തിരുവനന്തപുരം: സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കീഴില്‍ ശ്രുതി തരംഗം പദ്ധതിക്കായി എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടന്നു വരുന്നുവെന്ന് മന്ത്രി വീണ ജോര്‍ജ്. പദ്ധതിയുടെ മുന്‍ വര്‍ഷങ്ങളിലെ നടത്തിപ്പുകാരായിരുന്ന കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ (കെ.എസ്.എസ്.എം) മുഖേനയും അല്ലാതെയും പുതിയ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറികള്‍ക്കായി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ 44 എണ്ണത്തിന് പദ്ധതിയുടെ സാങ്കേതിക സമിതി ശസ്ത്രക്രിയ നടത്തുവാനുള്ള അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ കുട്ടികളുടെ ശസ്ത്രക്രിയകളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ മേഖലയില്‍ നിന്നും തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളും സ്വകാര്യ മേഖലയില്‍ നിന്നും ഡോ. നൗഷാദ് ഇ.എന്‍.ടി. ഇന്‍സ്റ്റിറ്യൂട്ട് ആൻഡ് റിസര്‍ച്ച് സെന്റര്‍, എറണാകുളം, ഡോ. മനോജ് ഇ.എന്‍.ടി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ആൻഡ് റിസര്‍ച്ച് സെന്റര്‍, കോഴിക്കോട്, അസെന്റ് ഇ.എന്‍.ടി. ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ എന്നീ ആശുപത്രികളുമാണ് ശ്രുതിതരംഗം പദ്ധതിയില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന എംപാനല്‍ ചെയ്തിട്ടുള്ളത്.

കെ.എസ്.എസ്.എം പദ്ധതി നിര്‍വഹണ കാലയളവില്‍ നടത്തിയിട്ടുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറികളില്‍ തുടര്‍സേവനങ്ങളായ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവയ്ക്കായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് ലഭിച്ചിട്ടുള്ള അപേക്ഷകളിലെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിക്കുള്ള അപേക്ഷ കൂടാതെ ഈ വിഭാഗങ്ങളിലുള്ള അപേക്ഷകളും ഗുണഭോക്താക്കള്‍ക്ക് എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികള്‍ മുഖേന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫോമുകള്‍ ഗുണഭോക്താക്കള്‍ക്ക് ഈ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭ്യമാണ്.

ശ്രവണ വൈകല്യം നേരിടുന്ന അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതി തരംഗം. പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത് മെഡിക്കല്‍ അഷ്വറന്‍സ് വിപുലീകരിക്കുന്നതിനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി സമാന സ്വഭാവമുള്ള ആരോഗ്യ ആനുകൂല്യ പദ്ധതികള്‍ ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി ആരോഗ്യ വകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പദ്ധതിയുടെ നിര്‍വഹണ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പകർച്ചവ്യാധികളിൽ വില്ലൻ എലിപ്പനി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ ജീ​വ​ന്​ ഭീ​ഷ​ണി​യാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ൽ ഏ​റ്റ​വും അ​പ​ക​ട​കാ​രി എ​ലി​പ്പ​നി. ര​ണ്ടാം സ്ഥാ​ന​ത്ത്​ ഡെ​ങ്കി​പ്പ​നി​യും മൂ​ന്നാ​മ​ത്​ മ​ഞ്ഞ​പ്പി​ത്ത​വും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സം​യോ​ജി​ത രോ​ഗ നി​രീ​ക്ഷ​ണ പ​ദ്ധ​തി (ഐ.​ഡി.​എ​സ്.​പി) റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ക​ഴി​ഞ്ഞ അ​ഞ്ചു​ മാ​സ​ത്തി​നി​ടെ സം​സ്ഥാ​​ന​ത്തെ എ​ലി​പ്പ​നി മ​ര​ണ​ങ്ങ​ൾ 83 ആ​ണ്. ഇ​തി​ൽ

നിപ: പാലക്കാട്ടെ രണ്ടാമത്തെ കേസില്‍ 46 പേർ സമ്പര്‍ക്ക പട്ടികയിൽ

നിപ: പാലക്കാട്ടെ രണ്ടാമത്തെ കേസില്‍ 46 പേർ സമ്പര്‍ക്ക പട്ടികയിൽ

പാ​ല​ക്കാ​ട്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച 57 വ​യ​സു​കാ​ര​ന് നി​പ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്പ​ര്‍ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള കോ​ണ്ടാ​ക്ട് ട്രേ​സി​ങ് ന​ട​ത്തി.

വൈസ്റ്റ്നൈൽ പനി മരണ സംശയം; വീണ്ടും പരിശോധനക്ക് ആരോഗ്യവകുപ്പ്

പാ​ല​ക്കാ​ട്: മു​ണ്ടൂ​രി​ല 67കാ​ര​ൻ മ​രി​ച്ച​ത് വെ​സ്റ്റ്നൈ​ൽ പ​നി ബാ​ധി​ച്ച​ല്ലെ​ന്ന് വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ​രി​ശോ​ധ​ന ഫ​ലം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്. നേ​ര​ത്തെ പെ​രി​ന്ത​ൽ മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച​ത് വെ​സ്റ്റ് നൈ​ൽ പ​നി മൂ​ല​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു.