കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം​ചെ​യ്യാ​നും പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി​യു​മാ​യി (കെ.​ഒ.​സി) കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് സെ​ന്റ​ർ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മെ​ഡി​ക്ക​ൽ, സേ​വ​ന, ഗ​വേ​ഷ​ണ​മൂ​ല്യ​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളെ യൂ​നി​വേ​ഴ്സി​റ്റി പി​ന്തു​ണ​ക്കു​ന്ന​താ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​തി​നു​ശേ​ഷം യൂ​നി​വേ​ഴ്സി​റ്റി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ഫ​യീ​സ് അ​ൽ ദേ​ഫി​രി പ​റ​ഞ്ഞു.

വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം​ചെ​യ്യു​ന്ന​തി​ലൂ​ടെ​യും മി​ക​ച്ച ക​മ്യൂ​ണി​റ്റി സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​നം വി​ക​സി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ​പ​ത്രം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് സെ​ന്റ​റി​ന്റെ യൂ​നി​വേ​ഴ്സി​റ്റി ആ​ക്ടി​ങ് വൈ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ഒ​സാ​മ അ​ൽ സ​യീ​ദ് പ​റ​ഞ്ഞു.
സം​യു​ക്ത സ​ഹ​ക​ര​ണം പി​ന്തു​ണ​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ക​രാ​ർ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് കെ‌.​ഒ‌.​സി അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്റ് ഖു​സെ അ​ൽ അ​മെ​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ന് ഡ്രൈഡേ; ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിക്കും

പ​ത്ത​നം​തി​ട്ട: ന​ഗ​ര​കേ​ന്ദ്ര​ത്തി​ല​ട​ക്കം കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഡ്രൈ​ഡേ​യാ​യി ആ​ച​രി​ക്കാ​ൻ ക​ല​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് കൊ​തു​കു​ക​ൾ പെ​രു​കു​ന്ന ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​ർ​ഡു​ത​ല ആ​രോ​ഗ്യ

പു​തി​യ വ​ർ​ഷം പു​തു​താ​യി തു​ട​ങ്ങാം

ഓ​രോ പു​തു​വ​ർ​ഷ​വും പു​തി​യ പ്ര​ത്യാ​ശ​ക​ളും ല​ക്ഷ്യ​ങ്ങ​ളും ന​ൽ​കി​യാ​ണ് ക​ട​ന്നു​വ​രാ​റു​ള്ള​ത്. പു​തി​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ നാം ​പ്ര​വ​ർ​ത്തി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​വ ആ​ഗ്ര​ഹ​ങ്ങ​ൾ മാ​ത്ര​മാ​യി പ​രി​ണ​മി​ക്കും. നി​ങ്ങ​ളു​ടെ 2025 സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും സ​മാ​ധാ​ന​വും നി​റ​ഞ്ഞ​താ​ക്കാ​ൻ ഇ​നി​പ്പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക. റിഫ്ലക്ട്

നിപ പ്രതിരോധം: ആനക്കയത്ത് ഇന്ന് സർവേ ആരംഭിക്കും

മ​ഞ്ചേ​രി: ജി​ല്ല​യി​ൽ നി​പ ബാ​ധി​ച്ച് 14കാ​ര​ൻ മ​രി​ച്ച​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് ത​ല കോ​ർ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളി​ലാ​ണ് കു​ട്ടി പ​ഠി​ച്ചി​രു​ന്ന​ത്. വി​ദ്യാ​ർ​ഥി​യു​ടെ