന്ന ഈ​ഡി​സ് കൊ​തു​ക് ത​ന്നെ​യാ​ണ് സി​ക​യും പ​ര​ത്തു​ന്ന​ത്.

പ​നി, ചു​വ​ന്ന പാ​ടു​ക​ൾ, പേ​ശി​വേ​ദ​ന, സ​ന്ധി​വേ​ദ​ന, ത​ല​വേ​ദ​ന, ക​ണ്ണി​ൽ ചു​വ​പ്പ് എ​ന്നി​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. ഫ്ല​വി വി​രി​ഡേ എ​ന്ന വൈ​റ​സ് കു​ടും​ബ​ത്തി​ലെ സി​ക വൈ​റ​സാ​ണ് രോ​ഗാ​ണു. രോ​ഗാ​ണു ബാ​ധി​ച്ച ഈ​ഡി​സ് കൊ​തു​കു​ക​ളാ​ണ് രോ​ഗം പ​ര​ത്തു​ന്ന​ത്. ഇ​ത്ത​രം കൊ​തു​കു​ക​ൾ പ​ക​ൽ സ​മ​യ​ത്താ​ണ് കൂ​ടു​ത​ലും ക​ടി​ക്കു​ക. വൈ​റ​സ് അ​ണു​ബാ​ധ​യു​ള്ള മി​ക്ക ആ​ളു​ക​ൾ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണാ​റി​ല്ല.

മ​ര​ണം അ​പൂ​ർ​വ​മാ​ണ്. രോ​ഗ​ബാ​ധി​ത​രി​ൽ നി​ന്ന് ര​ക്തം സ്വീ​ക​രി​ച്ചാ​ൽ രോ​ഗം പ​ക​രും. ഗ​ർ​ഭി​ണി​ക​ളി​ൽ നി​ന്ന് ഗ​ർ​ഭ​സ്ഥ ശി​ശു​വി​നും പ​ക​രും. ഗ​ർ​ഭി​ണി​ക​ളെ​യാ​ണ് സി​ക വൈ​റ​സ് ബാ​ധി​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും സി​ക വൈ​റ​സ് രോ​ഗ​ബാ​ധ നാ​ഡീ​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം. അ​ണു​ബാ​ധ ഗു​ല്ലി​യ​ൻ ബാ​രി സി​ൻ​ഡ്രോം, ന്യു​റോ​പ​തി, മൈ​ലൈ​റ്റി​സ് എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കാം. രോ​ഗ​ബാ​ധി​ത​രു​ടെ കോ​ശ​ങ്ങ​ൾ, ര​ക്തം, ശു​ക്ലം, മൂ​ത്രം എ​ന്നി​വ​യി​ൽ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

2016ൽ ​ഗു​ജ​റാ​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​ത്തെ മൂ​ന്ന് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കേ​ര​ള​ത്തി​ൽ 2021ൽ ​തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ൽ 24 കാ​രി​യാ​യ ഗ​ർ​ഭി​ണി​യി​ലാ​ണ് സി​ക വൈ​റ​സ് രോ​ഗം ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രി​ൽ സി​ക വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തോ​ടെ അ​പ​ക​ട​കാ​രി​ക​ളാ​യ ഈ​ഡി​സ് കൊ​തു​കു​ക​ളെ തു​ര​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ് രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കോ​ട​തി മു​റ്റ​ത്തും കെ​ട്ടി​ട​ത്തി​ന​ക​ത്തും പു​റ​മെ​യു​മെ​ല്ലാം ഞാ​യ​റാ​ഴ്ച​യും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

പു​​തു​​വ​​ർ​​ഷ​​ത്തോ​​ട് അ​​ടു​​ക്കു​​മ്പോ​​ൾ ന​​മ്മി​​ൽ പ​​ല​​രും ജീ​​വി​​ത​​ത്തെ മാ​​റ്റി​​മ​​റി​​ക്കാ​​ൻ ഉ​​ന്ന​​ത​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കു​​ന്നു. എ​​ന്നാ​​ൽ, പ​​ല റെ​​സ​​ല്യൂ​​ഷ​​നു​​ക​​ളും ആ​​ദ്യ​​ത്തെ ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​മെ​​ന്നാ​​ണ് പ​​ഠ​​ന​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്. ശാ​​ശ്വ​​ത​​മാ​​യ മാ​​റ്റ​​ത്തി​​ന്‍റെ ര​​ഹ​​സ്യം വ​​ലി​​യ പ്ര​​വൃ​​ത്തി​​ക​​ളി​​ല​​ല്ല, മ​​റി​​ച്ച് ഓ​​രോ ദി​​വ​​സ​​വും നാം ​​രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന ചെ​​റി​​യ, സ്ഥി​​ര​​ത​​യു​​ള്ള

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം

കോഴിക്കോട്: മാനസികരോഗങ്ങളെക്കുറിച്ചുള്ള പൊതുജന ബോധവത്കരണത്തിൽ വ്യത്യസ്തതയു​മായി ‘ചാക്യാർക്കൂത്ത്’. സ്കീസോഫ്രീനിയ ദിനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ‘ചേതന ഹോസ്പിറ്റൽ’ ഓഡിറ്റോയത്തിൽ ​നടന്ന ബോധവത്കരണ പരിപാടിയിൽ കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്താണ് അരങ്ങേറിയത്. പുരാണകഥയിലെ സന്ദർഭം പറഞ്ഞ് മാനസിക രോഗങ്ങളെക്കുറിച്ചും അതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചും ചാക്യാർ അക്ഷേപഹാസ്യരൂപത്തിൽ

ച​ർ​മ വാ​ർ​ധ​ക്യം ത​ട​യാം……..

ച​ർ​മ വാ​ർ​ധ​ക്യം ത​ട​യാം……..

വാ​ർ​ധ​ക്യം ജീ​വി​ത​ത്തി​ന്റെ അ​നി​വാ​ര്യ​ഘ​ട്ട​മാ​ണ്. അ​തു​പോ​ലെ​ത​ന്നെ വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളും. അ​വ​യെ ചെ​റു​ക്കാ​നും ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും പ​ല കാ​ര്യ​ങ്ങ​ളും ന​മ്മ​ൾ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഒ​ന്നാ​ണ് ‘ച​ർ​മ​സം​ര​ക്ഷ​ണം’. ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​വ​യ​വം മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ന്ത​രി​ക അ​വ​യ​വം ശ​രാ​ശ​രി ഒ​ന്ന​ര​കി​ലോ