കോഴിമുട്ടയെക്കാള്‍ ഗുണം ഏറുമെന്നതിനാല്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഭവമാണ് കാടമുട്ട. കോഴിമുട്ടയെക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ പ്രോട്ടീനും ഇരുമ്പും ഇതിലുണ്ട്. ഒരു കാടമുട്ടയില്‍ നിന്ന് 71 കലോറി ഊര്‍ജ്ജവും ആറ് ഗ്രാം പ്രോട്ടീനും ലഭിക്കുന്നു. കാടമുട്ടയില്‍ കൂടുതലുള്ളത് നല്ല കൊഴുപ്പാണ്. വിറ്റാമിന്‍ ബി 12 അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സാന്നിദ്ധ്യം രക്തം വര്‍ദ്ധിപ്പിക്കാനും രക്തക്കുഴലുകളുടെ ആരോഗ്യത്തിനും സഹായിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാടമുട്ടയ്ക്കുണ്ട്.

ഒന്‍പത് മാസം മുതല്‍ ഒരു വയസുവരെയുള്ള കുട്ടികള്‍ക്ക് കാടമുട്ടയുടെ മഞ്ഞ നല്‍കുക. ഒരു വയസ് മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്ക് ദിവസം രണ്ട് കാടമുട്ട നല്‍കാം.ഏഴ് വയസിനു മുകളിലുള്ളവര്‍ക്ക് ഒരു ദിവസം നാലെണ്ണം കഴിക്കാം. ബുദ്ധിവികാസത്തിനും ശാരീരിക വളര്‍ച്ചയ്ക്കും സഹായിക്കുന്ന കാടമുട്ട ചര്‍മ്മത്തിനും മുടിക്കും തിളക്കം നല്‍കുകയും മുടിയുടെ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും. എല്ലുകളുടെ വളര്‍ച്ചയ്ക്കുംം ആരോഗ്യത്തിനും അത്യുത്തമമാണ് കാടമുട്ട.


(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Leave a Reply

Your email address will not be published. Required fields are marked *

Explore More

കാനഡയിൽ ഒരമ്മൂമ്മ മണിക്കൂറിൽ ചെയ്തത് 1500 പുഷ് അപ്; സ്വന്തമാക്കിയത് ഗിന്നസ് റെക്കോർഡ് -VIDEO

നിങ്ങൾക്ക് ഒറ്റയടിക്ക് എത്ര പുഷ് അപ് ചെയ്യാനാവും? ഒരു മണിക്കൂർ സമയമെടുത്ത് എത്രയെണ്ണം ചെയ്യാനാവും? കാനഡയിൽ 59കാരിയായ ഡോണ ജീൻ ഒരു മണിക്കൂറിൽ ചെയ്ത പുഷ് അപുകളുടെ എണ്ണം കേട്ടാൽ ആരും ഞെട്ടും. 1575 പുഷ് അപുകളാണ് ഡോണ ഒരു മണിക്കൂറിൽ

ഗുണം കേട്ട് വാങ്ങാൻ ഓടല്ലേ… വിറ്റാമിന്‍ ഇ ഗുളികയുടെ ഡോസ് കൂടിയാൽ അര്‍ബുദം വരെ സംഭവിക്കാം

ഗുണം കേട്ട് വാങ്ങാൻ ഓടല്ലേ... വിറ്റാമിന്‍ ഇ ഗുളികയുടെ ഡോസ് കൂടിയാൽ അര്‍ബുദം വരെ സംഭവിക്കാം

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പോഷകങ്ങളും ധാതുക്കളും ആവശ്യമാണ്. വളര്‍ച്ച മുരടിപ്പ്, ക്ഷീണം, ഓര്‍മക്കുറവ് മുതല്‍ വിഷാദ രോഗത്തിന് വരെ ഇത്തരത്തിലുള്ള പോഷകക്കുറവ് കാരണമാകാം. ചര്‍മത്തിന്റെയും മുടിയുടെയും സംരക്ഷണത്തില്‍ ഏറെ പങ്കുവഹിക്കുന്ന ജീവകമാണ് വിറ്റാമിന്‍ ഇ. അതിനാല്‍ മിക്ക സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളിലും

എറണാകുളം ജനറല്‍ ആശുപത്രിയിൽ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിക്ക് അനുമതി

എറണാകുളം ജനറല്‍ ആശുപത്രിയിൽ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിക്ക് അനുമതി

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനാണ് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും നല്‍കിയത്. രാജ്യത്ത് തന്നെ അപൂര്‍വമായ നേട്ടമാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു