കൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാലഹരണപ്പെട്ട സോഡിയം ലായനി നൽകിയതിനെ തുടർന്ന് 30കാരിയായ ഗർഭിണി മരിച്ചു. ​എട്ടോളം പേർ ഗുരുതരാവസ്ഥയിലാണ്.

മാമോണി റൂയി ദാസ് എന്ന യുവതി ബുധനാഴ്ച പ്രസവിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. അനുചിതമായ ചികിത്സയോ കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികളുടെ ഉപയോഗമോ മൂലമാണ് മരണമെന്ന് ആരോപിച്ച് ഇരകളുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബന്ധുക്കൾ പ്രതിഷേധവുമായി എത്തിയ​തിനെ തുടർന്ന് പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് 10 അംഗ അന്വേഷണ സമിതി രൂപീകരിച്ചു.

കാലഹരണപ്പെട്ട സോഡിയം ലായനി നൽകിയെന്ന ആരോപണത്തെ തുടർന്ന് ഐ.സി.യുവിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇത് തികഞ്ഞ അശ്രദ്ധയുടെ കേസാണ്. ഒന്നുകിൽ കാലഹരണപ്പെട്ട സലൈൻ ഉപയോഗിച്ചു, അല്ലെങ്കിൽ ചികിത്സയിൽ എന്തെങ്കിലും പിഴവ് സംഭവിച്ചു -ബാധിതരായ രോഗികളിലൊരാളുടെ കുടുംബാംഗം പറഞ്ഞു.

സംഭവത്തിൽ ബംഗാളിലെ ആരോഗ്യസംരക്ഷണത്തിന്റെ അവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ മമത സർക്കാറിനെതിരെ രൂക്ഷമായ ആക്രമണം നടത്തി. യുവതി മരിച്ച സംഭവത്തിൽ കേന്ദ്ര ഡ്രഗ്സ് ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി.
സോഡിയം ലാക്‌റ്റേറ്റ് ലായനി എന്നറിയപ്പെടുന്ന നിരോധിത ഇൻട്രാവനസ് വിതരണം ചെയ്യുന്ന ‘റിംഗർ ലാക്‌റ്റേറ്റ്’ എന്ന കമ്പനിക്ക് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കാൻ കേന്ദ്ര ഏജൻസികളുടെ സമഗ്രമായ അന്വേഷണം വേണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഈ സ്ഥാപനം തഴച്ചുവളർന്നത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും ശരിയായ അന്വേഷണം നടത്തണം -അധികാരി തന്റെ ‘എക്സ്’ ഹാൻഡിൽ എഴുതി.

ആർ.ജി കാർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാർ മാസങ്ങളോളം സമരം നടത്തിയതിനെ തുടർന്നുള്ള പ്രക്ഷുബ്ധാവസ്ഥക്കുശേഷം ബംഗാൾ ആരോഗ്യ മേഖല വീണ്ടും വിവാദച്ചുഴിയിലേക്ക് പതിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം ? പകരുന്നത് എങ്ങനെ ?

വീണ്ടും അമീബിക് മസ്തിഷ്‍കജ്വരം; തിരുവനന്തപുരത്ത് 17കാരന് രോഗബാധ, ആക്കൂളം ടൂറിസ്റ്റ്‍ വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരം സ്വദേശിയായ 17-കാരന് രോഗം സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം 66

ട​വ​ൽ അ​ല​ക്കാ​തെ എ​ത്ര നാ​ൾ ഉ​പ​യോ​ഗി​ക്കാം?

ട​വ​ൽ അ​ല​ക്കാ​തെ എ​ത്ര നാ​ൾ ഉ​പ​യോ​ഗി​ക്കാം?

ന​മ്മു​ടെ ട​വ​ലു​ക​ൾ ശ​രീ​ര​ത്തി​ൽ​നി​ന്ന് വെ​ള്ളം ഒ​പ്പി​യെ​ടു​ക്കു​ന്ന​തി​നൊ​പ്പം ധാ​രാ​ളം സൂ​ക്ഷ്മാ​ണു​ക്ക​ളെ​യും ഒ​പ്പി​യെ​ടു​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ട​വ​ലു​ക​ൾ വൃ​ത്തി​യാ​ക്ക​ൽ അ​തി​പ്ര​ധാ​ന​മാ​ണ് വ​ലി​യ നൂ​ലു​ക​ൾ പൊ​ങ്ങി​നി​ൽ​ക്കു​ന്ന​തി​നാ​ൽ, ട​വ​ലു​ക​ളി​ലെ വൃ​ത്തി​കേ​ടു​ക​ൾ അ​ധി​ക​മൊ​ന്നും പു​റ​ത്തു​കാ​ണാ​റി​ല്ല. അ​തി​നാ​ൽ, ല​ക്ഷ​ക്ക​ണ​ക്കി​ന് സൂ​ക്ഷ്മാ​ണു​ക്ക​ളു​ടെ വി​ള​നി​ല​മാ​ണ​വ. മ​നു​ഷ്യ​ന്റെ തൊ​ലി​യി​ൽ കാ​ണ​​പ്പെ​ടു​ന്ന ബാ​ക്ടീ​രി​യ കാ​ര​ണം ട​വ​ലു​ക​ൾ എ​ളു​പ്പ​ത്തി​ൽ

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ…?

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ...?

മഹാമാരികള്‍ തുടർക്കഥകളാവുകയാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. പൊതുജനാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മൂന്ന് പകര്‍ച്ചവ്യാധികള്‍ മലേറിയ, എച്ച്‌.ഐ.വി, ക്ഷയം എന്നിവയാണ്. ഇത് മൂലം ഓരോ വര്‍ഷവും ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകളുടെ