
പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?
January 27, 2025പ്രമേഹമുള്ളവരിൽ ഉണ്ടാകാനിടയുള്ള മാനസിക പ്രശ്‌നങ്ങളും അവ എങ്ങനെ കൈകാര്യം ചെയ്യാം എന്നതും വളരെ പ്രധാനമാണ്. പലർക്കും ആവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല, ജീവിതരീതിയെയും ബാധിക്കുന്നു.
പ്രമേഹമുള്ളവരിൽ 30 മുതൽ 50 ശതമാനം വരെ ആളുകൾക്ക് അവരുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ തകരാറുകൾ അനുഭവപ്പെട്ടേക്കാമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വിഷാദം, സ്കീസോഫ്രീനിയ, ഉത്കണ്ഠ, പ്രമേഹം തുടങ്ങിയ അവസ്ഥകളും ഇതിൽ ഉൾപ്പെടുന്നു.
പ്രമേഹം പലപ്പോഴും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന രോഗാവസ്ഥയാണ്. ആദ്യമായി രോഗം കണ്ടെത്തുന്ന പലർക്കും അതിനോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാകാറുണ്ട്. ജീവിത ശൈലിയിലും മറ്റും പെട്ടെന്ന് മാറ്റങ്ങൾ കൊണ്ടുവരേണ്ടി വരുന്നതും, തുടർച്ചയായി മരുന്നുകൾ കഴിക്കണമെന്ന ചിന്തയും പലർക്കും ആശങ്കയും, അമിതമായ ഉത്കണ്ഠയും ഉണ്ടാക്കാറുണ്ട്. വ്യായാമക്കുറവ്, ശരീരത്തിന്റെ അമിതഭാരം എന്നിങ്ങനെ പല കാരണങ്ങൾ ഒന്നിച്ചുവരുമ്പോഴാണ് പ്രമേഹമുണ്ടാവുന്നത്. പ്രമേഹവും മാനസികാരോഗ്യ പ്രശ്നങ്ങളും തമ്മിൽ പരസ്പര പൂരകമായ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രമേഹം ഉണ്ടാകാനും, പ്രമേഹ നിയന്ത്രണം മോശമാകാനുമുള്ള സാധ്യത കൂട്ടുന്നു. നീണ്ട കാലമായി പ്രമേഹമുള്ള പല വ്യക്തികളിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പഠനങ്ങൾ പറയുന്നു. പ്രമേഹമുള്ളവരിൽ വിഷാദരോഗത്തിനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്ന് കണക്കുകൾ പറയുന്നു. ശാരീരിക വ്യായാമങ്ങൾക്ക് ഒപ്പം, മാനസിക സമ്മർദം കുറക്കാൻ സഹായിക്കുന്ന റീലാക്സേഷൻ വ്യായാമങ്ങളും, ബ്രീത്തിങ് പരിശീലനം, മസിൽ റിലാക്സേഷൻ വ്യായാമം, മൈൻഡ്ഫുൾനെസ്സ് എന്നിവ പരിശീലിക്കുന്നതും നല്ലതാണ്.