തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ള​ത്തി​ൽ ക​ളി​ക്കു​ക​യോ കൈ​കാ​ലു​ക​ളും മു​ഖ​വും ക​ഴു​കു​ക​യോ ചെ​യ്യ​രു​ത്. എ​ലി, അ​ണ്ണാ​ൻ, പൂ​ച്ച, പ​ട്ടി, മു​യ​ൽ, ക​ന്നു​കാ​ലി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​സ​ർ​ജ്യ​ങ്ങ​ൾ ക​ല​ർ​ന്ന ജ​ല​വു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​കു​ന്ന​തും രോ​ഗാ​ണു ക​ല​ർ​ന്ന ആ​ഹാ​ര​വും വെ​ള്ള​വും ഉ​പ​യോ​ഗി​ക്കു​ന്ന​തും രോ​ഗ​കാ​ര​ണ​മാ​കും.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ക​പ്പെ​ടു​ന്ന​വ​ർ-​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ലും ഓ​ട​ക​ളി​ലും ഇ​റ​ങ്ങി ജോ​ലി​ചെ​യ്യു​ന്ന​വ​ർ, മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​ർ, കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി രോ​ഗ​സാ​ധ്യ​ത കൂ​ടി​യ​വ​ർ നി​ർ​ബ​ന്ധ​മാ​യും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി​സൈ​ക്ലി​ൻ ക​ഴി​ക്ക​ണം. ഡോ​ക്സി​സൈ​ക്ലി​ൻ എ​ല്ലാ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

പ​നി, ത​ല​വേ​ദ​ന, കാ​ലു​ക​ളി​ലെ പേ​ശി​ക​ളി​ൽ വേ​ദ​ന, ക​ണ്ണി​ന് മ​ഞ്ഞ-​ചു​വ​പ്പ് നി​റം, മൂ​ത്ര​ത്തി​ന്റെ അ​ള​വ് കു​റ​ഞ്ഞ്​ ക​ടു​ത്ത നി​റം എ​ന്നി​വ​യാ​ണ് എ​ലി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. പ​നി​യോ​ടൊ​പ്പം മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ എ​ലി​പ്പ​നി സം​ശ​യി​ക്കാം. രോ​ഗം ഗു​രു​ത​ര​മാ​യാ​ൽ മ​ര​ണം സം​ഭ​വി​ക്കാം.

രോ​ഗ​സാ​ധ്യ​ത കൂ​ടി​യ ഇ​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് പ​നി അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ന​ടി ചി​കി​ത്സ തേ​ട​ണം. അ​സു​ഖ​വി​വ​രം അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക. സ്വ​യം ചി​കി​ത്സ പാ​ടി​ല്ല. പൂ​ർ​ണ​മാ​യും വി​ശ്ര​മി​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കൂടുതൽ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളിയാൽ കൊതുകു കടിയും കൂടും; ശരിയോ തെറ്റോ?

ഒരു കൂട്ടമാളുകൾ ഒന്നിച്ചിരിക്കുമ്പോൾ അതിലൊരാളെ മാത്രം കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് സാധാരണ കാണുന്നതാണ്. ചോരയ്ക്ക് നല്ല മധുരമുണ്ടായിട്ടായിരിക്കും അതെന്ന് കളിയാക്കാറും പതിവാണ്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ലെന്നാണ് ഡോ. ജിനേന്ദ്ര ജെയ്ൻ പറയുന്നത്. രക്തത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, മറിച്ച് അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ

പ്രതിരോധിക്കാം വാതരോഗങ്ങളെ..

എല്ലാ വർഷവും ഒക്ടോബർ 12 ലോക സന്ധിവാത ദിനമായി ആചരിക്കുകയാണെല്ലോ. റുമറ്റോളജി എന്ന വാതരോഗ ചികിത്സാ വിഭാഗത്തെയും വിവിധ തരം വാതരോഗങ്ങളെ കുറിച്ചും പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്,

പനിക്ക് സ്വയം ചികിത്സ തേടരുത്- വീണ ജോര്‍ജ്

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.