പ്രതീകാത്മക ചിത്രം

ഫി​റ്റ്ന​സ് രം​ഗ​ത്ത് ട്രെ​ൻ​ഡു​ക​ൾ വ​ന്നും പോ​യും ഇ​രി​ക്കു​മെ​ങ്കി​ലും ചി​ല​ത് എ​ന്നും ജ​ന​പ്രി​യ​മാ​യി​രി​ക്കും. അ​തി​ലൊ​ന്നാ​ണ് ഇ​ട​വി​ട്ടു​ള്ള വ്യാ​യാ​മം (Intermittent exercise). ക​ടു​ത്ത വ്യാ​യാ​മ​വും വി​ശ്ര​മ​വും സം​യോ​ജി​പ്പി​ച്ചു​ള്ള ഈ ​വി​ദ്യ​​യി​ലൂ​ടെ കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് പ​ര​മാ​വ​ധി ഗു​ണ​മെ​ന്ന​താ​ണ് പ്ര​ധാ​നം. ഹൃ​ദ​യാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. വ​ള​രെ ക​ടു​ത്ത സ​മ​യ​ക്ര​മ​ത്തി​ലൂ​ടെ നീ​ങ്ങു​ന്ന​വ​ർ​ക്ക് പ​ല​പ്പോ​ഴും ജി​മ്മി​ൽ ഏ​റെ നേ​രം വ​ർ​ക്കൗ​ട്ട് ചി​ന്തി​ക്കാ​ൻ ക​ഴി​യാ​റി​ല്ല.

അ​ത്ത​ര​ക്കാ​ർ​ക്ക​ട​ക്കം ഫി​റ്റ്നെ​സ് വ​ർ​ധി​പ്പി​ക്കാ​നും കൊ​ഴു​പ്പു ക​ള​യാ​നും മെ​റ്റ​ബോ​ളി​സം ന​ന്നാ​ക്കാ​നു​മെ​ല്ലാം ഇ​ന്റ​ർ​മി​റ്റ​ന്റ് എ​ക്സ​ർ​സൈ​സ് അ​നു​ഗ്ര​ഹ​മാ​ണ്. അ​തേ​സ​മ​യം, എ​ല്ലാ​ത്തി​നു​മു​ള്ള പ​രി​ഹാ​ര​മാ​ണി​തെ​ന്ന് ക​രു​ത​രു​തെ​ന്നും ഗു​ണ​ത്തോ​ടൊ​പ്പം ദോ​ഷ​ങ്ങ​ളം അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ച​ണ്ഡീ​ഗ​ഢി​ലെ ക്ലൗ​ഡ് ന​യ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ർ ഫി​സി​യോ​തെ​റ​പി​സ്റ്റ് നേ​ഹ ഗി​ൽ, ഇ​ട​വി​ട്ടു​ള്ള വ്യാ​യാ​മ​ത്തി​ന്റെ സ​വി​ശേ​ഷ​ത​ക​ൾ വി​വ​രി​ക്കു​ന്നു:

ഹൈ ​ഇ​ന്റ​ൻ​സി​റ്റി ഇ​ന്റ​ർ​വെ​ൽ ട്രെ​യി​നി​ങ് (എ​ച്ച്.​ഐ.​ഐ.​ടി) രീ​തി​ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന ഇ​ന്റ​ർ​മി​റ്റ​ന്റ് എ​ക്സ​ർ​സെ​സ്, ക​ടു​ത്ത വ്യാ​യാ​മ​ത്തി​നൊ​പ്പം വി​ശ്ര​മം+ ല​ളി​ത​മാ​യ വ്യാ​യാ​മം എ​ന്നി​വ ചേ​ർ​ന്നു​ള്ള​താ​ണ്. ഇ​ന്റ​ർ​മി​റ്റ​ന്റ് എ​ക്സ​ർ​സെ​സ് ഇ​നി പ​റ​യും പ്ര​കാ​രം പ്രാ​ക്ടീ​സ് ചെ​യ്യാ​വു​ന്ന​താ​ണ്:

  • വാം​അ​പ്: അ​ഞ്ചു മി​നി​റ്റ് ല​ളി​ത​മാ​യ ആ​ക്റ്റി​വി​റ്റി (ഉ​ദാ: ന​ട​ത്തം, ല​ളി​ത​മാ​യ സൈ​ക്ലി​ങ് തു​ട​ങ്ങി​യ​വ)
  • ഹൈ ​ഇ​ന്റ​ൻ​സി​റ്റി ഘ​ട്ടം: പ​ര​മാ​വ​ധി ശ​ക്തി​യെ​ടു​ത്ത് 30 സെ​ക്ക​ൻ​ഡ് ഓ​ട്ടം/​ചാ​ട്ടം.
  • ല​ളി​ത ഘ​ട്ടം/​വി​ശ്ര​മം: ഒ​രു മി​നി​റ്റ് പ​തു​ക്കെ​യു​ള്ള ജോ​ഗി​ങ്/​ന​ട​ത്തം
  • ആ​വ​ർ​ത്ത​നം: 15 മു​ത​ൽ 30 മി​നി​റ്റു വ​രെ നീ​ണ്ടു നി​ൽ​ക്കും വി​ധം ഈ ​​ക്ര​മം ഒ​ന്നു​കൂ​ടി ആ​വ​ർ​ത്തി​ക്കാം.
  • കൂ​ൾ ഡൗ​ൺ: അ​ഞ്ചു മി​നി​റ്റ് സ്ട്രെ​ച്ചി​ങ്/​ന​ട​ത്തം.

പ​ല​ത​രം ഓ​പ്ഷ​നു​ക​ൾ പ​രീ​ക്ഷി​ക്കാം എ​ന്ന​ത് ഇ​ന്റ​ർ​മി​റ്റ​ന്റ് എ​ക്സ​ർ​സെ​സി​ന്റെ മേ​ന്മ​യാ​ണ്. ഓ​ട്ടം, സൈ​ക്ലി​ങ്, സ്ട്രെ​ങ്ത്ത് ട്രെ​യി​നി​ങ്, ബോ​ഡി വെ​യ്റ്റ് വ്യാ​യാ​മം എ​ന്നി​ങ്ങ​നെ വി​വി​ധ ഫി​റ്റ്ന​സ് ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി ഇ​ത് ക​സ്റ്റ​മൈ​സ് ചെ​യ്യാം.

എ​ന്തു​കൊ​ണ്ട് ഇ​ന്റ​ർ​മി​റ്റ​ന്റ് എ​ക്സ​ർ​സെ​സ് ?

  • ഹൃ​ദ​യാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ന്നു. ര​ക്ത​സ്സ​മ​ർ​ദം കു​റ​ക്കു​ന്നു, ര​ക്ത​യോ​ട്ടം കൂ​ട്ടു​ന്നു.
  • കൊ​ഴു​പ്പു കു​റ​ക്കാം, വ​ണ്ണം നി​യ​ന്ത്രി​ക്കാം: ചെ​റു​തും ക​ടു​ത്ത​തു​മാ​യ ആ​ക്റ്റി​വി​റ്റി​യി​ലൂ​​ടെ ക​ലോ​റി പെ​ട്ടെ​ന്ന് കു​റ​ക്കാ​ൻ ക​ഴി​യും.
  • ഉ​പാ​പ​ച​യ​പ്ര​വ​ർ​ത്ത​നം ന​ന്നാ​ക്കും.
  • പേ​ശി​ബ​ലം വ​ർ​ധി​പ്പി​ക്കും.
  • തി​ര​ക്കേ​റി​യ ജീ​വി​ത​ശൈ​ലി​യു​ള്ള​വ​ർ​ക്ക്, 20 മി​നി​റ്റി​ൽ താ​ഴെ നേ​രം ​കൊ​ണ്ട് കൂ​ടു​ത​ൽ ഫ​ലം ന​ൽ​കു​ന്ന​താ​ണി​ത്

ഇ​ത് ചെ​യ്യ​രു​താ​ത്ത​വ​ർ

  • ഹൃ​ദ​യ​ത്തി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ​ക്ക് പെ​ട്ടെ​ന്നു​ള്ള ഹൃ​ദ​യ​താ​ള വ്യ​ത്യാ​സം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കാം
  • ജോ​യി​ന്റ് പ്ര​ശ്ന​ങ്ങ​ളും പൊ​ട്ട​ലു​മു​ള്ള​വ​രി​ൽ ഇ​ത്ത​രം ക​ടു​ത്ത വ്യാ​യാ​മ​ങ്ങ​ൾ അ​വ​രു​ടെ പ​രി​ക്ക് കൂ​ട്ടും.
  • ഗ​ർ​ഭി​ണി​ക​ളും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും ഇ​ത്ത​രം ക​ടു​ത്ത ആ​ക്റ്റി​വി​റ്റി​ക​ൾ ന​ല്ല​ത​ല്ല.
  • തു​ട​ക്ക​ക്കാ​ർ​ക്ക് വ​ള​രെ ചെ​റി​യ ച​ല​ന​ങ്ങ​ളു​ള്ള വ്യാ​യാ​മ​രീ​തി​ക​ളാ​ണ് അ​ഭി​കാ​മ്യം. ഇ​ത് പി​ന്നീ​ട് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​ണ് വേ​ണ്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വേനല്‍ക്കാല രോഗങ്ങള്‍: ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ – എച്ച്.ഐ.വി.,

കാ​ലാ​വ​സ്ഥ; ടോ​ൺ​സി​ലൈ​റ്റി​സ് രോ​​ഗം വ​ർ​ധി​ക്കു​ന്നു

കാ​ലാ​വ​സ്ഥ; ടോ​ൺ​സി​ലൈ​റ്റി​സ് രോ​​ഗം വ​ർ​ധി​ക്കു​ന്നു

ബം​​ഗ​ളൂ​രു: കാ​ലാ​വ​സ്ഥ​മൂ​ലം ന​​ഗ​ര​ത്തി​ൽ പ​നി​യും ടോ​ൺ​സി​ലൈ​റ്റി​സും ശ്വാ​സ​കോ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​​ഗ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു. കാ​ലാ​വ​സ്ഥ​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും രോ​​ഗ​ങ്ങ​ൾ പ​ട​രാ​ൻ കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. തൊ​ണ്ട​വേ​ദ​ന, ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​യും വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ര​ണ്ടാ​ഴ്ച​യാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 15 മു​ത​ൽ 20

ഡെങ്കപ്പനി: ആറിടങ്ങൾ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകൾ

ഡെങ്കപ്പനി: ആറിടങ്ങൾ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകൾ

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ലി​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും വ​ള​രെ സൂ​ക്ഷി​ക്ക​ണം. ഈ ​മാ​സം ഇ​തു​വ​രെ ഒ​മ്പ​തു പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് ആ​ഴ്ച​തോ​റും ന​ട​ത്തു​ന്ന വെ​ക്ട​ർ