കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന​ദാ​താ​ക്ക​ളാ​യ സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് കു​വൈ​ത്ത് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നു​മാ​യി (കെ.​എം.​എ) സ​ഹ​ക​രി​ച്ച് കൗ​മാ​ര ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ‘കൗ​മാ​ര​ത്തി​ന്റെ അ​ർ​ഥ​വും സ​ത്ത​യും’ ത​ല​ക്കെ​ട്ടി​ൽ ഈ ​മാ​സം 25, 26, 27 തീ​യ​തി​ക​ളി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ്. 25ന് ​സാ​ൽ​മി​യ​യി​ലെ റാ​ഡി​സ​ൺ ബ്ലൂ ​ആ​ണ് വേ​ദി. ജ​ന​റ​ൽ പ്രാ​ക്ടി​ഷ​ണ​ർ​മാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള കോ​ൺ​ഫ​റ​ൻ​സി​ൽ കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ശി​ശു​രോ​ഗ വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. 26ന് ​കു​വൈ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്ക് ക്രൗ​ൺ പ്ലാ​സ​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാം. 27ന് ​പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വേ​ണ്ടി​യു​ള്ള​താ​ണ് കോ​ൺ​ഫ​റ​ൻ​സ്. ഖൈ​ത്താ​നി​ലെ കാ​ർ​മ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​മാ​ണ് വേ​ദി. മൂ​ന്നു ദി​വ​സ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ൽ കൗ​മാ​ര ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യ​മു​ള്ള സി.​എം.​സി വെ​ല്ലൂ​ർ, ഇ​ന്ത്യ, കു​വൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. കൗ​മാ​ര​ക്കാ​രു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, കൗ​മാ​ര പ്ര​ശ്‌​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ മാ​താ​പി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ​ഹാ​യി​ക്കു​ക എ​ന്നി​വ​യാ​ണ് കോ​ൺ​ഫ​റ​ൻ​സ് വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​ൺ​ഫ​റ​ൻ​സി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​സ്റ്റ​ർ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക്: 1880020 ന​മ്പ​റി​ലും cityclinicworkshop23@gmail.com ലും ​ബ​ന്ധ​പ്പെ​ടാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​വി​പ്ല​വ​മാ​യി മി​ല്ല​റ്റ്​​സ്

ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​വി​പ്ല​വ​മാ​യി മി​ല്ല​റ്റ്​​സ്

ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ​പെ​രു​കി​യ​തോ​ടെ ഭ​ക്ഷ​ണ ക്ര​മ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണ്​ യു​വ​ത​ല​മു​റ. ചോ​റി​ന്‍റെ അ​ള​വ്​ കു​റ​ച്ച​തും അ​ത്താ​ഴ​ത്തി​നു ഗോ​ത​മ്പ്​ മ​തി​യെ​ന്ന്​ നി​ശ്ച​യി​ച്ച​തും ഓ​ട്​​സി​ലേ​ക്കു വ​ഴി​മാ​റി​യ​തു​മൊ​ക്കെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴി​താ​ ചെ​റു​ധാ​ന്യ (മി​ല്ല​റ്റ്​​സ്) വി​ഭ​വ​ങ്ങ​ളി​ലേ​ക്ക്​ തി​രി​യു​ന്ന ന്യൂ ​ജ​ന​റേ​ഷ​ന്‍റെ എ​ണ്ണം ലോ​ക​മെ​മ്പാ​ടും

പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി 

പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി 

*പനി നിസാരമായി കാണരുത്, ചികിത്സ തേടുക *’മാരിയില്ലാ മഴക്കാലം’ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവയ്ക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിലേ ചികിത്സ തേടണം. സ്വയം ചികിത്സ

നിങ്ങളുടെ പക്കലുള്ള ശർക്കര ശുദ്ധമാണോ എന്ന് പരിശോധിക്കാം; ഇതാ നാല് എളുപ്പവഴികൾ

നിങ്ങളുടെ പക്കലുള്ള ശർക്കര ശുദ്ധമാണോ എന്ന് പരിശോധിക്കാം; ഇതാ നാല് എളുപ്പവഴികൾ

ശർക്കര ചേർത്ത പരമ്പരാഗത മധുരപലഹാരങ്ങൾ നിങ്ങളുടെ വായിൽ രുചിയുടെ ഒരു പൊട്ടിത്തെറിയുണ്ടാക്കാതിരിക്കില്ല. മാത്രമല്ല ഇതിൽ ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി തുടങ്ങിയ സുപ്രധാന പോഷകങ്ങളും നിറഞ്ഞിരിക്കുന്നു! അതേസമയം, ശർക്കരയിൽ നമ്മുടെ വൃക്കകളെ തകർത്തുകളയുന്ന മാരകമായ വിഷാംശങ്ങൾ വ്യാപകമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.