ആ​യ​ഞ്ചേ​രി: നി​പ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ആ​യ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടെ​യ്ൻ​മെ​ന്റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച ര​ണ്ട്, മൂ​ന്ന്, 12,13,14 വാ​ർ​ഡു​ക​ളി​ലെ വീ​ടു​ക​ളി​ൽ ക​യ​റി​യു​ള്ള വി​വ​ര ശേ​ഖ​ര​ണം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി ആ​രം​ഭി​ച്ചു. സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്തി അ​വ​രെ ഹോം ​ക്വാ​റ​ന്റീ​നി​ലാ​ക്കാ​നും ചു​മ, പ​നി, ഛർ​ദി, ത​ല​ക​റ​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നും ന​ട​പ​ടി​യെ​ടു​ക്കും.

ഹോം ​ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തി​ന് വാ​ർ​ഡ് അം​ഗ​ങ്ങ​ളെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും സേ​വ​നം ആ​വ​ശ്യ​പ്പെ​ടാ​നും പ​ഞ്ചാ​യ​ത്തി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മി​ൽ ബ​ന്ധ​പ്പെ​ടാ​നും നി​ർ​ദേ​ശി​ച്ചു. ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​വി. കു​ഞ്ഞി​രാ​മ​ൻ, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വെ​ള്ളി​ലാ​ട്ട് അ​ഷ​റ​ഫ്, വാ​ർ​ഡം​ഗം എ. ​സു​രേ​ന്ദ്ര​ൻ, ഹെ​ൽ​ത്ത് ഇ​സ്​​പെ​ക്ട​ർ സ​ജീ​വ​ൻ, ജെ.​എ​ച്ച്.​ഐ സ​ന്ദീ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ന​ട​പ​ടി​ക​ൾ ഫ​ലം ക​ണ്ടു; മ​സ്ക​ത്തി​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ 93 ശ​ത​മാ​നം കു​റ​ഞ്ഞു

മ​സ്ക​ത്ത്: ​​ഡെ​ങ്കി​പ്പ​നി​യ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ഈ​ഡി​സ് കൊ​തു​കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ന് ചു​മ​ത​ല​യു​ള്ള ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ആ​സ്ഥാ​ന​ത്ത് യോ​ഗം ചേ​ർ​ന്നു. മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​നും ടാ​സ്‌​ക് ഫോ​ഴ്‌​സ് മേ​ധാ​വി​യു​മാ​യ അ​ഹ​്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഹ​മീ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു

ക​രു​തി​യി​രി​ക്ക​ണം ക​ള്ള​നാ​ണ​യ​ങ്ങ​ളെ

ക​രു​തി​യി​രി​ക്ക​ണം ക​ള്ള​നാ​ണ​യ​ങ്ങ​ളെ

ഏ​താ​നും ദി​വ​സ​ത്തെ ഉ​പ​യോ​ഗം കൊ​ണ്ട് സാ​യി​പ്പി​നെ​പ്പോ​ലെ വെ​ളു​പ്പി​ക്കു​ന്ന ക്രീം, ​കു​ട​വ​യ​റും അ​മി​ത​വ​ണ്ണ​വും കു​റ​ച്ചു​ത​രു​ന്ന ഓ​യി​ൽ, ആ​ഴ്ച​ക​ൾ​കൊ​ണ്ട് പ്ര​മേ​ഹ​വും കൊ​ള​സ്ട്രോ​ളും മാ​റ്റു​ന്ന അ​ത്ഭു​ത​മ​രു​ന്ന്… യൂ​ട്യൂ​ബും ഇ​ൻ​സ്റ്റാ​ഗ്രാ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​ടി​പൊ​ടി​ക്കു​ന്ന ക​ച്ച​വ​ട​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം. ഏ​താ​നും ക്ലി​ക്കു​ക​ൾ​കൊ​ണ്ട് പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്യു​ന്ന​ത് മ​രു​ന്നു​ക​ള​ല്ല, മ​ര​ണ​മാ​ണ്.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം ? പകരുന്നത് എങ്ങനെ ?

വീണ്ടും അമീബിക് മസ്തിഷ്‍കജ്വരം; തിരുവനന്തപുരത്ത് 17കാരന് രോഗബാധ, ആക്കൂളം ടൂറിസ്റ്റ്‍ വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരം സ്വദേശിയായ 17-കാരന് രോഗം സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം 66