ചെന്നൈ: തമിഴ്നാട്ടിൽ ചികിത്സയ്ക്കായി ആശുപത്രികളിൽ വരുന്നവരെ ഇനി ‘മെഡിക്കൽ ഗുണഭോക്താക്കൾ’ എന്ന് വിളിക്കണം. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രത്യേക നിർദേശ പ്രകാരമാണിത്.

സംസ്ഥാന ആരോഗ്യ-പൊതുജനക്ഷേമ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സേവനങ്ങൾ സ്വീകരിക്കാൻ വരുന്നവരെ ‘രോഗികൾ’ എന്നല്ല, ‘മെഡിക്കൽ ഗുണഭോക്താക്കൾ’ എന്ന് വിളിക്കണമെന്നാണ് പറയുന്നത്.

വൈദ്യശാസ്ത്രം മാനുഷികപരമായ സേവനമായതിനാലാണ് മാറ്റമെന്നും ഇതിൽ വിശദീകരിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഉത്തരവ് നടപ്പിലാക്കും.

ചുമ മരുന്ന് കഴിച്ച് 16 മരണം: ‘കോൾഡ്രിഫ്’ ചുമ മരുന്ന് നിർമാണ കമ്പനിക്ക് നോട്ടീസ്

ചെന്നൈ: ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറിലായി മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ രണ്ട് കുട്ടികളും മരിച്ചതായ റിപ്പോർട്ടിനെ തുടർന്ന് തമിഴ്‌നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കാഞ്ചീപുരത്തെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.

നോട്ടീസ് കമ്പനിക്ക് മുന്നിൽ പതിച്ചു. അന്വേഷണം പൂർത്തിയാവുന്നത് വരെ പ്ലാന്റ് അടച്ചുപൂട്ടാനും ഉത്തരവായിട്ടുണ്ട്. കമ്പനിയുടെ കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന് ആരോപിക്കപ്പെടുന്നു.

നിർമിച്ച മൊത്തം മരുന്നിന്റെ അളവ്, അസംസ്കൃത വസ്തുക്കളുടെയും പ്രൊപിലീൻ ഗ്ലൈക്കോളിന്റെയും ഇൻവോയ്‌സുകൾ, പാക്കിംഗ് മെറ്റീരിയൽ വിശദാംശങ്ങൾ, മരുന്നിന്റെ മാസ്റ്റർ ഫോർമുല എന്നിവ ഉൾപ്പെടെ അഞ്ച് ദിവസത്തിനകം കമ്പനിയിൽ നിന്ന് പ്രധാന വിശദാംശങ്ങൾ നൽകണമെന്ന് നോട്ടീസിലെ ആവശ്യം. പരിശോധനയിൽ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ നിർമ്മാണ പ്രക്രിയയിൽ 350 ലധികം പിഴവുകൾ കണ്ടെത്തി. മരുന്ന് നിർമാണ യുനിറ്റിൽ അടിസ്ഥാന സൗകര്യങ്ങളോ യോഗ്യതയുള്ള ജീവനക്കാരോ ഉണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യങ്ങൾ, മോശം വായുസഞ്ചാരം, കേടായ ഉപകരണങ്ങൾ, എയർ ഹാൻഡ്‌ലിംഗ് യൂണിറ്റുകളുടെ അഭാവം എന്നിവ ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു.

മാരകമായ വ്യാവസായിക ലായകമായ വിഷാംശമുള്ള ഡൈ എത്തിലീൻ ഗ്ലൈക്കോൾ (ഡി.ഇ.ജി) ഉൾപ്പെടെയുള്ള ഫാർമ ഗ്രേഡ് അല്ലാത്ത രാസവസ്തുക്കൾ ഉൽപാദനത്തിൽ ഉപയോഗിച്ചിരുന്നു. മരിച്ച കുട്ടികളുടെ വൃക്കകളിൽ നടത്തിയ പരിശോധനയിൽ ഉയർന്ന അളവിൽ ഡൈത്തിലീൻ ഗ്ലൈക്കോൾ വിഷബാധ കണ്ടെത്തി. ബാച്ച് എസ്.ആർ-13 ൽ 48.6 ശതമാനം ഡൈ എത്തിലീൻ ഗ്ലൈക്കോൾ ഉണ്ടായിരുന്നു, ഇത് അനുവദനീയമായ പരിധിയുടെ ഏകദേശം 500 മടങ്ങ് കൂടുതലാണ്. കണ്ടെത്തലുകളെ തുടർന്ന് ഒക്ടോ.ഒന്ന് മുതൽ തമിഴ്‌നാട് സർക്കാർ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു. തുടർന്ന് കേരളം, രാജസ്ഥാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിന്റെ വിതരണവും വിൽപനയും നിരോധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Explore More

മഞ്ഞപ്പിത്തവും ചിക്കൻ പോക്സും വ്യാപിക്കുന്നു

കോ​ഴി​ക്കോ​ട്: ചൂ​ട് കൂ​ടി​യ​തോ​ടെ ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും (വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​എ) ചി​ക്ക​ൻ പോ​ക്സും വ്യാ​പി​ക്കു​ന്നു. ദി​നം​പ്ര​തി നി​ര​വ​ധി പേ​രാ​ണ് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ചി​ക്ക​ൻ പോ​ക്സ് മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം വ​ർ​ധി​ച്ച​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​നി, ഛർ​ദി ബാ​ധി​ച്ചെ​ത്തു​ന്ന 100

ആരോഗ്യകരമായ ഗര്‍ഭധാരണം എങ്ങനെയെല്ലാം ; മുന്നൊരുക്കവും ശ്രദ്ധയും പ്രധാനം

ആരോഗ്യകരമായ ഗര്‍ഭധാരണം എങ്ങനെയെല്ലാം ; മുന്നൊരുക്കവും ശ്രദ്ധയും പ്രധാനം

ഗര്‍ഭകാലം സ്ത്രീജീവിതത്തിലെ പ്രധാന ഘട്ടമാണ്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം മികച്ചതാക്കാന്‍ മാനസികവും ശാരീരികവുമായ മുന്നൊരുക്കം ഏറെ പ്രധാനമാണ്. അതിനാല്‍ ഗര്‍ഭധാരണത്തിന് മുമ്പുതന്നെ സ്ത്രീശരീരത്തിന്‍റെ ആരോഗ്യനില ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രത്യുൽപാദനത്തിനുള്ള ഏറ്റവും സുരക്ഷിതമായ പ്രായം 25 മുതല്‍ 35 വരെയാണ്. 35 വയസ്സിന് ശേഷമുള്ള

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

ശീ​​ല​​ങ്ങ​​ളു​​ടെ ശ​​ക്തി; ചെ​​റി​​യ മാ​​റ്റ​​ങ്ങ​​ൾ, വ​​ലി​​യ റി​​സ​​ൾ​​ട്ട്

പു​​തു​​വ​​ർ​​ഷ​​ത്തോ​​ട് അ​​ടു​​ക്കു​​മ്പോ​​ൾ ന​​മ്മി​​ൽ പ​​ല​​രും ജീ​​വി​​ത​​ത്തെ മാ​​റ്റി​​മ​​റി​​ക്കാ​​ൻ ഉ​​ന്ന​​ത​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കു​​ന്നു. എ​​ന്നാ​​ൽ, പ​​ല റെ​​സ​​ല്യൂ​​ഷ​​നു​​ക​​ളും ആ​​ദ്യ​​ത്തെ ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​മെ​​ന്നാ​​ണ് പ​​ഠ​​ന​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്. ശാ​​ശ്വ​​ത​​മാ​​യ മാ​​റ്റ​​ത്തി​​ന്‍റെ ര​​ഹ​​സ്യം വ​​ലി​​യ പ്ര​​വൃ​​ത്തി​​ക​​ളി​​ല​​ല്ല, മ​​റി​​ച്ച് ഓ​​രോ ദി​​വ​​സ​​വും നാം ​​രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന ചെ​​റി​​യ, സ്ഥി​​ര​​ത​​യു​​ള്ള