പകർച്ചപ്പനി പ്രതിരോധം: ഗൃഹ സന്ദർശന വേളയിൽ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യമന്ത്രി

ഗൃഹസന്ദർശന വേളയിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവർത്തകർ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അസാധാരണമായ പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ ശ്രദ്ധിച്ച് അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ഡെങ്കിപ്പനി, സിക്ക, എലിപ്പനി എന്നിവയിലെല്ലാം പ്രതിരോധം തീർക്കേണ്ടതുണ്ട്. കൊതുകിന്റെ ഉറവിട നശീകരണം






