കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനാണ് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും നല്‍കിയത്. രാജ്യത്ത് തന്നെ അപൂര്‍വമായ നേട്ടമാണിത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിക്ക് അവയവം മാറ്റിവെക്കാനുള്ള അംഗീകാരം നല്‍കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ അര കോടി രൂപയോളം ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങളൊരുക്കിയാണ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സജ്ജമാക്കിയത്. ഒക്ടോബര്‍ മാസം ആദ്യവാരത്തില്‍ ആദ്യ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. വൃക്കമാറ്റിവെക്കാനായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ഇതേറെ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി. 

തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവി ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘം ജനറല്‍ ആശുപത്രിയിലെത്തി കെ സോട്ടോ റെഗുലേഷന്‍സ് അനുസരിച്ചുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും വിലയിരുത്തി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷത്തേക്കാണ് വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തുവാന്‍ നിയമപരമായ അനുവാദം നല്‍കിയത്.

എറണാകുളം ജനറല്‍ ആശുപത്രി ഇത്തരത്തില്‍ നിരവധിയായ മാതൃകകള്‍ക്ക് തുടക്കം കുറിച്ച സ്ഥാപനമാണ്. ഈ സര്‍ക്കാരിന്റെ കാലത്താണ് ജനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ഹൃദയ ശസ്ത്രക്രിയക്ക് തുടക്കം കുറിച്ചത്. കാര്‍ഡിയോളജി ഉള്‍പ്പെടെ ഏഴ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, രണ്ട് കാത്ത് ലാബ് ഉള്ള ആശുപത്രി, എന്‍.എ.ബി.എച്ച്. അംഗീകാരം തുടങ്ങിയ നിരവധി സവിശേഷതകള്‍ക്കൊടുവിലാണ് വൃക്ക മാറ്റല്‍ ശാസ്ത്രക്രിയക്ക് തുടക്കം കുറിക്കുന്നത്.

ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷായുടെ നേതൃത്വത്തില്‍ യൂറോളജി വിഭാഗം മേധാവി ഡോ. അനൂപ് കൃഷ്ണന്‍, നെഫ്രോളജി വിഭാഗം നേതാവ് ഡോ. സന്ദീപ് ഷേണായി, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മധു വി എന്നിവരുടെ സംഘമാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കില്‍ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചർമ്മ സംരക്ഷണത്തിന് ഡെർമപെൻ

ഡോ. നിധിൻ, കിംസ് ഡെർമറ്റോളജി 1) ഡെർമപെൻ ഡിവൈസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും പ്രവർത്തിക്കുന്ന മൈക്രോ-നീഡ്‍ലിങ് ഉപകരണമാണ് ഡെർമപെൻ. മോട്ടോറിന്റെ സഹായത്തോടെ ഉയർന്ന ഫ്രീക്വൻസിയിൽ ലംബമായി മുകളിലേക്കും താഴേക്കും നീങ്ങുന്ന വളരെ സൂക്ഷ്മമായ സൂക്ഷ്മ സൂചികൾ ഡെർമാപെനിനുണ്ട്. മൈക്രോ

പ്രൊ​ഡ​ക്ടി​വി​റ്റി ഹാ​ക്ക്

പ്രൊ​ഡ​ക്ടി​വി​റ്റി ഹാ​ക്ക്

ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത എ​ന്നാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക എ​ന്നു മാ​ത്ര​മ​ല്ല, അ​ർ​ത്ഥ​വ​ത്താ​യ ഫ​ല​ങ്ങ​ൾ നേ​ടു​ന്ന​തി​ന് നി​ങ്ങ​ളു​ടെ സ​മ​യ​വും ഊ​ർ​ജ​വും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന​തു​മാ​ണ്. ആ​ധു​നി​ക ജീ​വി​ത​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ൾ ന​മ്മെ ഒ​ന്നി​ല​ധി​കം ദി​ശ​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നാ​ൽ, അ​മി​ത​ഭാ​രം അ​നു​ഭ​വ​പ്പെ​ടു​ന്നു. എ​ന്നി​രു​ന്നാ​ലും, ശ​രി​യാ​യ ത​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്, നി​ങ്ങ​ൾ​ക്ക്

ഇന്ത്യക്കാരിൽ വായയിലെ അർബുദം വർധിക്കുന്നു; പകുതിയിലധികം രോഗികളും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരെന്ന് പഠനം

ഇന്ത്യക്കാരിൽ വായയിലെ അർബുദം വർധിക്കുന്നു; പകുതിയിലധികം രോഗികളും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരെന്ന് പഠനം

ന്യൂഡൽഹി: രാജ്യത്ത് വായിലെ കാൻസർ ബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. പ്രത്യേകിച്ച് പുകയിലയുടെയും മദ്യത്തിന്റെയും ചരിത്രമില്ലാത്ത വ്യക്തികൾക്കിടയിലാണിതെന്നും വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ ഹെഡ് ആൻഡ് നെക്ക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. പഠനമനുസരിച്ച്, സമീപ വർഷങ്ങളിൽ നിരീക്ഷിക്കപ്പെട്ട വായിലെ കാൻസർ